Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്പതിൽ നൂറ്റമ്പതുമായി കോഹ്‌ലി തിളങ്ങി; പൂജാരയ്ക്കും സെഞ്ച്വറി; വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്; ആദ്യ ദിനം നാലിന് 317

അമ്പതിൽ നൂറ്റമ്പതുമായി കോഹ്‌ലി തിളങ്ങി; പൂജാരയ്ക്കും സെഞ്ച്വറി; വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്; ആദ്യ ദിനം നാലിന് 317

വിശാഖപട്ടണം: അമ്പതാം ടെസ്റ്റിനിറങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ചേതേശ്വർ പൂജാരയും മിന്നിയപ്പോൾ ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. ആദ്യ ദിനം കളിനിർത്തുമ്പോൾ നാലിന് 317 എന്ന നിലയിലാണ് ഇന്ത്യ.

കളി നിർത്തുമ്പോൾ 241 പന്തിൽ 151 റൺസുമായി വിരാട് കോഹ്‌ലിയും എട്ടു പന്തിൽ ഒരു റൺസുമായി ആർ അശ്വിനുമാണു ക്രീസിൽ. കോഹ്‌ലിയും ചേതേശ്വർ പൂജാരയും ചേർന്നു മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 226 റൺസാണ് ഇന്ത്യൻ ഇന്നിങ്‌സിന് അടിത്തറ പാകിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണർമാരായ മുരളി വിജയിന്റെയും കെ എൽ രാഹുലിന്റെയും വിക്കറ്റുകൾ 22 റൺസിനിടെ നഷ്ടമായി. പരിക്കിൽ നിന്നു മടങ്ങിയെത്തിയ രാഹുൽ രണ്ടാം ഓവറിൽ ബ്രോഡിന്റെ പന്തിൽ സ്റ്റോക്‌സിനു പിടികൊടുത്തു മടങ്ങുകയായിരുന്നു. തിരിച്ചുവരവിൽ റൺസൊന്നും എടുക്കാൻ രാഹുലിനു കഴിഞ്ഞില്ല.

അഞ്ചാം ഓവറിൽ മുരളി വിജയ് മടങ്ങി. ആൻഡേഴ്‌സണായിരുന്നു വിക്കറ്റ്. സ്റ്റോക്‌സിനു പിടികൊടുത്തു മടങ്ങുമ്പോൾ 20 റൺസായിരുന്നു. വിജയിന്റെ സമ്പാദ്യം.

പിന്നീടാണ് ഈ ദിവസത്തിന്റെ കൂട്ടുകെട്ട് പിറന്നത്. ക്രീസിൽ കൂട്ടുചേർന്ന കോഹ്‌ലിയും പൂജാരയും ഇംഗ്ലണ്ട് ബൗളർമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. പൂജാരയാണ് ആദ്യം സെഞ്ച്വറി തികച്ചത്. 184 പന്തിൽ 11 നാലിന്റെയും രണ്ടു സിക്‌സിന്റെയും അകമ്പടിയോടെയാണ് പൂജാര മൂന്നക്കത്തിൽ എത്തിയത്. തുടർച്ചയായ മൂന്നാം ടെസ്റ്റിലും പൂജാര സെഞ്ച്വറി അടിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

തൊട്ടുപിന്നാലെ കോഹ്‌ലിയും സെഞ്ച്വറി പൂർത്തിയാക്കി. 154 പന്തിൽ 12 നാലിന്റെ അകമ്പടിയോടെയാണു ഇന്ത്യൻ നായകൻ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതിനു പിന്നാലെ 119 റൺസെടുത്ത പൂജാരയെ ആൻഡേഴ്‌സൺ പുറത്താക്കി. പൂജാരയ്ക്കു പിന്നാലെ വന്ന അജിൻക്യ രഹാനെയ്ക്ക് അധികനേരം പിടിച്ചു നിൽക്കാനായില്ല. 23 റൺസെടുത്ത രഹാനെയെയും ആൻഡേഴ്‌സൺ മടക്കി. തുടർന്നെത്തിയ അശ്വിനാണു ക്യാപ്റ്റനു കൂട്ടായി ക്രീസിലുള്ളത്. 238 പന്തിൽ നിന്നാണു കോഹ്‌ലിയുടെ 150 റൺസ് നേട്ടം. പതിനഞ്ചു നാലും കോഹ്‌ലിയുടെ ഇന്നിങ്‌സിൽ ഉൾപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP