Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോക്ടർ എത്തിയിട്ടും ജീവനക്കാർ എത്തിയില്ല; കൊല്ലം ജില്ലാ ആശുപത്രിയിൽ അതിരാവിലെ മുതൽ കാത്തുനിന്നത് വയോധികരുൾപ്പെടെ നിരവധി രോഗികൾ; ഒപി തുടങ്ങിയത് 11 മണിയോടെ

ഡോക്ടർ എത്തിയിട്ടും ജീവനക്കാർ എത്തിയില്ല; കൊല്ലം ജില്ലാ ആശുപത്രിയിൽ അതിരാവിലെ മുതൽ കാത്തുനിന്നത് വയോധികരുൾപ്പെടെ നിരവധി രോഗികൾ; ഒപി തുടങ്ങിയത് 11 മണിയോടെ

കൊല്ലം: ജീവനക്കാർ എത്താൻ വൈകിയതുമൂലം ജില്ലാ ആശുപത്രിയിൽ നേത്ര പരിശോധനയ്ക്ക് അതിരാവിലെ മുതലെത്തി രോഗികൾ കാത്തുനിന്നത് നാലു മണിക്കൂറിലേറെ. ജില്ലാ പഞ്ചായത്തിന്റെ എ.എ റഹീം മെമോറിയൽ ആശുപത്രിയിലാണ് സംഭവം. നേത്ര പരിശോധനയ്ക്കായി ദൂരങ്ങളിൽ നിന്നുപോലും എത്തി മണിക്കൂറുകൾ കാത്തുനിന്ന വയോധികരുൾപ്പെടെയുള്ളവരാണ് ജീവനക്കാരാരും എത്താത്തതിനാൽ ഒപിയിൽ പരിശോധനയ്ക്കായി കുത്തിയിരുന്ന് വലഞ്ഞത്.

ഏറെ ദിവസങ്ങളായി പരാതി ഉണ്ടെങ്കിലും ഇന്ന് പത്തേമുക്കാൽ വരെ ആരും എത്തിയില്ല. രാവിലെ ഏഴുമണിക്കു മുമ്പുതന്നെ പലരും ക്യൂവിൽ ഇടംപിടിക്കാറുണ്ട്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് ജീവനക്കാരെത്തിയതെന്നും പിന്നീടാണ് ഒപിയിലെത്തിയ രോഗികളെ പരിശോധിക്കാൻ തുടങ്ങിയതെന്നുമാണ് ആക്ഷേപം.

നേത്ര രോഗ ഒ.പി ഡോക്ടർ രാവിലെ തന്നെ എത്തിയെങ്കിലും ജീവനക്കാരെത്താത്തതാണ് വിനയായത്. രാവിലെ ഏഴ് മണി മുതൽ ഇവിടെ രോഗികളെത്തി തുടങ്ങും. ആദ്യം കണ്ണ് പരിശോധനയ്ക്ക് വിധേയരായ ശേഷമാണ് ഡോക്ടറെ കാണുന്നത് എന്നതിനാൽ ത്‌ന്നെ പരിശോധന തുടങ്ങാൻ പിന്നെയും വൈകി.

എത്തിയിരുന്ന രോഗികളിൽ ഭൂരിഭാഗവും വയോധികരായിരുന്നു. വയസ്സായ രോഗികളായതിനാൽ ആരും ചോദ്യം ചെയ്യില്ലെന്ന ധൈര്യമാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള് അലംഭാവത്തിന് കാരണമെന്ന് ആക്ഷേപം ശക്തമാണ്.

ചികിത്സയ്ക്ക് എത്തുന്നവർ ആദ്യം ഒപി ടിക്കറ്റ് നേത്ര പരിശോധന വിഭാഗത്തിലാണ് നൽകുക. ഇവിടെ നിന്നും പേര് വിളിക്കുന്നതനുസരിച്ചാണ് പരിശോധന നടത്തിയ ശേഷം ഡോക്ടറുടെ അടുത്തേക്ക് പോവുക.

ദിവസവും നിരവധിപേരാണ് കൊല്ലം നഗരത്തിൽ നിന്നും പ്രാന്തപ്രദേശത്തുനിന്നും നിരവധിപേരാണ് കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്. നേത്ര രോഗ ചികിത്സ വിഭാഗത്തിൽ രോഗികളുടെ തിരക്കും ജീവനക്കാരില്ലാത്തതിനാലുള്ള പ്രശ്നങ്ങളും പതിവാണെന്നാണ് പരാതിയുള്ളത്. എന്നാൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ അറിയുന്നതിനായി കൊല്ലത്തെ എഎ റഹിം മെമോറിയൽ ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും ജീവനക്കാരില്ലാത്ത പ്രശ്നമില്ലെന്ന മറുപടിയാണ് അവർ നൽകിയത്.

എല്ലാ ദിവസത്തേയും പോലെ ഇന്നും 8.30 മുതൽ ഒ.പി സജീവമാണെന്നും തിരക്ക് കൂടുതലായത് കാരണം ഉണ്ടാകുന്ന താമസം മാത്രമാണ് ഇതെന്നും അധികൃതർ വിശദീകരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP