Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൂട്ടുകാർക്കൊപ്പം കർണ്ണാടകയിൽ ടൂറിന് പോയ മജിസ്‌ട്രേറ്റ് മദ്യപിച്ച് ഓട്ടോക്കാരനെ മർദ്ദിച്ചു; വിവരം അറിഞ്ഞെത്തിയ പൊലീസുകാരനെയും ആക്രമിച്ചു; കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

കൂട്ടുകാർക്കൊപ്പം കർണ്ണാടകയിൽ ടൂറിന് പോയ മജിസ്‌ട്രേറ്റ് മദ്യപിച്ച് ഓട്ടോക്കാരനെ മർദ്ദിച്ചു; വിവരം അറിഞ്ഞെത്തിയ പൊലീസുകാരനെയും ആക്രമിച്ചു; കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

സുള്ള്യ: കൂട്ടുകാർക്കൊപ്പം കർണ്ണാടകയിൽ ടൂറിന് പോയ മജിസ്‌ട്രേറ്റ് മദ്യപിച്ച് ബഹളമുണ്ടാക്കി ഓട്ടോക്കാരനെ മർദ്ദിച്ചു. തർക്കം പരിഹരിക്കാനെത്തിയ കർണാടക പൊലീസ് ഇൻസ്‌പെക്ടറെയും പൊലീസുകാരെയും മർദ്ദിക്കുകയും ചെയ്തതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കാസർകോട് ജില്ലയിലെ മജിസ്‌ട്രേട്ടിനെതിരെ കർണാടകയിലെ സുള്ള്യ പൊലീസ് കേസെടുത്തിരിക്കുന്നത്. മജിസ്‌ട്രേറ്റ് തൃശ്ശൂർ സ്വദേശി വി.കെ.ഉണ്ണിക്കൃഷ്ണനെ(45)തിരെയാണ് കേസ്.

പരുക്കേറ്റ കർണാടക സ്വദേശികളായ ഓട്ടോഡ്രൈവറും രണ്ടു പൊലീസുകാരും സുള്ള്യ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് 12.30നു സുള്ള്യ ടൗണിലാണു സംഭവം. കാസർകോട്ടുനിന്നു സുഹൃത്തുക്കളായ ചില അഭിഭാഷകർക്കൊപ്പം സുള്ള്യയിലെത്തിയതായിരുന്നു മജിസ്‌ട്രേട്ട്. മദ്യലഹരിയിൽ ഓട്ടോറിക്ഷയിൽ കയറിയ മജിസ്‌ട്രേട്ട് ഡ്രൈവറുടെ നേരെ തട്ടിക്കയറുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ഓട്ടോ ഡ്രൈവർ സുള്ള്യയിലെ അബൂബക്കറെ ഒരാൾ മർദിക്കുന്നത് കണ്ട് നാട്ടുകാർ സംഘടിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത ഡ്രൈവറെ മജിസ്‌ട്രേട്ട് മർദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സുള്ള്യ പൊലീസ് സംഘത്തിനു നേരെയും മജിസ്‌ട്രേട്ട് അസഭ്യം പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചതായും ഒപ്പമുണ്ടായിരുന്ന സുള്ള്യ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറുടെ ഷർട്ടിൽ പിടിച്ചുവലിച്ചതായും പൊലീസ് പറഞ്ഞു.

തുടർന്ന് മജിസ്‌ട്രേട്ടിനെ സുള്ള്യ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. കാസർകോട് ജില്ലയിലെ മജിസ്‌ട്രേട്ടാണെന്നു വെളിപ്പെടുത്തിയതിനെത്തുടർന്ന് പൊലീസ് ആദ്യം കേസെടുക്കാൻ തയാറായില്ലെങ്കിലും സ്റ്റേഷനിലും അക്രമം തുടരുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

തുടർന്നു പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനുമുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽനിന്നു ജാമ്യം നൽകി വിട്ടയച്ച മജിസ്‌ട്രേട്ടിനോട് വിശദമായ അന്വേഷണത്തിന് അടുത്തദിവസം സുള്ള്യ സ്റ്റേഷനിൽ ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ട്. ഓട്ടോ ഡ്രൈവർ അബൂബക്കരറും ഹോംഗാർഡ് അബ്ദുൾ ഗഫൂറും ചികിത്സയിൽ കഴിയുകയാണ്. നടപടിക്രമം പൊലീസ് വീഡിയോയിൽ പകർത്തിയിട്ടുണ്ട്. അന്വേഷണാവശ്യത്തിന് ഹാജരാകുന്നതിന് നോട്ടീസ് നൽകിയാണ് പൊലീസ് മജിസ്‌ട്രേറ്റിനെ വിട്ടത്. മജിസ്‌ട്രേറ്റിനൊപ്പം മറ്റ് മൂന്നുപേർ കൂടി ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP