Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെയിൽവേ സ്റ്റേഷനുകളിൽ സ്വൈപ്പിങ് മിഷിൻ ഉടനെത്തും; ടിക്കറ്റ് എടുക്കാനുള്ളവർക്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ നൽകി അനായാസം ടിക്കറ്റുമായി മടങ്ങാം

കാസർകോട്: നോട്ടുകൾക്കുപകരം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾവഴി ടിക്കറ്റെടുക്കാൻ സൗകര്യമൊരുക്കി റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് ബുക്കിങ്ങിനായി സ്വൈപ്പിങ് മെഷീൻ വരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതിനാവശ്യമായ സ്വൈപ്പിങ് (പി.ഒ.എസ്.) മെഷീനുകൾ ലഭ്യമാക്കുക. പതിനായിരം സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

കറൻസിരഹിത ഇടപാടുകൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തിന്റെ ഭാഗമായാണ് റെയിൽവേയുടെ നടപടി. സ്വൈപ്പിങ് മെഷീൻ വരുമ്പോൾ ടിക്കറ്റ് കൗണ്ടറുകളിൽ, പ്രത്യേകിച്ച് തത്കാൽ സമയങ്ങളിൽ ടിക്കറ്റ് നൽകാൻ സമയമെടുക്കുമെന്ന ആശങ്ക നിലവിലുണ്ട്. ഇത് പരിഹരിക്കാനും റെയിൽവേ നടപടി തുടങ്ങിയിട്ടുണ്ട്.

സ്റ്റേഷനുകളുടെ മുൻഗണനാ പട്ടിക പ്രകാരമായിരിക്കും പി.ഒ.എസ്. യന്ത്രം സ്ഥാപിക്കുക. പി.ആർ.എസ്. കൗണ്ടറുകൾ, സബർബൻ പ്രദേശത്തെ സാധാരണ ടിക്കറ്റ് കൗണ്ടറുകൾ, പണം സ്വീകരിക്കുന്ന പാർസൽ, ചരക്ക് ഇടപാട് നടത്തുന്ന ഓഫീസ് കൗണ്ടറുകൾ, സാധാരണ ടിക്കറ്റ് കൗണ്ടറുകൾ എന്നിങ്ങനെയാണ് റെയിൽവേ മുൻഗണനാ പട്ടികയിലുള്ളത്. ഇതനുസരിച്ച് മെഷീൻ സ്ഥാപിക്കാനും സോഫ്റ്റ് വെയറിൽ മാറ്റം വരുത്താനും അതത് സോണൽ ഓഫീസുകൾക്ക് നിർദ്ദേശം നൽകി.

നിലവിൽ പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകളിൽ മംഗളൂരു ഉൾപ്പെടെ അഞ്ച് സ്റ്റേഷനുകളിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി പണം സ്വീകരിക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് ഈ സൗകര്യമുള്ള മറ്റു സ്റ്റേഷനുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP