Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യപുരോഗതിക്കായി ക്യൂ നിൽക്കാൻ തയ്യാറെന്നു യുവനേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; തൊട്ടുപിന്നാലെ വാഹനപരിശോധനയിൽ പിടിച്ചെടുത്തതു 2000ന്റേതുൾപ്പെടെ 21 ലക്ഷത്തിന്റെ നോട്ടുകൾ: സ്രോതസ് വെളിപ്പെടുത്താൻ കഴിയാതെ തമിഴ്‌നാട്ടിൽ ബിജെപി യൂത്ത് വിങ് നേതാവു പിടിയിൽ

രാജ്യപുരോഗതിക്കായി ക്യൂ നിൽക്കാൻ തയ്യാറെന്നു യുവനേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; തൊട്ടുപിന്നാലെ വാഹനപരിശോധനയിൽ പിടിച്ചെടുത്തതു 2000ന്റേതുൾപ്പെടെ 21 ലക്ഷത്തിന്റെ നോട്ടുകൾ: സ്രോതസ് വെളിപ്പെടുത്താൻ കഴിയാതെ തമിഴ്‌നാട്ടിൽ ബിജെപി യൂത്ത് വിങ് നേതാവു പിടിയിൽ

സേലം: രാജ്യപുരോഗതിക്കായി ക്യൂ നിൽക്കാൻ തയ്യാറെന്നു ക്യാമ്പയിൻ നടത്തിയ ബിജെപി യുവജന നേതാവ് കണക്കിൽപ്പെടാത്ത പണവുമായി പിടിയിൽ. സേലത്ത് നിന്നുള്ള ബിജെപിയുടെ യൂത്ത് വിങ് സെക്രട്ടറിയായ ജെ വി ആർ അരുണാണ് പുതിയ നോട്ടുകളുമായി പിടിയിലായത്.

ബിജെപി യുവ നേതാവിനെ 20.5 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായാണു പൊലീസ് പിടികൂടിയത്. ഇതിൽ 2000 രൂപയുടെ 926 നോട്ടുകളും ഉൾപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെ നോട്ട് നിരോധന തീരുമാനത്തെ പിന്തുണച്ച് തമിഴ്‌നാട്ടിൽ നടത്തിയ ക്യാംപെയിനിന് നേതൃത്വം കൊടുത്തയാളാണ് പിടിയിലായ അരുൺ. ക്യാംപെയിനിന്റെ ഭാഗമായി അരുൺ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി വരി നിൽക്കാൻ തയ്യാറാണെന്നു പറഞ്ഞിരുന്നു.

സേലത്തിനടുത്ത് പൊലീസ് നടത്തിയ പതിവു വാഹനപരിശോധനയ്ക്കിടെയാണ് അരുൺ പിടിയിലായത്. അരുണിന്റെ കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് കാറിൽ ഒളിപ്പിച്ച രീതിയിൽ പുതിയ നോട്ടുകൾ കണ്ടെത്തിയത്. ബാഗിൽ നിന്നും 2000 രൂപയുടെ 926 നോട്ടുകൾക്കു പുറമെ 100 രൂപയുടെ 1530 നോട്ടുകളും, 50 രൂപയുടെ 1000 നോട്ടുകളും പിടിച്ചെടുത്തു. ചോദ്യം ചെയ്തപ്പോൾ പണത്തിന്റ സ്രോതസ് വ്യക്തമാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല. തുടർന്ന് പൊലീസ് പണം ട്രഷറിയിൽ നിക്ഷേപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

അരുണിനെ പൊലീസ് 10 മണിക്കുറിലധികമാണ് ചോദ്യം ചെയ്തത്. എന്നിട്ടും പണത്തിന്റെ സ്രോതസ് വ്യക്തമാക്കാൻ അരുൺ തയ്യാറായിരുന്നില്ല. അരുണിന് ഏതെങ്കിലും ബാങ്ക് ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP