Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഈ ആഴ്ചതന്നെ; ബന്ധുവല്ലാത്ത ദാതാവിൽ നിന്നു മന്ത്രി വൃക്ക സ്വീകരിക്കും; സജ്ജീകരണങ്ങൾ പൂർത്തിയാക്കി എയിംസ്

വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഈ ആഴ്ചതന്നെ; ബന്ധുവല്ലാത്ത ദാതാവിൽ നിന്നു മന്ത്രി വൃക്ക സ്വീകരിക്കും; സജ്ജീകരണങ്ങൾ പൂർത്തിയാക്കി എയിംസ്

ന്യൂഡൽഹി: കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഈ ആഴ്ച തന്നെ നടത്തും. ഡൽഹി എയിംസ് ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

സുഷമാ വൃക്ക സ്വീകരിക്കുന്നതു ബന്ധുവല്ലാത്ത ദാതാവിൽ നിന്നാണ്. സാധാരണ ബന്ധുക്കളിൽ നിന്നുമാണ് വൃക്ക സ്വീകരിക്കുന്നത്. എന്നാൽ കുടുംബത്തിൽ നിന്നും അനുയോജ്യമായ ദാതാവിനെ കിട്ടാത്തതിനാലാണ് പുറത്തു നിന്നും മറ്റൊരു ദാതാവിനെ തേടിയത്.

ശസ്ത്രക്രിയക്കു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞതായി എയിംസ് ആശുപത്രി അധികൃതർ അറിയിച്ചു. സുഷമയെയും ദാതാവിനെയും വിവിധ പരിശോധനകൾക്കു വിധേയമാക്കിയതായും അധികൃതർ അറിയിച്ചു. ഒരുമാസമായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എയിംസ് ചികിത്സയിലാണ് സുഷമ സ്വരാജ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP