Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ രാജ്യം വിടേണ്ടി വരുന്നത് 9000 പേർക്ക്; ഡിസംബർ ഒന്നോടെ അനധികൃത താമസക്കാർ വിട്ടുപോകണമെന്ന് വീണ്ടും മുന്നറിയിപ്പ്

പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ രാജ്യം വിടേണ്ടി വരുന്നത് 9000 പേർക്ക്; ഡിസംബർ ഒന്നോടെ അനധികൃത താമസക്കാർ വിട്ടുപോകണമെന്ന് വീണ്ടും മുന്നറിയിപ്പ്

ദോഹ മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവർക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ 9000 പേർ രാജ്യം വിടേണ്ടി വരുമെന്ന് കണക്ക്. സെപ്റ്റംബർ ഒന്നിന് പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ ഒന്നിന് അവസാനിക്കുന്നതോടെ രാജ്യത്ത് തങ്ങുന്ന 9000-ത്തോളം അനധികൃത താമസക്കാർക്ക് ഖത്തർ വിടേണ്ടിവരും. ഖത്തറിൽ തങ്ങുന്ന അനധികൃത താമസക്കാർക്ക് നിയമനടപടികൾ നേരിടാതെ സ്വദേശത്തേക്ക് മടങ്ങാനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.

ഡിസംബർ ഒന്നോടെയാണ് പൊതുമാപ്പ് കാലാവധി അവസാനിക്കുക. പൊതുമാപ്പ് പ്രഖ്യാപിച്ചതു മുതൽ ഇവിടെയുള്ള അനധികൃത താമസക്കാരുടെ കണക്കുകൾ എടുത്തുവരികയാണ്. എന്നാൽ തുടക്കത്തിൽ ഇത്രയും പേർ ഇവിടെ മതിയായ രേഖകളില്ലാതെ തങ്ങുന്നുണ്ടെന്ന് കരുതിയില്ലെന്നും പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ 9000 പേർ ഇവിടെ നിന്ന് മടങ്ങേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തുന്നു.

20 ലക്ഷത്തോളം വിദേശികളാണ് ഖത്തറിലുള്ളത്. 2022-ൽ ഫുട്‌ബോൾ ലോകകപ്പിന് ഖത്തർ വേദിയാകുമ്പോൾ അനധികൃത താമസക്കാരെ പൂർണമായും ഒഴിവാക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. 2009-ലെ നാലാം നമ്പർ നിയമം ലംഘിച്ചിട്ടുള്ളവർക്കാണ് പൊതുമാപ്പ് ബാധകമാകുക. വിദേശികൾക്കുള്ള എൻട്രി, എക്‌സിറ്റ്, റെസിഡൻസ് ആൻഡ് സ്‌പോൺസർഷിപ്പ് ആണ് നാലാം നമ്പർ നിയമം അനുശാസിക്കുന്നത്. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പൊതുമാപ്പ് ഏറെയും പ്രയോജനപ്പെടുത്തുന്നത്. പൊതുമാപ്പ് കാലാവധിക്ക് രണ്ടാഴ്ചക്കു ശേഷം ഖത്തറിൽ പുതിയ സ്‌പോൺസർഷിപ്പ് നിയമം പ്രാബല്യത്തിൽ വരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP