Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദീപാവലി ദിനത്തിൽ അമ്പരപ്പിക്കുന്ന ദീപക്കാഴ്ചയൊരുക്കാൻ മാജിക് പ്ലാനറ്റ്; സർക്കസ് കാസിലിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി അവിശ്വസനീയ ദൃശ്യവിരുങ്ങിന് ഒരുങ്ങി തലസ്ഥാനം

ദീപാവലി ദിനത്തിൽ അമ്പരപ്പിക്കുന്ന ദീപക്കാഴ്ചയൊരുക്കാൻ മാജിക് പ്ലാനറ്റ്; സർക്കസ് കാസിലിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി അവിശ്വസനീയ ദൃശ്യവിരുങ്ങിന് ഒരുങ്ങി തലസ്ഥാനം

തിരുവനന്തപുരം: ശ്വാസഗതികൾക്ക് വേഗം കൂട്ടുന്ന, കണ്ണുകൾക്ക് അവിശ്വനീയ ദൃശ്യവിരുന്നേകുന്ന പുതുപുത്തൻ ദീപക്കാഴ്ചയുമായി മാജിക് പ്ലാനറ്റിലെ സർക്കസ് കലാകാരന്മാർ കിഴക്കേകോട്ട ഗാന്ധിപാർക്കിൽ അണിനിരക്കുന്നു. പ്രകാശത്തിന്റെ പ്രഭ വിതറിക്കൊണ്ട് ദീപാവലി ദിനമായ ശനിയാഴ്ച വൈകിട്ട് ആറിനാണ് അപകട രഹിത ദീപവിരുന്നൊരുക്കുന്നത്.

കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ മാജിക് പ്ലാനറ്റിൽ ഇന്ത്യയിലെ ആദ്യത്തെ സ്ഥിരം സർക്കസ് വേദിയായ സർക്കസ് കാസിലിന് തുടക്കം കുറിക്കുന്നതിന്റെ മുന്നോടിയായാണ് അസം, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന കലാകാരന്മാർ അപൂർവ ദീപക്കാഴ്ചയൊരുക്കുന്നത്. ഫയർ ഡാൻസ്, കാൻഡിൽ ഡാൻസ്, റിങ് ഡാൻസ്, അക്രോബാറ്റിക് പ്രകടനങ്ങൾ, ജലധാരാ വിസ്മയം എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.

2014 ഒക്‌ടോബറിൽ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ മാന്ത്രിക കൊട്ടാരമായ മാജിക് പ്ലാനറ്റിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സർക്കസ് കാസിൽ എന്ന നവ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. രണ്ടു വർഷക്കാലയളവിനുള്ളിൽ സാമൂഹ്യപ്രതിബദ്ധതയുള്ള നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള പ്ലാനറ്റിന്റെ പുതിയ ചുവടുവയ്പാണ് സർക്കസ് കാസിൽ. മാജിക്കും സർക്കസും കൈകോർത്തുകൊണ്ടുള്ള നവ വിസ്മയങ്ങളാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ലോകത്തിലാദ്യമായാണ് ഇത്തരമൊരു സംരംഭം. അമേരിക്കയിലെ ലാസ് വേഗസ്സിലുള്ള സർക്കസ് സർക്കസ് എന്ന സ്ഥിരം സർക്കസ് വേദിയുടെ മാതൃകയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സർക്കസ് കാസിൽ 31നു വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയൻ ലോകജനതയ്ക്കു സമർപ്പിക്കും. ആരോഗ്യ സംരക്ഷണത്തിനും നിത്യവൃത്തിക്കും വഴികാണാതെയും പിൻതലമുറക്കാർക്ക് മതിയായ സംരക്ഷണം കൊടുക്കാനാവാതെയും മുൻകാല സർക്കസുകാർ അനുഭവിക്കുന്ന തീരാദുരിതത്തിൽ നിന്നും കരകയറ്റുവാനാണ് മാജിക് പ്ലാനറ്റ് ഇത്തരമൊരു നവ പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP