Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൈറസ് മിസ്ത്രിയുടെ ചവിട്ടിപ്പുറത്താക്കൾ ടാറ്റാ ഗ്രൂപ്പിന്റെ ആണിക്കല്ലിളക്കുമോ? ടാറ്റാ ഗ്രൂപ്പ് ഓഹരികൾ ഇടിഞ്ഞതാടോ നഷ്ടം 44,000 കോടി; കനത്ത ഇടിവ് ഇന്ത്യൻ ഹോട്ടൽസിന്; പിടിച്ചു നിൽക്കുന്നത് ടിസിഎസ് മാത്രം

സൈറസ് മിസ്ത്രിയുടെ ചവിട്ടിപ്പുറത്താക്കൾ ടാറ്റാ ഗ്രൂപ്പിന്റെ ആണിക്കല്ലിളക്കുമോ? ടാറ്റാ ഗ്രൂപ്പ് ഓഹരികൾ ഇടിഞ്ഞതാടോ നഷ്ടം 44,000 കോടി; കനത്ത ഇടിവ് ഇന്ത്യൻ ഹോട്ടൽസിന്; പിടിച്ചു നിൽക്കുന്നത് ടിസിഎസ് മാത്രം

മുംബൈ: സൈറസ് മിസ്ത്രിയെ രത്തൻ ടാറ്റ ചവിട്ടിപ്പുറത്താക്കിയതോടെ ലോകം അറിയപ്പെടുന്ന ഇന്ത്യൻ ബ്രാൻഡിന്റെ ഭാവി കൂടുതൽ അവതാളത്തിൽ. കടുത്ത പ്രതിസന്ധി നേരിടുന്നതിന് ഇടെയാണ് ചെയർമാനായ മിസ്ത്രിയുടെ പുറത്താകൽ. രത്തൻ ടാറ്റക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മിസ്ത്രി രംഗത്തുവന്നതോടെ കമ്പനിയുടെ ഓഹരകളിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ലാഭകരമല്ലാത്ത അഞ്ച് ബിസിനസുകതൾ നടത്തിക്കൊണ്ട് പോകുന്നതിന് ടാറ്റ വലിയ വിലകൊടുക്കേണ്ടി വരുമെന്നാണ് മിസ്ത്രിയുടെ മുന്നറിയിപ്പ്. മൊത്തം മൂല്യത്തിന്റെ മൂന്നിൽ രണ്ടും ഇതിനായി ത്യജിക്കേണ്ട അവസ്ഥയാണെന്ന മുന്നറിയിപ്പാണ് മിസ്ത്രി നൽകിയിരിക്കുന്നത്.

ഇതേത്തുടർന്ന് പുതിയ സംഭവ വികാസങ്ങളുടെ പേരിൽ ആശങ്കയിലായ ടാറ്റ ഗ്രൂപ്പ് ഓഹരികളിൽ മൂന്നാം ദിവസവും ഇടിവ് തുടർന്നു. ആകെ 44,000 കോടി രൂപയുടെ നഷ്ടമാണ് ഓഹരികളിൽ ഉണ്ടായിട്ടുള്ളത്. ടാറ്റ സൺസ് ഡയറക്ടർ ബോർഡിന് മിസ്ത്രി അയച്ച മെയിൽ പരസ്യമായതും ഓഹരി വിലയിടിവിന് ആക്കം കൂട്ടി. ഇന്ത്യൻ ഹോട്ടൽസ് കമ്പനിയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്5.8 ശതമാനം. ടാറ്റ പവർ 1.4 ശതമാനവും ടാറ്റ ഗ്ലോബൽ ബിവറേജസ് 5.1 ശതമാനവും ഇടിഞ്ഞു. ടാറ്റ മോട്ടോഴ്‌സ് 1.4 ശതമാനം, ടാറ്റ സ്റ്റീൽ 0.44 ശതമാനം, ടാറ്റ കമ്യൂണിക്കേഷൻസ് 1.7 ശതമാനം എന്നിങ്ങനെയാണ് നഷ്ടത്തിലായത്.

അതേസമയം ടാറ്റ കൺസൾട്ടൻസി സർവീസസ് മാത്രം 0.7 ശതമാനം ഉയർന്ന് പിടിച്ചുനിന്നു. വരും ദിവസങ്ങളിലും ഓഹരികളിൽ സമ്മർദമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള വിവിധ ലിസ്റ്റഡ് കമ്പനികളിൽ നിന്ന് ബി.എസ്.ഇ.യും എൻ.എസ്.ഇ.യും വിശദീകരണം തേടിയിട്ടുണ്ട്. 1.18 ലക്ഷംകോടി രൂപയുടെ മൂല്യശോഷണമുണ്ടാകുമെന്ന മിസ്ത്രിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ടിസിഎസ് ഒഴികെ മറ്റു പ്രധാന കമ്പനികളുടെ ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തി. ബോംബെ സ്റ്റോക് എക്‌സ്!ചേഞ്ചിൽ ടിസിഎസ് ഓഹരിയിൽ 0.68 ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയത്.

ടാറ്റ മോട്ടോർസ് 1.44 ശതമാനം ഇടിവ് രേഖപ്പെടുത്തി. ടാറ്റ പവർ (1.36), ടാറ്റ സ്റ്റീൽ (0.44) എന്നിങ്ങനെ ഇടിവ് രേഖപ്പെടുത്തിയപ്പോൾ ടാറ്റ ടെലിസർവീസസിന്റെ ഓഹരി 9.72 ശതമാനം ഇടിഞ്ഞു. ഇന്ത്യൻ ഹോട്ടൽസ് (5.81), ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ (5.43), ടാറ്റ ഗ്ലോബൽ ബിവറേജസ് (5.12), ടാറ്റ മെറ്റാലിക്‌സ് (4.74), ടിൻപ്ലേറ്റ് കമ്പനി ഒഫ് ഇന്ത്യ (3.98), ടാറ്റ കോഫി (3.33), ടായോ റോൾസ് (2.91) ടാറ്റ മോട്ടോർസ് ലിമിറ്റഡ് ഡി.വി.ആർ (2.08), റാലിസ് ഇന്ത്യ (2.0), ടാറ്റ കെമിക്കൽസ് (1.98), ടാറ്റ കമ്മ്യൂണിക്കേഷൻസ് (1.68), ടൈറ്റാൻ (1.53), വോൾട്ടാസ് (0.90), ട്രെന്റ് (0.73) എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ ഓഹരി ഇടിവ്.

അതേസമയം, സൈറസ് മിസ്ത്രിയുടെ ആരോപണങ്ങൾ ടാറ്റാ സൺസ് ഗ്രൂപ്പ് നിഷേധിച്ചു. ബോർഡ് മെംബർമാർക്ക് അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നുവെന്നും മിസ്ത്രി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ടാറ്റ ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. മിസ്ത്രി ബോർഡ് അംഗങ്ങൾക്ക് അയച്ച കത്ത് ചോർന്നതിലും അവർ പ്രതിഷേധം രേഖപ്പെടുത്തി. സുപ്രധാനമായ ഇക്കാര്യങ്ങളിൽ പൊതുവായ സംവാദം ആഗ്രഹിക്കുന്നില്ലെന്നും അത് ടാറ്റ ഗ്രൂപ്പിന്റെ അന്തസ്സിന് ചേരുന്നതല്ലെന്നും അവർ അറിയിച്ചു.

സൈറസിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതവും അസത്യവുമാണ്. ടാറ്റ സൺസ് ബോർഡ് ചെയർമാന് എല്ലാ സ്വാതന്ത്ര്യവും നൽകിയിരുന്നു. എന്നാൽ, മുൻ ചെയർമാന്റെ സംസ്‌കാരവും ധാർമികതയും കമ്പനിയുമായി ചേരുന്നതല്ലായിരുന്നുവെന്നും ടാറ്റാ ഗ്രൂപ്പ് വാർത്തക്കുറിപ്പിൽ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP