Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കലോത്സവം ആൻഡ് നൃത്താഞ്ജലി സീസൺ അഞ്ച് പ്രചാരണ വീഡിയോ പുറത്തിറങ്ങി

കലോത്സവം ആൻഡ് നൃത്താഞ്ജലി സീസൺ അഞ്ച് പ്രചാരണ വീഡിയോ പുറത്തിറങ്ങി

ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ  'കലോത്സവം ആൻഡ് നൃത്താഞ്ജലി സീസൺ അഞ്ചിന്റെ പ്രചാരണത്തിനായുള്ള വീഡിയോ  പുറത്തിറങ്ങി. 2010 ലാണ്  വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ്   അയർലണ്ടിലെ കുട്ടികളുടെ നൃത്ത, നൃത്യ , കലാ വാസനകളെ പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകൾ  മാറ്റുരയ്ക്കാനും ആദ്യമായി  വേദി ഒരുക്കിയത്. തുടർന്നുള്ള എല്ലാ സീസണുകളിലെയും ദൃശ്യങ്ങൾ  ഉൾപ്പെടുത്തിയുള്ള  വീഡിയോ വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസ് ചെയർമാൻ സൈലോ  സാമാണ് ഔദ്യോഗികമായി പ്രകാശനം ചെയ്തത്.

നവംബർ 22,23,  ഡിസംബർ ആറ്  തീയതികളിൽ അരങ്ങേറുന്ന മത്സരത്തിനുള്ള രജിസ്‌ട്രേഷൻ നവംബർ ഏഴു (വെള്ളി)  വരെ നടത്താവുന്നതാണ്.  കലോത്സത്തിന്റെയും  നൃത്താഞ്ജലിയുടെയും മത്സര നിയമങ്ങളും പ്രായ പരിധിയും ഡബ്ലു.എം.സി വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഓരോ വിഭാഗത്തിന്റെയും മത്സര ഇനങ്ങൾ ചുവടെ .

സബ്  ജൂനിയർ വിഭാഗം: ഏഴു വയസ്സ് വരെ: (2007 നവംബർ ഒന്നിനു ശേഷം ജനിച്ചവർക്ക്)
22 നവംബർ: ഐറിഷ് ഡാൻസ്, 23 നവംബർ: സിനിമാറ്റിക്ക് ഡാൻസ് ആൻഡ്  ഗ്രൂപ്പ് ഡാൻസ്.

6 ഡിസംബർ: ഫാൻസി ഡ്രസ്സ്, കളറിങ്, കഥ പറച്ചിൽ, ആക്ഷൻ സോങ്ങ്

ജൂനിയർ വിഭാഗം: 7-11 വയസ്സ്: (2003 നവംബർ 1 നും 2007 ഒക്ടോബർ 31 നും ഇടയിൽ ജനിച്ചവർ)
22 നവംബർ:ഭരതനാട്ട്യം , മോഹിനിയാട്ടം.

23 നവംബർ: സിനിമാറ്റിക്ക് ഡാൻസ്, നാടോടി നൃത്തം, സിനിമാറ്റിക്ക് ഡാൻസ് (ഗ്രൂപ്പ് )

6 ഡിസംബർ: ഫാൻസി ഡ്രസ്സ്, ലളിത ഗാനം , പ്രസംഗം (ഇംഗ്ലീഷ്), പ്രസംഗം (മലയാളം ), മോണോ ആക്ട്, പെൻസിൽ ഡ്രോയിങ്, കളറിങ്, കവിതാ പാരായണം, ദേശീയ ഗാനം (ഗ്രൂപ്പ് ),  ആൻഡ്   ഗ്രൂപ്പ് സോങ്ങ്.

സീനിയർ വിഭാഗം: 11-17 വയസ്സ്: (1997 നവംബർ 1 നും 2003 ഒക്ടോബർ 31 നും ഇടയിൽ ജനിച്ചവർ)
22 നവംബർ: ഭരതനാട്യം, മോഹിനിയാട്ടം.

23 നവംബർ: സിനിമാറ്റിക്ക് ഡാൻസ്,നാടോടി നൃത്തം, സിനിമാറ്റിക്ക് ഡാൻസ് (ഗ്രൂപ്പ് ).

6 ഡിസംബർ: ഫാൻസി ഡ്രസ്സ് , ലളിത ഗാനം , പ്രസംഗം (ഇംഗ്ലീഷ്), പ്രസംഗം (മലയാളം ), മോണോ ആക്ട് , പെൻസിൽ ഡ്രോയിങ്,കളറിങ് (വാട്ടർ കളർ മാത്രം), കവിതാ പാരായണം, ദേശീയ ഗാനം (ഗ്രൂപ്പ് ), ഗ്രൂപ്പ് സോങ്ങ്  &   ടാബ്ലോ ( ഗ്രൂപ്പ് )
വിവരങ്ങൾക്ക് : സിൽവിയ അനിത്ത്  (കൾച്ചറൽ സെക്രട്ടറി  0877739792), ബിലിൻ തോമസ് (അസ്സോസിയേറ്റ്   സെക്രട്ടറി  0876552055), സെറിൻ ഫിലിപ്പ് (എക്‌സിക്യൂട്ടീവ് കമ്മറ്റി 0879646100)

www.wmcireland.com

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP