Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

40 കുട്ടികൾക്കു താമസിക്കാൻ മാത്രം സൗകര്യം; കുത്തിനിറച്ചിരിക്കുന്നത് 80ലേറെപ്പേരെ; മാരകമായ ത്വക്ക് രോഗം ബാധിച്ച് ഇരുപതോളം പേർ അവശനിലയിൽ: പിണൂർകുടിയിൽ ആദിവാസിക്കുട്ടികൾക്കുള്ള ഹോസ്റ്റലിൽ നിന്നു പുറത്തുവരുന്നത് ദുരിത വാർത്തകൾ മാത്രം

40 കുട്ടികൾക്കു താമസിക്കാൻ മാത്രം സൗകര്യം; കുത്തിനിറച്ചിരിക്കുന്നത് 80ലേറെപ്പേരെ; മാരകമായ ത്വക്ക് രോഗം ബാധിച്ച് ഇരുപതോളം പേർ അവശനിലയിൽ: പിണൂർകുടിയിൽ ആദിവാസിക്കുട്ടികൾക്കുള്ള ഹോസ്റ്റലിൽ നിന്നു പുറത്തുവരുന്നത് ദുരിത വാർത്തകൾ മാത്രം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം :ആദിവാസിക്കുട്ടികൾക്ക് ട്രൈബൽ ഹോസ്റ്റലിൽ ദുരിത ജീവിതം. 40 കുട്ടികൾക്ക് മാത്രം താമസിച്ച് പഠിക്കാൻ സാധിക്കും വിധം പരിമിത സൗകര്യങ്ങളുള്ളപ്പോൾ പാർപ്പിച്ചിരിക്കുന്നത് 80 ഓളം കുട്ടികളെ.

ഇവരിൽ 20 ഓളം പേർക്ക് മാരകമായ ത്വക്ക് രോഗം ബാധിച്ച സ്ഥരീകരിച്ചു. പനിയും ഛർദിയും ഇതര രോഗങ്ങളും ബാധിച്ച് നിരവധി വിദ്യാർത്ഥികൾ അവശനിലയിൽ. ആവശ്യമായ പരിചരണം ലഭിക്കുന്നില്ലന്ന് പരക്കെ പരാതി ഉയർന്നിട്ടുണ്ട്.

ട്രൈബൽ വകുപ്പിന്റെ അധീനതയിലുള്ള കുട്ടംപുഴ പിണൂർകൂടി ട്രൈബൽ ഹോസ്റ്റലിലെ വിദ്യാർത്ഥികളാണ് അസൗകര്യങ്ങളുടെ നിറവിൽ ജീവിതം തള്ളിനീക്കുന്നത്. ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള പിണവൂർ കുടിഗവ. ഹൈസ്‌കൂളിൽ 162 കുട്ടികളാണ് പഠിക്കുന്നത്. ഇതിൽ 80 പേരും കഴിയുന്നത് പരിമിത സൗകര്യങ്ങൾ മാത്രമുള്ള പിണവൂർ കുടിയിലെ ട്രൈബൽ ഹോസ്റ്റലിലാണ്.

40 കുട്ടികൾക്ക് മാത്രം താമസിച്ച് പഠിക്കുന്നതിനുള്ള സൗകര്യമാണ് നിലവിൽ ഇവിടെ ഒുക്കിയിട്ടുള്ളു. ഇവിടെ ഇപ്പോൾ 80 കുട്ടികൾ താമസിച്ച് പഠിക്കുന്നുണ്ട്. ഇവരിൽ 20 ഓളം കുട്ടികളിൽ മാരകമായ ത്വക്ക് രോഗം ബാധിച്ചിട്ടുണ്ട്. പനിയും ഛർദിയും ഉൾപ്പെടെ പകർച്ചവ്യാധികളും വിദ്യാർത്ഥികൾക്കിടയിൽ പടർന്നുപിടിക്കുന്നതായിട്ടാണ് ലഭ്യമായ വിവരം.

രോഗങ്ങളും ബാധിച്ച് കഷ്ടതയിലായ വിദ്യാർത്ഥികൾക്ക് ആവശ്യമായ ചികത്സസ ലഭ്യമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇടക്ക് കടമ തീർക്കാനെന്ന പോലെ ആരോഗ്യ വകുപ്പധികൃതർ നൽകിയ മരുന്ന് ഹോസ്റ്റൽ ജീവനക്കാർ വിദ്യാർത്ഥികൾക്ക് നൽകിയെങ്കിലും രോഗവ്യാപനം കുറഞ്ഞിട്ടില്ല.അസുഖ ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയുമാണ്.വേണ്ടെത്ര ചിക്തസ ലഭിക്കാത്ത സാഹചര്യത്തിൽ മാതാപിതാക്കളെത്തി കുട്ടികളെ ഊരിലേക്ക് കൊണ്ടുപോകുന്നതായും വിവരം ലഭിച്ചു.

ത്വക്ക് രോഗബാധ മൂലമുണ്ടായ ഉണങ്ങാത്ത വ്രണങ്ങളുമായും ശാരീരിക അസ്വസ്ഥതകളുമായും അവശേഷിക്കുന്നവർ സ്‌കൂളുകളിലെത്തുന്നുണ്ട്.ഒരു സ്ഥിരം ജീവനക്കാരനും 6 താൽക്കാലിക ജീവനക്കാരുമാണ് ഇപ്പോൾ ഹോസ്റ്റൽ പ്രവർത്തനം നിയന്ത്രിക്കുന്നത്.കുട്ടുപുഴ -ഇടമലയാർ വനമേഖലകളിലെ ആദിവാസി ഊരുകളിൽ നിന്നുള്ളവരാണ് ഹോസ്റ്റലിലെ അന്തേവാസികളിലേറെയും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP