Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എത്ര കോടിയുണ്ടെങ്കിലും ഇതിലേ... ഇതിലേ..; പാൻകാർഡോ നിക്ഷേപകന്റെ വിവരങ്ങളോ വേണ്ടെന്ന് സിപിഐ(എം) സഹകരണ ബാങ്കിന്റെ പരസ്യം; നോട്ട് അസാധുവാക്കലിലെ വിവാദത്തിൽ കവിയൂർ സർവ്വീസ് സഹകരണ ബാങ്ക് ചർച്ചയാകുന്നത് ഇങ്ങനെ

അർജുൻ സി വനജ്

കൊച്ചി: പണത്തിന്റെ ഉറവിടം വെളിപ്പെടുത്താതെ എത്രകോടിരൂപ വേണമെങ്കിലും സ്ഥിര നിക്ഷേപമായി നിക്ഷേപിക്കാമെന്ന് സഹകരണ ബാങ്കിന്റെ വാഗധാനം. തിരുവല്ലയ്കടുത്ത സിപിഐ(എം)-സിപിഐ നിയന്ത്രണത്തിലുള്ള കവിയൂർ സർവ്വീസ് സഹകരണ ബാങ്കാണ് കള്ളപ്പണ നിക്ഷേപകരെ സ്വാഗതം ചെയ്യുന്ന നിക്ഷേപ സ്‌കീമുകൾ വെബ്സൈറ്റിലൂടെ പരസ്യമാക്കിയിരിക്കുന്നത്. പാൻ കാർഡ് അടക്കമുള്ള നിക്ഷേപകന്റ ഒരു വിവരങ്ങളും സ്ഥിര നിക്ഷേപത്തിന് ആവശ്യമില്ലെന്നും ബാങ്ക് വാഗ്ധാനം ചെയ്യുന്നു.

http://www.kaviyoorcooperativebank.com/deposits.php/ എന്ന കവിയൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ വെബ്സൈറ്റിലാണ് എൻ.ആർ.ഐ ഇടപാടുകാരെ ആകർഷിക്കാനുള്ള പുതിയ തന്ത്രം. 100 കോടിയിലധികം ആസ്ഥിയുള്ള ബാങ്കിൽ നിരവധി എൻ.ആർ.ഐ കളുടെ നിക്ഷേപമുണ്ടെന്നാണ് പ്രാഥമിക വിവരം.

കോട്ടയം ജില്ലയിലെ തിരുവല്ല എൻ.ആർ.ഐ കളുടെ പ്രധാന കേന്ദ്രമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുകയോ, സ്ഥിരതാമസമാക്കിയവരോ ആയ ആയിരകണക്കിന് ആളുകളാണ് ഈ പ്രദേശത്തുള്ളത്. പൊതുമേഖല ബാങ്കുകളിൽ നിക്ഷേപത്തിന്റെ ഉറവിടവും നിക്ഷേപകന്റെ പൂർണ്ണ വിവരങ്ങളും കൈമാറമെന്നിരിക്കെയാണ്, ഒരു വിവരങ്ങളും ആവശ്യമില്ലെന്ന് കവിയൂർ സഹകരണ ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. വെബ്സൈറ്റിലെ ഡിപ്പോസിറ്റ് സ്‌കീമ്സിൽ ഒന്നുമുതൽ നാല് വരെയുള്ള ഭാഗത്താണ് ഈ വിവരങ്ങൾ പറയുന്നത്.

ഡിപ്പോസിറ്റ് സ്‌കീംസ്

*വളരെ ലളിതമായ രീതിയിലൂടെ സ്ഥിര നിക്ഷേപം ആരംഭിക്കാം. സ്ഥിര നിക്ഷേപം
ആരംഭിക്കാൻ പാൻ കാർഡ് ആവശ്യമില്ല.

*സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശയക്ക് വരുമാന നികുതി ഈടാക്കില്ല.

*നിക്ഷേപിക്കുന്ന പണത്തിന്റെ ഉറവിടം കാണിക്കേണ്ടതില്ല.

*മറ്റ് ബാങ്കുകൾ നൽകുന്നതിനേക്കാൾ ഉയർന്ന നിരക്കിലുള്ള പലിശ നൽകുന്നു.

മാത്രമല്ല, ഇത്തരത്തിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് മറ്റ് ബാങ്കുകൾ നൽകുന്നതിനേക്കാൾ ഉയർന്ന പലിശ നിരക്കാണ് കവിയൂർ സർവ്വീസ് സഹകരണ ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. ബാങ്ക് മെമ്പർമാർക്കൊപ്പം മെമ്പർമാർ അല്ലാത്തവർക്കും നിക്ഷേപത്തിനുള്ള അവസരം ബാങ്ക് ഒരുക്കുന്നുണ്ട്. നിക്ഷേപകന്റെ കാര്യമായ രേഖകൾ ഒന്നുമില്ലാതെ നടത്തുന്ന ഇത്തരം സ്ഥിര നിക്ഷേപ രീതിയിലൂടെ, ഉറവിടം വ്യക്തമാക്കാത്ത കോടികണക്കിന് രൂപ ബാങ്കിലെത്തിയിട്ടുണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ വിലയിരുത്തപ്പെടുന്നത്.

തോട്ടഭാഗം, പടിഞ്ഞാറ്റംചേരി എന്നിവിടങ്ങളിലെ രണ്ട് ബ്രാഞ്ചുകളും കവിയൂർ ഹെഡ് ഓഫീസുമാണ് ബാങ്കിനുള്ളത്. 100 കോടി ആസ്ഥിയുള്ള ബാങ്കിലെ 60 കോടിയോളം രൂപ വായ്പ ഇനത്തിലാണ്. അതേ സമയം നോട്ട് നിരോധനത്തിന് ശേഷം നിക്ഷേപം വളരെ കുറഞ്ഞതായാണ് ബാങ്ക് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP