Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐസിസിലെത്തിയ മലയാളികൾക്ക് അഫ്ഗാനിൽ സുഖവാസമെന്ന് സന്ദേശം; ക്യാമ്പിലെത്തിയ മൂന്ന് മലയാളികൾ ഐസിസ് ക്യാമ്പിലെ യുവതികളെ വിവാഹം കഴിച്ചു; ഡോ.ഇജാസ് ക്ലിനിക്ക് ആരംഭിച്ചു; ഐസിസ് ആശയങ്ങൾ പ്രചരിപ്പിച്ച് അന്വേഷണ സംഘത്തെ വെല്ലുവിളിക്കുന്ന സമീർ അലിക്കു പിന്നിൽ സജീർ അബ്ദുള്ളയെന്ന് എൻഐഎ

ഐസിസിലെത്തിയ മലയാളികൾക്ക് അഫ്ഗാനിൽ സുഖവാസമെന്ന് സന്ദേശം; ക്യാമ്പിലെത്തിയ മൂന്ന് മലയാളികൾ ഐസിസ് ക്യാമ്പിലെ യുവതികളെ വിവാഹം കഴിച്ചു; ഡോ.ഇജാസ് ക്ലിനിക്ക് ആരംഭിച്ചു;  ഐസിസ് ആശയങ്ങൾ പ്രചരിപ്പിച്ച് അന്വേഷണ സംഘത്തെ വെല്ലുവിളിക്കുന്ന സമീർ അലിക്കു പിന്നിൽ സജീർ അബ്ദുള്ളയെന്ന് എൻഐഎ

എം പി റാഫി

കോഴിക്കോട്: ഐസിസിൽ ക്യാമ്പിൽ എത്തിയ മലയാളി സംഘത്തിന് ക്യാമ്പിൽ സുഖവാസമെന്ന് രാജ്യം വിട്ട മലയാളികൾ ബന്ധുക്കളെ അറിയിച്ചു. ക്ലിനിക്ക് തുടങ്ങിയും വിവാഹം കഴിച്ചും മലയാളി സംഘം അഫ്ഗാനിസ്ഥാനിലെ ഐസിസ് സ്വാധീന മേഖലയിൽ കഴിയുന്നതായാണ് ബന്ധുക്കളെ വിവരമറിയിച്ചത്. കാസർകോട്ടെ തൃക്കരിപ്പൂർ, പടന്ന ഭാഗങ്ങളിൽ നിന്നും പാലക്കാട്ട് നിന്നും ആറ് മാസം മുമ്പ് കാണാതായ ദമ്പതികൾ അടക്കം 21 പേരാണ് ഐസിസ് ക്യാമ്പിൽ എത്തിയതായി നേരത്തെ സ്ഥിരീകരിച്ചത്.

കാസർക്കോട്ട് നിന്നും കാണാതായ ഡോ.ഇജാസ്, ഭാര്യ റുഫൈല, അഷ്ഫാഖ് മജീദ് എന്നിവർ കഴിഞ്ഞ ജൂലൈ മാസത്തിൽ തങ്ങൾ ഐസിസ് ക്യാമ്പിലാണെന്നും ഖിലാഫത്ത് സ്ഥാപിക്കുന്നുന്നതിനായാണ് ഇവിടെ വന്നതെന്നും വ്യക്തമാക്കി വീട്ടുകാർക്ക് ശബ്ദ ശന്ദേശം അയച്ചിരുന്നു. പിന്നീട് ഏറെ കാലം ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നില്ല. പിന്നീട് കഴിഞ്ഞ മാസങ്ങളിലായി ബന്ധുക്കളെ വിളിച്ചിരുന്നു. തുടർന്ന് സ്ഥിരമായി ഇവർ ബന്ധുക്കളെ വിളിച്ചിരുന്നതായും വിശേഷങ്ങൾ കൈമാറിയിരുന്നതായുമുള്ള വിവരം മറുനാടൻ മലയാളിക്കു ലഭിച്ചു.

എംബിബിഎസ് ബിരുദദാരിയായ തൃക്കരിപ്പൂർ സ്വദേശിയായ ഇജാസും സംഘത്തിലെ മറ്റൊരാളും ചേർന്നാണ് ഐസിസ് ക്യാമ്പിൽ ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് ഇതു സംബന്ധിച്ച വിവരം ബന്ധുക്കൾക്കു ലഭിച്ചത്. ക്ലിനിക്ക് തുടങ്ങിയിട്ടുണ്ടെന്നും നല്ല രീതിയിൽ പ്രവർത്തനം മുന്നോട്ടു പോകുന്നുണ്ടെന്നുമായിരുന്നു വീട്ുകാരോട് ഡോ.ഇജാസ് പറഞ്ഞിരുന്നത്. അതേസമയം സംഘത്തിൽ ബാച്ചിലേഴ്‌സ് ആയി ഉണ്ടായിരുന്നതിൽ മൂന്നു പേർ ഇവിടെ വച്ച് വിവാഹിതരായി. അഫ്ഗാനിലെ ഐസിസ് ക്യാമ്പിലെതത്തിയ യുവതികളെയാണ് മലയാളി യുവാക്കൾ വിവാഹം കഴിച്ചത്. ഇതുസംബന്ധമായ വിവരംങ്ങൾ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

അഷ്ഫാഖ് മജീദ് അടക്കമുള്ളവരാണ് വിവാഹിതരായത്. വിവാഹത്തിനു മുമ്പ് ഇവർ നാട്ടിലെ അടുത്ത ബന്ധുക്കൾക്ക് വിവരം അറിയിച്ചിട്ടുണ്ട്. നേരത്തെ പാലക്കാട് യാക്കരയിലെ ബെക്‌സൺ എന്ന ഈസയുടെ ഭാര്യ നിമിഷ ഫാത്തിമ അഫ്ഗാനിലെ ഐസിസ് ക്യാമ്പിൽ വച്ച് പ്രസവിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഫാത്തിമ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതായുള്ള സന്ദേശം പാലക്കാട്ടെ വീട്ടിലേക്കു അയച്ചിരുന്നു. ഭർത്താവിനും ഭർതൃ സഹോദരൻ യഹി യക്കും ഒപ്പം നിമിഷ ഫാത്തിമ നാടുവിട്ടപ്പോൾ ഗർഭിണിയായിരുന്നു.

കാസർകോട് നിന്ന് കാണാതായ അബ്ദുൽ റാഷിദ് അബ്ദുല്ല, അഷ്ഫാഖ് മജീദ്, ഡോ. ഇജാസ്, സഹോദരൻ ഷിഹാസ്, ഷഫിസുദ്ദീൻ, പാലക്കാട് നിന്ന് കാണാതായ ബെസ്റ്റിൻ എന്ന യഹിയ, ഭാര്യ മെറിൻ മറിയം, സഹോദരൻ ബെക്‌സൺ എന്ന ഈസ, ഭാര്യ നിമിഷ ഫാത്തിമ തുടങ്ങിയവരായിരുന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായത്. കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷൻ, പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത തിരോധാന കേസുകളെല്ലാം കഴിഞ്ഞ മൂന്ന് മാസമായി എൻ.ഐ.എ സംഘമാണ് അന്വേഷിക്കുന്നത്. തിരോധാന കേസുമായി ബന്ധപ്പെട്ട് വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ കൂട്ടാളികളെയടക്കം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈയിടെ വിദേശത്തുള്ള സാക്കിർ നായിക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് (ഐആർഎഫ്)അഞ്ച് വർഷത്തെ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം, ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ഇന്ത്യൻ അന്വേഷണ ഏജൻസികളെ വെല്ലുവിളിച്ചും നിരന്തരമായി ഫെയിസ്ബുക്ക് പോസ്റ്റുകളിടുന്ന സമീറലി എന്ന ഐഡിക്കു പിന്നിൽ സജീർ അബ്ദുള്ള മംഗലശേരിയാണെന്ന് എൻ.ഐ.എ വ്യക്തമാക്കി. ഐസിസിലേക്കുള്ള റിക്രൂട്ട്‌മെന്റിന്റെ പ്രധാനികളിലൊരാളും ഐസിസിന്റെ ഇന്ത്യൻ തലവനുമാണ് കോഴിക്കോട് ചെലവൂർ മൂഴിക്കൽ സ്വദേശിയായ സജീർ എന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. സമീറലിക്കു പിന്നിൽ സജീർ അബ്ദുള്ളയാണെന്നുള്ള വ്യക്തമായ തെളിവ് എൻ.ഐ.എക്കു ലഭിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ അഫ്ഗാനിലെ ഐസിസ് ക്യാമ്പിലാണെന്നത് അന്വേഷണത്തിന്റെ പുരോഗതിയെ പ്രതിസന്ധിയിലാക്കുന്നു.

എന്നാൽ ഇയാളെ ഫോളോ ചെയ്തു വരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. കാണാതായ മലയാളികൾക്കും സജീറുമായി ബന്ധമുണ്ടായിരുന്നു. കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയുണ്ടായിരുന്നു. കനകമലയിൽ നിന്നും ഐസിസ് കേസിൽ അറസ്റ്റിലായവരടക്കം 22 പേർ ഇതുവരെ എൻ.ഐ.എ സംഘത്തിന്റെ പിടിയിലായിട്ടുണ്ടെന്നും നിലവിൽ നിരീക്ഷണത്തിലുള്ളവർക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും എൻ.ഐ.എ മറുനാടൻ മലയാളിയോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP