Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുവൈറ്റിലെത്തി മേക്കപ്പിട്ട് ഡാൻസ് ചെയ്യാൻ ഗ്രീൻ റൂമിൽ കാത്തിരിക്കവേ മൊബൈലിൽ സന്ദേശമെത്തി; സംഘാടകരുമായി സംസാരിച്ച് നൃത്തം ഒഴിവാക്കി കാഴ്ചക്കാരിയായി; നടി റീമാ കല്ലിങ്കലിന്റെ പിന്മാറ്റം ഭീഷണിയെ തുടർന്ന്; സത്യം പുറത്തു പറയാതെ നടിയും പ്രവാസി വ്യവസായിയും

കുവൈറ്റിലെത്തി മേക്കപ്പിട്ട് ഡാൻസ് ചെയ്യാൻ ഗ്രീൻ റൂമിൽ കാത്തിരിക്കവേ മൊബൈലിൽ സന്ദേശമെത്തി; സംഘാടകരുമായി സംസാരിച്ച് നൃത്തം ഒഴിവാക്കി കാഴ്ചക്കാരിയായി; നടി റീമാ കല്ലിങ്കലിന്റെ പിന്മാറ്റം ഭീഷണിയെ തുടർന്ന്; സത്യം പുറത്തു പറയാതെ നടിയും പ്രവാസി വ്യവസായിയും

അർജുൻ സി വനജ്

കുവൈറ്റ്: പ്രമുഖ വിദേശ വ്യവസായി കെ.ജി എബ്രഹാമിന്റെ എൻ.ബി.ടി.സി ഗ്രൂപ്പ് സംഘടിപ്പിച്ച കുടുംബസംഗമത്തിൽ നൃത്തം ചെയ്യാൻ കുവൈറ്റിലെത്തിയ നടി ഭീഷണി സന്ദേശത്തെതുടർന്ന് നൃത്തം ചെയ്തില്ല.

വ്യാഴാഴ്ച(10.11.16) വൈകിട്ട് ആറ് മണിയോടെ ഫെസ്റ്റീവ് നൈറ്റ് ആരംഭിക്കുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. ആദ്യ പരിപാടികളിൽ തന്നെ റിമ കല്ലിങ്കലിന്റെ കേരളീയ നൃത്തവും ഉൾപ്പെടുത്തിയിരുന്നു. പരിപാടിക്കായി നേരത്തെ കുവൈറ്റിലെത്തിയ റിമ മേക്കപ്പിട്ട് ഗ്രീൻ റൂമിൽ ഇരിക്കുമ്പോൾ ഒരു മെസ്സേജ് ഫോണിലേക്കെത്തി, ഇതേത്തുടർന്ന് റിമ സംഘാടകരുമായി സംസാരിച്ച് പരിപാടി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് വസ്ത്രം മാറി റിമ സദസ്സിലേക്ക് എത്തി.

മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ അടുത്ത് ഇരിപ്പടം പിടിക്കുകയായിരുന്നു. എന്നാൽ റിമയ്ക്ക് ലഭിച്ച ഭീഷണി സന്ദേശത്തെക്കുറിച്ച് വ്യക്തതയില്ല. ഏതെങ്കിലും സംഘടനയുടെ സന്ദേശമാണോയെന്ന് സംഘാടകരും റിമയും ഇതുവരെ തുറന്ന് പറയാൻ തയ്യാറായിട്ടില്ല. റിമയ്‌ക്കൊപ്പം കുവൈറ്റിലെത്തിയ ഗായകസംഘത്തിലെ പലരുമായും ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും അവരും സന്ദേശത്തിലെ വിവരങ്ങൾ പങ്കുവെയ്ക്കാൻ തയ്യാറായിട്ടില്ല.

മ്യൂസിക് ഡയറക്ടർ എം ജയചന്ദ്രൻ, പിന്നണി ഗായകരായ വിജയ് യേശുദാസ്, വിദു പ്രതാപ്, വിജയ് പ്രകാശ്, ഗായികമാരായ സിതാര, സയനോര ഫിലിപ്പ് എന്നിവരടങ്ങുന്ന ഗായകസംഘമാണ് തുടർന്ന വേദിയിൽ പരിപാടി അവതരിപ്പിച്ചത്. ഗാനമേളയ്ക്കിടെ റിമയെ ഗായകർ വേദിയിലേക്ക് ആനയിച്ചിരുന്നു. അതേസമയം നടി അസ്വസ്ഥതയിലായിരുന്നു എന്നാണ് കാഴ്ചക്കാരായെത്തിയവരുടെ നിരീക്ഷണം.

റിമയുടെ ചിത്രം പതിച്ച നൂറുകണക്കിന് കാർഡുകളും ഏതാനം ബോർഡുകളും ഉപയോഗിച്ചെങ്കിലും നടിയുടെ പരിപാടി ഭീഷണിയെതുടർന്ന സംഘാടകർ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം നടിയുടെ നൃത്തം നടത്തരുതെന്നും, നടത്തിയാൽ അലങ്കോലപ്പെടുമെന്നും നേരത്തെ സംഘാടകർക്കും ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

സന്ദേശത്തിന് പിന്നിൽ എൻ.ബി.ടി.സി ഗ്രൂപ്പുമായി ബന്ധമുള്ളവർ തന്നെയാണെന്നും അഭ്യൂഹമുണ്ട്. കഴിഞ്ഞ വർഷത്തെ ഫെസ്റ്റീവ് നൈറ്റിൽ പൃഥ്വിരാജായിരുന്നു മുഖ്യാതിഥി. കൊച്ചി മരടിലെ ക്രൗൺ പ്ലാസ്സാ പൈവ് സ്റ്റാർ ഹോട്ടലിന്റെ ഉടമ കൂടിയാണ് കെജി എബ്രഹാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP