Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകനില്ലാത്തതിനാൽ അച്ഛനും അമ്മയും ഇല്ലാത്ത 16കാരനെ മകനെപ്പോലെ സ്‌നേഹിച്ചു; ആർക്കും കിട്ടാത്ത സ്വാതന്ത്ര്യം ലഭിച്ചതു കൊലപാതകത്തിനു സഹായകമായി; ചങ്ങനാശേരിയിലെ വീട്ടമ്മയെ കൊന്നതു സ്വർണമാലയ്ക്കായി

മകനില്ലാത്തതിനാൽ അച്ഛനും അമ്മയും ഇല്ലാത്ത 16കാരനെ മകനെപ്പോലെ സ്‌നേഹിച്ചു; ആർക്കും കിട്ടാത്ത സ്വാതന്ത്ര്യം ലഭിച്ചതു കൊലപാതകത്തിനു സഹായകമായി; ചങ്ങനാശേരിയിലെ വീട്ടമ്മയെ കൊന്നതു സ്വർണമാലയ്ക്കായി

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശ്ശേരി: ചങ്ങനാശേരിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയതു സ്വന്തം മകനെപ്പോലെ വളർത്തിയിരുന്ന പതിനാറുകാരൻ. ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനത്ത് ശ്രീലത എന്ന വീട്ടമ്മയാണു കൊല്ലപ്പെട്ടത്.

മകൻ ഇല്ലാത്ത ശ്രീലത, അച്ഛനും അമ്മയും ഇല്ലാതിരുന്ന പ്രതിയെ സ്വന്തം മകനെ പോലെ വളർത്തുകയായിരുന്നു. ഈ അടുപ്പമാണു പ്രതിയായ പതിനാറുകാരൻ കൊലയ്ക്ക് മുതൽക്കൂട്ടാക്കിയത്.

ഏതു സമയത്തു പ്രതി വിളിച്ചാലും ശ്രീലത വാതിൽ തുറക്കുമായിരുന്നു. മീൻ കച്ചവടത്തിലൂടെ പരിചയപ്പെട്ട നിവിൻ ജോസഫിനെ കൂട്ടുപിടിച്ചാണു പ്രതി ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചു വീഴ്‌ത്തി മാല മോഷ്ടിച്ചത്.

വീട്ടിൽ തനിച്ചു താമസിക്കുകയായിരുന്ന ശ്രീലത പ്രതിയെ മകനെ പോലെ സ്നേഹിച്ചു വളർത്തിയതായിരുന്നു. ബന്ധുക്കളോടോ മറ്റു അയൽവാസികളോടോ യാതൊരു അടുപ്പവും ഇല്ലാതിരുന്ന ശ്രീലത അൽപമെങ്കിലും അടുപ്പം കാണിച്ചിരുന്നത് ഈ 16കാരനോടായിരുന്നു.

ചെറുപ്പത്തിൽ അച്ഛൻ മരിച്ചുപോയ യുവാവിനെ നിരന്തരം ഉപദേശിക്കുകയും ഭക്ഷണം നൽകുകയും പഠിക്കാനുള്ള സൗകര്യങ്ങളും ശ്രീലത ഒരുക്കി നൽകിയിരുന്നു. ആന്ധ്രയിൽ ജോലി ചെയ്യുന്ന ശ്രീലത നാട്ടിൽ വരുമ്പോൾ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനും മറ്റും എത്തിയിരുന്ന യുവാവ് ഈ അടുപ്പം മുതലാക്കിയാണ് വീട്ടമ്മയെ കൊലപ്പെടുത്താൻ പദ്ധതി ആസൂത്രണം ചെയ്തത്.

ഇയാൾ മാനസിക വൈകൃതങ്ങളും പ്രകടിപ്പിച്ചിരുന്നതായി വിവരമുണ്ട്. ശ്രീലതയുടെ മുറിയുടെ ജനൽചില്ലുകൾ തല്ലിപ്പൊട്ടിക്കുകയും ഒളിഞ്ഞു നോക്കുകയും ചെയ്യുന്നത് പലപ്പോഴും യുവാവ് ഹോബിയാക്കി. ഇതു കണ്ടുപിടിച്ച ശ്രീലത യുവാവിനെ ശകാരിക്കുകയും ചെയ്തു. സ്വന്തം അമ്മയോ പ്രതിയായ 16 കാരനോ വിളിച്ചാൽ മാത്രമേ ശ്രീലത വാതിൽ തുറക്കാറുണ്ടായിരുന്നുള്ളു. ഈ ബന്ധം ഉപയോഗിച്ചാണ് സംഭവ ദിവസം രാത്രി ശ്രീലതയെ പ്രതി വിളിച്ചുണർത്തിയത്. കതകുതുറന്ന വീട്ടമ്മയെ തള്ളി അകത്തു കയറ്റിയശേഷം കൂട്ടുനിന്ന ഒന്നാം പ്രതി നിവിൻ ജോസഫ് കമ്പിവടിക്ക് തലയ്ക്കടിച്ചു വീഴ്‌ത്തുകയായിരുന്നു.

ആദ്യത്തെ അടി തലയ്ക്കേറ്റപ്പോൾ 'മോനേ' എന്നു വിളിച്ചു കരഞ്ഞെങ്കിലും ഫലമുണ്ടായില്ല. വീണ്ടും തലയ്ക്കടിച്ചു താഴെയിട്ടശേഷം വെപ്രാളം കൊണ്ട് കഴുത്തിൽ അണിഞ്ഞിരുന്ന മാല മാത്രം മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. ഇയാൾക്ക് ശ്രീലതയുമായും വീടുമായും ബന്ധമുള്ളത് ശ്രീലതയുടെ അമ്മയ്ക്ക് അറിയാമായിരുന്നു. അമ്മയോടു പലപ്പോഴും ശ്രീലത ഇയാളെ കുറിച്ച് പറഞ്ഞിട്ടുമുണ്ട്. ഇതാണ് തുമ്പില്ലാതിരുന്ന കേസിൽ പ്രതികളിലേയ്ക്ക് എത്താൻ പൊലീസിനു സഹായകമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP