Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിൽ സക്കീർ ഹുസൈന്റെ കൂട്ടുപ്രതി മനോരമ കുടുംബത്തിന്റെ ബന്ധു; രണ്ട് സംരംഭകർ തമ്മിലെ തർക്കത്തിൽ ഇടപെട്ടവരൊക്കെ വില്ലന്മാരായിട്ടും നാലാം പ്രതിയുടെ പേരു പോലും പുറം ലോകം അറിയാത്തത് മനോരമയിലെ ഉന്നതരുടെ ഇടപെടൽ മൂലം; ഷീലാ തോമസിനെ പൊലീസ് പ്രതിചേർത്തത് പോലും മറ്റൊരു വിലാസത്തിൽ

വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിൽ സക്കീർ ഹുസൈന്റെ കൂട്ടുപ്രതി മനോരമ കുടുംബത്തിന്റെ ബന്ധു; രണ്ട് സംരംഭകർ തമ്മിലെ തർക്കത്തിൽ ഇടപെട്ടവരൊക്കെ വില്ലന്മാരായിട്ടും നാലാം പ്രതിയുടെ പേരു പോലും പുറം ലോകം അറിയാത്തത് മനോരമയിലെ ഉന്നതരുടെ ഇടപെടൽ മൂലം; ഷീലാ തോമസിനെ പൊലീസ് പ്രതിചേർത്തത് പോലും മറ്റൊരു വിലാസത്തിൽ

അർജുൻ സി വനജ്

കൊച്ചി:ഡയറി ഫാം വ്യവസായി ജുബി പൗലോസിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിൽ, സക്കീർ ഹുസൈന്റെ കൂട്ടുപ്രതിയായ ഷീല തോമസ് മലയാള മനോരമ കുടുംബവുമായി അടുത്ത ബന്ധമുള്ള വ്യക്തി. ഷീല തോമസിന്റെ അടുത്ത ബന്ധുവായ മനോരമയിലെ ഉന്നതൻ കേസിൽ ഇടപെട്ടുവെന്നാണ് ആക്ഷേപം. സുവിശേഷ പ്രവർത്തകയായ അന്ന കണ്ടത്തിലും ഷീല തോമസിന് വേണ്ടി സമ്മർദ്ദം ചെലുത്തിയതായാണ് വിവരം. 

ഷീല തോമസും മനോരമ കുടുംബവും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. റിയാദ് മാത്യു വിവാഹം ചെയ്തത് മോഹൻ തോമസിന്റെ സഹോദരിയുടെ മകളെയാണ്. ഷീല തോമസിന്റെ ഭർത്താവാണ് മോഹൻ തോമസ്. റിയാദ് മാത്യു മലയാള മനോരമ മാനേജിങ് എഡിറ്റർ ഫിലിപ്പ് മാത്യുവിന്റെ മകനാണ്. ഷീല തോമസിന് വേണ്ടി അന്ന കണ്ടത്തിൽ വഴിയാണ് സക്കീർ ഹുസൈനെ സമീപിച്ചത്. തുടർന്ന് സക്കീർ ഹുസൈൻ ജൂബി പൗലോസിന്റെ ക്വട്ടേഷൻ കറുകപ്പള്ളി സിദ്ദീകിനെ ഏൽപ്പിക്കുകയായിരുന്നു എന്നാണ് വിവരം. സസ്‌പെൻഷനിലായ തൃക്കാക്കര അസിസ്റ്റ്ന്റ് കമ്മീഷ്ണർ ബിജോ അലക്‌സാണ്ടറിനെ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത് അന്ന കണ്ടത്തിലിന്റെ ഇടപെടലിനെ തുടർന്നാണെന്നാണ് സൂചന.

ജൂബി പൗലോസിന്റെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് സക്കീറിനെതിരെ കേസെടുത്തത്. മൂന്നാം പ്രതിയായ കങ്ങരപ്പടിയിലെ ഡയറി പഌന്റ് ഉടമ ഷീല തോമസും ജൂബി പൗലോസും പങ്കാളികളായ ഡയറി പഌന്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഷീലയുടെ ആവശ്യപ്രകാരം ജൂബിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. കഴിഞ്ഞ മാസം 27 ാം തിയതി പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരേയും നാലാം പ്രതിയായ ഷീല തോമസിനെ ചോദ്യം പോലും ചെയ്തിട്ടില്ല. കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ ഒളിവിൽ പോയി മുൻ ജാമ്യം ലഭിക്കാൻ ശ്രമം നടത്തുന്നതിനെ മറയാക്കി ഷീല തോമസിനെ രക്ഷപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

ഐ.പി.സി 341 (അന്ന്യായമായി തടഞ്ഞുവെക്കൽ), 506 (ഭീഷണിപ്പെടുത്തുക), 323 , 342(അന്ന്യായമായി തടങ്കലിൽ വെക്കുക), 363(തട്ടിക്കൊണ്ട് പോകൽ), 365, 120 ബി, 34 വകുപ്പുകൾ പ്രകാരമാണ് ഷീല തോമസ് അടക്കമുള്ള നാല് പ്രതികൾക്കെതിരേയും കേസ് എടുത്തിരുന്നത്. ഈ കേസിൽ ഷീലാ തോമസിനെയാണ് ഒന്നാം പ്രതിയാക്കേണ്ടിയിരുന്നതെന്ന് വിലയിരുത്തുന്നവരുമുണ്ട്. അതിനിടെ ഷീലാ തോമസ് അറിയാതെയാണ് തട്ടിക്കൊണ്ട് പോകലെന്ന വാദം അവതരിപ്പിക്കാനും ശ്രമം നടന്നു. ഷീലീ തോമസും ജൂബിയുമായുള്ള തർക്കം മനസ്സിലാക്കി സക്കീർ ഹുസൈൻ സ്വയം ഇടപെട്ടതെന്ന തരത്തിൽ പ്രചരണവും ഉണ്ടായി. ഇതെല്ലാം ഷീലയെ രക്ഷിക്കാനുള്ള തന്ത്രമാണെന്നാണ് വിലയിരുത്തൽ.

ഷീല തോമസ് ഇപ്പോൾ താമസിക്കുന്ന ഫോർട്ട് കൊച്ചിയിലെ ഫോർബ്‌സ് ബഗ്ലാവിന്റെ വിലാസത്തിന് പകരം മറ്റൊരു വിലാസം നൽകിയാണ് പൊലീസ് എഫ്.ഐ.ആർ ഇട്ടത്. ഷീല തോമസ്, കങരപ്പടി, പൂക്കാട്ടുപടി, തൃക്കാക്കര, എറണാകുളം സിറ്റി എന്നാണ് എഫ്.ഐ.ആറിൽ പൊലീസ് രേഖപ്പെടുത്തിയ വിലാസം. ഇത് ഷീല തോമസിന്റെ മനോരമയുമായും കണ്ടത്തിൽ കുടുംബവുമായുള്ള ബന്ധം പുറത്താകാതിരിക്കാനുള്ള പൊലീസിന്റെ വഴിയാണെന്നും ആക്ഷേപമുണ്ട്.

കൊച്ചിയിൽ കോടികളുടെ ബിസിനസ് ശൃഖലയുള്ള ഷീല തോമസിന്റെ പേര് എവിടേയും ചർച്ചചെയ്യാതിരിക്കാൻ ചില മാദ്ധ്യമസ്ഥാപനങ്ങളുടെ ഉന്നതരുമായും ഇവർ ബന്ധപ്പെട്ടതായാണ് ലഭിക്കുന്ന സൂചന. കറുകപ്പള്ളി സിദ്ദീക് തട്ടിക്കൊണ്ട് പോയി കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, ഷീല തോമസുമായി ജൂബി ഉണ്ടാക്കിയ കരാറിൽ നിന്ന് പിന്മാറണമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതിയാണ് സക്കീർ ഹുസൈൻ.

പെന്തകോസ്ത് സഭയുടെ മറ്റൊരു വിഭാഗമായ ഫയർവിങ്‌സ് ഗ്രൂപ്പിലെ പ്രധാനിയാണ് ഈ വിഷയത്തിൽ ഇടനിലക്കാരിയായ അന്നാ കണ്ടത്തിൽ. രേഷ്മയെന്ന കൊട്ടാരക്കരയിലെ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്നാ കണ്ടത്തലിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. അന്ന് കേസ് അന്വേഷണം അട്ടിമറിച്ചതും അന്നാ കണ്ടത്തിലാണെന്നായിരുന്നു ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP