Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്ത് കള്ളപ്പണം മാറാൻ ബംഗ്ലാദേശികൾ ക്യൂനിൽക്കുന്നു; സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നത് രാജ്യദ്രോഹ നടപടികൾക്കായി കൊണ്ടുവന്ന പണം; സുബ്രഹ്മണ്യൻ സ്വാമിക്കു പിന്നാലെ രാജഗോപാലിന്റെ മലപ്പുറം പരാമർശം ചർച്ചയാകുന്നു

മലപ്പുറത്ത് കള്ളപ്പണം മാറാൻ ബംഗ്ലാദേശികൾ ക്യൂനിൽക്കുന്നു; സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നത് രാജ്യദ്രോഹ നടപടികൾക്കായി കൊണ്ടുവന്ന പണം; സുബ്രഹ്മണ്യൻ സ്വാമിക്കു പിന്നാലെ രാജഗോപാലിന്റെ മലപ്പുറം പരാമർശം ചർച്ചയാകുന്നു

തിരുവനന്തപുരം: മലപ്പുറത്ത് കള്ളപ്പണം മാറാൻ ബംഗ്ലാദേശികൾ ക്യൂ നിൽക്കുകയാണെന്ന് ആരോപിച്ച് ഒ. രാജഗോപാൽ. ഈ മാസം തുടക്കത്തിൽ മലപ്പുറം സ്‌ഫോടനത്തെ സർക്കാർ ഗൗരവമായി കാണുന്നില്ലെന്ന് ആരോപിച്ച് രാജഗോപാൽ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.

നേരത്തെ ദേശീയ നേതാവും ബിജെപി എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി മലപ്പുറത്ത് അഫ്‌സ്പ നടപ്പാക്കണമെന്ന ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മലപ്പുറത്തെ പറ്റി ഒ രാജഗോപാലും ഇപ്പോൾ പ്രസ്താവനയുമായി രംഗത്തെത്തിയതോടെ വിഷയം ചർച്ചയായിരിക്കുകയാണിപ്പോൾ.

മലപ്പുറത്ത് കള്ളപ്പണം മാറാൻ ബംഗ്ലാദേശികൾ ക്യൂ നിൽക്കുന്നു എന്നായിരുന്നു രാജഗോപാലിന്റെ ആരോപണം. രാജ്യദ്രോഹ നടപടിക്കായി കൊണ്ടുവന്ന പണമാണ് സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് മാത്രമായി കേന്ദ്രത്തിന് ഇളവ് നൽകാൻ ആകില്ലെന്നും സഹകരണ ബാങ്കിനെ തകർക്കാനുള്ള ശ്രമങ്ങൾ കേന്ദ്രം നടത്തുന്നെന്ന് മുഖ്യമന്ത്രി പറയുന്നത് ബാലിശമാണെന്നും ആയിരുന്നു രാജഗോപാൽ അഭിപ്രായപ്പെട്ടത്.

റിസർവ് ബാങ്കിനെതിരെ നടത്തുന്ന സമരം രാജ്യദ്രോഹമാണെന്നും രാജഗോപാൽ പറഞ്ഞു. കേരളത്തിൽ കോൺഗ്രസ് കമ്യൂണിസ്റ്റ് കള്ളപ്പണ കൂട്ടുകെട്ടാണ് ഉള്ളതെന്നും ഒ. രാജഗോപാൽ ആരോപിച്ചു.

ഇതിനു പിന്നാലെ രാജഗോപാലിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. പരിധി വിട്ട നിലപാടാണ് കേന്ദ്രവും റിസർവ് ബാങ്കും സഹകരണ മേഖലയ്‌ക്കെതിരെ എടുക്കുന്നതെന്നും കേരളത്തിന്റെ സഹകരണ മേഖല കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളല്ലെന്നും പിണറായി പറഞ്ഞു.

സഹകരണമേഖല തകരുക എന്നാൽ കേരളത്തിന്റെ സാമ്പത്തികനില തകരുന്നു എന്ന് തന്നെയാണ് അതിന്റെ അർഥം. സഹകരണ മേഖലയെ തകർക്കുവാനുള്ള നീക്കത്തെ അതിശക്തമായി എതിർക്കണമെന്ന പൊതുഅഭിപ്രായമാണ് നിലനിൽക്കുന്നത്. കേന്ദ്രത്തിന്റെ ഈ നിലപാടിനെ ഒ.രാജഗോപാലിനെ പോലുള്ളവർ ഏറ്റുപിടിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ മലപ്പുറം ജില്ലയിൽ സായുധസേന പ്രത്യേക അധികാര നിയമം (അഫ്‌സ്പ) പ്രയോഗിക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ കേന്ദ്രസർക്കാറിനെ സമീപിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടിരുന്നത് വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് രാജഗോപാൽ കള്ളപ്പണം വിഷയത്തിൽ മലപ്പുറം പരാമർശവുമായി എത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP