Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സഹകരണ മേഖലയിൽ കള്ളപ്പണം ചാക്കിൽകെട്ടി സൂക്ഷിക്കുന്നുവെന്ന് പറയുന്ന കുമ്മനവും മുരളീധരനും ആദ്യം വെളിപ്പെടുത്തേണ്ടത് ബിജെപി ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ 'കള്ളപ്പണ നിക്ഷേപം'..! സംസ്ഥാനത്ത് ബിജെപി നിയന്ത്രണത്തിൽ നൂറോളം സഹകരണ സംഘങ്ങൾ; നോട്ട് നിരോധനം വന്ന ശേഷം ഇവിടങ്ങളിൽ സ്വരൂപിച്ചു കൂട്ടിയതും കോടികൾ

സഹകരണ മേഖലയിൽ കള്ളപ്പണം ചാക്കിൽകെട്ടി സൂക്ഷിക്കുന്നുവെന്ന് പറയുന്ന കുമ്മനവും മുരളീധരനും ആദ്യം വെളിപ്പെടുത്തേണ്ടത് ബിജെപി ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ 'കള്ളപ്പണ നിക്ഷേപം'..! സംസ്ഥാനത്ത് ബിജെപി നിയന്ത്രണത്തിൽ നൂറോളം സഹകരണ സംഘങ്ങൾ; നോട്ട് നിരോധനം വന്ന ശേഷം ഇവിടങ്ങളിൽ സ്വരൂപിച്ചു കൂട്ടിയതും കോടികൾ

അർജുൻ സി വനജ്

കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപം കുമുഞ്ഞു കൂടി കിടക്കുന്നുണ്ടെന്നാണ് ബിജെപി നേതാക്കളായ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും വി മുരളീധരനും ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഇപ്പോഴത്തെ നിയന്ത്രണങ്ങളെ ഇവർ സ്വാഗതം ചെയ്യുകയാണ്. എന്നാൽ, ഇങ്ങനെ നേതൃനിരയിലുള്ള നേതാക്കൾ കേന്ദ്രസർക്കാറിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോൾ വെട്ടിലാക്കുന്നവരുടെ കൂട്ടത്തിൽ ചെറുകിട ബിജെപി നേതാക്കളും പ്രവർത്തകരുമുണ്ട്. കാരണം കേരളത്തിൽ രാഷ്ട്രീയ വേരുകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സഹകരണ സംഘങ്ങൾ രൂപീകരിച്ചും ബാങ്കുകളുടെ ഭരണം കൈയാളുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ ബിജെപിയുമുണ്ട്.

കേരളത്തിൽ ഭരണപങ്കാളിത്തം വഹിച്ചിട്ടുള്ള സിപിഐ(എം), കോൺഗ്രസ്, ലീഗ് പാർട്ടികളെ പോലെ വലിയ തോതിൽ സഹകരണ ബാങ്കുകളുടെ അധികാരം കൈയാളുന്നില്ലെങ്കിലും കേരളത്തിലെ സഹകരണ മേഖലയിലും ബിജെപിക്ക് അൽപ്പം അടിത്തറയുണ്ട്. ഇപ്പോൾ സഹകരണ ബാങ്കുകളിലെല്ലാ്ം ചാക്കിൽ കെട്ടി കള്ളപ്പണം നിക്ഷേപിച്ചു എന്ന് ബിജെപി നേതാക്കൾ പറയുമ്പോൾ അതിൽ അമർഷം കൊള്ളുന്നതും സഹകരണ ബാങ്കുകൾ ഭരിക്കുന്ന ബിജെപി നേതാക്കളാണ്. തങ്ങൾ ഭരിക്കുന്ന ബാങ്കുകളിലും കള്ളപ്പണമുണ്ടോ എന്ന വ്യക്തമാക്കേണ്ട ഗതികേടിലാണ് ഈ നേതാക്കൾ. കേരളത്തിൽ അമ്പതിന് അടുത്ത് സഹകരണ ബാങ്കുകളിൽ ബിജെപിക്ക് ഭരണ പങ്കാളിത്തമുണ്ട്.

ബാങ്കിങ് ഇടപാട് നടത്താതെ തന്നെ പണം സ്വരൂപിക്കുകയും മറ്റ് ഇടപാടുകൾ നടത്തുകയും ചെയ്യുന്ന സൊസൈറ്റികളും സഹകരണ സംഘങ്ങളും എല്ലാം കൂടി കണക്കാക്കുമ്പോൾ 100ന് അടുത്ത് സഹകരണ സംഘങ്ങൾ വരും. എന്നാൽ, ഇതിൽ പേരിന് പ്രവർത്തിക്കുന്ന സംഘങ്ങളുമുണ്ട്. കാര്യമായ ഇടപാട് നടത്തുന്ന ബാങ്കെന്ന വിധത്തിൽ പ്രവർത്തിക്കുന്നവ ചുരുക്കമാണ്. ഭൂരിഭാഗം സഹകരണ സംഘങ്ങളും പ്രവർത്തിക്കുന്നത് മലബാർ ജില്ലകളിലാണ്. 63 സഹകരണ സംഘങ്ങൾ കാസർഗോഡ് ജില്ലയിൽ മാത്രമുണ്ടെന്നാണ് ബിജെപി കാസർഗോഡ് ജില്ലാ നേതൃത്വം മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

ചെറുവത്തൂർ ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്ക്, നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക്്, ചെങ്ങള സർവ്വീസ് സഹകരണ ബാങ്ക്, പെരള സർവ്വീസ് സഹകരണ ബാങ്ക്, മഞ്ചേശ്വരം സർവ്വീസ് സഹകരണ ബാങ്ക് എന്നിവയാണ് ഇതിൽ ഏറ്റവുമധികം നിക്ഷേപമുള്ള സഹകരണ ബാങ്കുകൾ. കണ്ണൂർ മോട്ടോർ ഭാരതി സഹകരണ ബാങ്ക്, പാനൂർ റീജ്യണൽ വനിത സഹകരണ ബാങ്ക്, കീഴൂർ വനിതാ സഹകരണ ബാങ്ക്, പഴയങ്ങാടി സഹകരണ ബാങ്ക്, പൊയിലൂർ സർവ്വീസ് സഹകരണ ബാങ്ക്, എന്നിവയടക്കം ഒമ്പത് സഹകരണ ബാങ്കുകളാണ്് കണ്ണൂർ ജില്ലയിൽ ബിജെപി നിയന്ത്രണത്തിലുള്ളത്.

വയനാട് ജില്ലയിൽ ബത്തേരി സഹകരണ ബാങ്കടക്കം മൂന്ന് ബിജെപി നിയന്ത്രിത സഹകരണ ബാങ്കുകൾ ഉണ്ടെന്നാണ് വിവരം.കോഴിക്കോട് ജില്ലയിൽ നാല് സഹകരണ ബാങ്കുകൾ ഉണ്ട്. മലപ്പുറം ജില്ലയിൽ താനൂർ സർവ്വീസ് സഹകരണ ബാങ്ക് മാത്രമാണ് ബിജെപി നിയന്ത്രണത്തിലുള്ള ഏക സഹകരണ ബാങ്ക്. ഇവിടെയാകട്ടെ ഭരണ സമിതിയുടെ കാലാവധി പൂർത്തിയാകാൻ ഏതാനം ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്.

പാലക്കാട് ജില്ലയിൽ പത്തോളം സഹകരണ ബാങ്കുകൾ ബിജെപി നിയന്ത്രണത്തിലുണ്ട്. എറണാകുളം ജില്ലയിൽ വെളിയത്തുനാട് സർവ്വീസ് സഹകരണ ബാങ്കിന്റേയും കോട്ടയത്ത് ചങ്ങനാശ്ശേരിയിൽ പ്രവർത്തിക്കുന്ന സർവ്വീസ് സഹകരണ ബാങ്കിന്റ ഭരണസമിതിയിലും ബിജെപി നേതൃത്വമാണുള്ളത്. തിരുവനന്തപുരത്ത് രണ്ട് സഹകരണ ബാങ്കുകളാണ് ബിജെപി നിയന്ത്രണത്തിലുള്ളത്. അനന്തപുരി സർവ്വീസ് സഹകരണ ബാങ്കും വേനാട് സർവ്വീസ് സഹകരണ ബാങ്കും. ഇതിന് പുറമേ സംസ്ഥാനത്ത് നൂറുകണക്കിന് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.

അടുത്ത കാലത്തായി രൂപം കൊണ്ട സംഘടനകൾ മാത്രമാണ് സഹകരണ മേഖലയിൽ ബിജെപി ക്കുള്ളത്. എന്നാൽ, ബിജെപി ഭരിക്കുന്ന ചില ബാങ്കുകൾ നല്ലനിലയിൽ തന്നെ പ്രവർത്തിക്കുന്നവയാണ്. നോട്ട് നിരോധനം നിലവിൽ വന്ന ശേഷമുള്ള ഒരു ദിവസം കേരളത്തിലെ സഹകരണ ബാങ്കുകളിൽ 2,400 കോടിയോളം രൂപയാണ് ഒഴുകിയെത്തിയത്. ഇങ്ങനെ പണമിടപാട് നടത്തിയ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ബിജെപി അധികാരത്തിലിരിക്കുന്ന ബാങ്കുകളുമുണ്ട്. മുതിർന്ന നേതാക്കൾ രാഷ്ട്രീയ ആയുധമെന്ന നിലയിൽ ഈ നിക്ഷേപങ്ങളെല്ലാം കള്ളപ്പണമാണെന്ന് വാദിക്കുമ്പോൾ തങ്ങളുടെ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ നിക്ഷേപങ്ങളിൽ കള്ളപ്പണമുണ്ടോ എന്നതാണ്. ഇക്കാര്യം ആദ്യം ബിജെപി തന്നെ വെളിപ്പെടുത്തട്ടേയെന്ന് രാഷ്ട്രീയ എതിരാളികളും പറയുന്നുണ്ട്.

നോട്ട് നിരോധിച്ച ശേഷമുള്ള ദിവസം കോടികളുടെ നിക്ഷേപം ബിജെപി ഭരിക്കുന്ന ബാങ്കുകളിലും എത്തിയിട്ടുണ്ട്. പഴയ കറൻസികൾ നിക്ഷേപമായി എത്രത്തോളം ലഭിച്ചുവെന്ന അന്വേഷണം മറുനാടൻ നടത്തിയെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ ബിജെപി ഭരിക്കുന്ന സഹകരണ സംഘങ്ങളിലെ നേതാക്കൾ തയ്യാറായില്ല. നല്ലനിലയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളിൽ കോടികളുടെ നിക്ഷേപം എത്തിയെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം. അങ്ങനെ നിക്ഷേപിക്കപ്പെട്ടത് കള്ളപ്പണമാണോ എന്ന് വ്യക്തമാക്കേണ്ടത് ആരോപണം ഉന്നയിക്കുന്ന സംസ്ഥാന നേതാക്കൾ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP