Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാവനയുടെ കല്യാണം അടുത്ത വർഷം ഉണ്ടാകും; എന്നാൽ വരൻ ഞാനല്ല; മനസ് തുറന്ന് അനൂപ് മേനോൻ

ഭാവനയുടെ കല്യാണം അടുത്ത വർഷം ഉണ്ടാകും; എന്നാൽ വരൻ ഞാനല്ല; മനസ് തുറന്ന് അനൂപ് മേനോൻ

നിയ്‌ക്കൊരു പ്രണയമുണ്ടെന്ന് നടി ഭാവന തുറന്നുപറഞ്ഞതു മുതൽ കാമുകനെ അന്വേഷിച്ച് നടപ്പാണ് മലയാളത്തിലെ പാപ്പരാസികളും ആരാധകരും. നടനും മോഡലുമായ രാജീവ് പിള്ളയുടെ മുതൽ അനൂപ് മേനോന്റെ വരെ പേരുകൾ പലരും കണ്ടെത്തിയിരുന്നു. രാജീവുമായി പ്രണയമില്ലെന്ന് ഭാവന പറഞ്ഞതോടെ പിന്നെ എല്ലാവരും എലിജിബിൾ ബാച്ച്‌ലറായ അനൂപിന്റെ പിന്നാലെയായി. അനൂപ് ഭാവനെ വിവാഹം കഴിക്കാൻ പോവുകയാണെന്നുവരെ റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇപ്പോൾ അനുപ് മേനോൻ മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ്. കേരള കൗമുദിക്ക് നല്കിയ ഇന്റർവ്യൂവിലാണ് അനൂപ് വിവാഹ സ്വപ്നങ്ങളും വിശേഷങ്ങളും പങ്ക് വച്ചത്.


അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ.

  • ആംഗ്രി ബേബീസ് 25 ദിവസം പിന്നിട്ടു. അതേക്കുറിച്ച്?

ആംഗ്രി ബേബീസ് 25 ദിവസം പിന്നിട്ട് മുന്നേറുന്നതിൽ സന്തോഷമുണ്ട്. കാരണം ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് ആംഗ്രി ബേബീസ് വിജയിച്ചത്. ഒരിക്കലും സിനിമ റിലീസ് ചെയ്യരുതാത്ത ഒരു സമയത്താണ് ഈ സിനിമ റിലീസ് ചെയ്തത്.

  • സീരിയസ് റോളിൽ നിന്ന് കോമഡിയിലേക്കുള്ള മാറ്റം?

പൂർണമായും കോമഡിയിലേക്കുള്ള എന്റെ ആദ്യത്തെ മാറ്റം കൂടിയാണ് ഈ സിനിമയിൽ കണ്ടത്. സീരിയസായ വേഷത്തിൽ നിന്ന് കോമഡി ചെയ്യുമ്പോൾ അത് സ്വീകരിക്കപ്പെടുമോയെന്ന് എല്ലാവർക്കും ഭയമുണ്ടായിരുന്നു. സ്വാഭാവികമായും ഞാനും അതേക്കുറിച്ച് ഭയപ്പെട്ടിരുന്നു. പക്ഷേ വലിയൊരു ജനക്കൂട്ടം അതിനെ പിന്തുണച്ചു. ആ ശ്രമം പാളിയിരുന്നെങ്കിൽ സിനിമ ഒരുപക്ഷേ പരാജയപ്പെടുമായിരുന്നു.

  • ചിത്രത്തിന്റെ സംവിധായകൻ സജി സുരേന്ദ്രനുമായുള്ള ബന്ധം?

സജിയുമായി ഏകദേശം 15 കൊല്ലത്തോളമുള്ള ബന്ധമാണുള്ളത്. ഒരുമിച്ച് ചെയ്ത ആദ്യത്തെ ടെലിഫിലിം ഡിസംബർ മിസ്റ്റ് ആണ്. അതിന് സംസ്ഥാന അവാർഡ് ലഭിക്കുകയുണ്ടായി. ഒരായിരം തവണയെങ്കിലും വീണ്ടും അത് സംപ്രേഷണം ചെയ്തിട്ടുണ്ടാവും. അന്നേ ഒരു നല്ല ടെക്‌നീഷ്യനായിരുന്നു സജി സുരേന്ദ്രൻ. അന്ന് ഞാൻ പറഞ്ഞ കഥയാണ് ആംഗ്രി ബേബീസിന്റേത്. 15 കൊല്ലം മുൻപ് ഈ കഥ പറയുമ്പോൾ ഞാനും സജിയും സിനിമയിൽ ഇല്ല. രണ്ടു വഴിക്ക് സഞ്ചരിച്ചതും സിനിമയിലെത്തിയതും. വർഷങ്ങൾക്കു ശേഷം ഇപ്പോഴാണ് ഞങ്ങൾക്ക് ഒരുമിക്കാൻ അവസരം ലഭിച്ചത്.

  • ഡ്രീം റോൾ?

അങ്ങനെയൊന്നുമില്ല.

  • പൂർണ സംതൃപ്തി നൽകിയ കഥാപാത്രം?

അങ്ങനെ പൂർണതൃപ്തി നൽകിയൊരു കഥാപാത്രം ഇല്ല. എന്നാൽ ഏറ്റവും പ്രിയപ്പെട്ടത് ആംഗ്രി ബേബീസിലെ ഫ്രീൻലാൻസ് ഫൊട്ടോഗ്രാഫറായ ജീവൻ എന്ന കഥാപാത്രം തന്നെയാണ്. ട്രാഫിക്കിലെ കമ്മിഷണർ, ബ്യൂട്ടിഫുളിലെ ജോൺ, ട്രിവാൻഡ്രം ലോഡ്ജിലെ രവിശങ്കർ, 1983ലെ ക്രിക്കറ്റ് കോച്ച്, ഈ അടുത്ത കാലത്ത് എന്ന സിനിമയിലെ പൊലീസ് ഓഫീസർ തുടങ്ങിയ കഥാപാത്രങ്ങളോടും ഇഷ്ടം തോന്നിയിട്ടുണ്ട്.

  • ഏത് നടിക്കൊപ്പമാണ് കൂടുതൽ അഭിനയിക്കണമെന്ന് തോന്നിയിട്ടുള്ളത്?

അങ്ങനെയൊന്നുമില്ല. അത് നമ്മുടെ ചോയിസ് അല്ല. സംവിധായകനാണ് അത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത്. എനിക്കൊപ്പം അഭിനയിച്ച എല്ലാ നടിമാരോടും ഞാൻ കംഫർട്ടബിളാണ്. അത് ഭാവനയോ, പ്രിയാമണിയോ മേഘ്‌നയോ ആരായാലും അങ്ങനെ തന്നെ.

  • ഭാവനയുമായുള്ള രസതന്ത്രം?

ഭാവന അടുത്ത സുഹൃത്താണ്,? കൂടാതെ മികച്ചൊരു നടിയുമാണ്. ഇതു രണ്ടും ചേർന്നപ്പോൾ ആംഗ്രി ബേബീസിൽ നായികയായി വേറൊരു നടിയെ നിർദ്ദേശിക്കാനുണ്ടായിരുന്നില്ല. ഭയങ്കരമായി എന്നോട് ഒടക്കുകയും അതുപോലെ പ്രണയിക്കുകയും ചെയ്യുന്ന രണ്ട് ഏരിയകളായിരുന്നു ഞങ്ങളുടേത് അത്. നായികയായി ഭാവനയെ സജി നിർദ്ദേശിച്ചപ്പോൾ ഞാൻ ഹാപ്പിയായിരുന്നു. ട്രിവാൻഡ്രം ലോഡ്ജിൽ ഞങ്ങൾ അഭിനയിച്ചിരുന്നു. നല്ല കംഫർട്ടബിളായിരുന്നു ഭാവനയുമായുള്ള അഭിനയം.

  • ഭാവനയുമായുള്ള ഗോസിപ്പുകളോട് എങ്ങനെ പ്രതികരിക്കുന്നു?

ഉത്തരം ചോദ്യത്തിൽ തന്നെയുണ്ട്. ഭാവനയുമായി ഞാൻ പ്രണയത്തിലല്ല. നല്ലൊരു സൗഹൃദം ഞങ്ങൾ തമ്മിലുണ്ട്. അവൾ അടുത്ത വർഷം കല്യാണം കഴിക്കുന്നുണ്ട്. എന്നാൽ അത് വേറൊരാളെയാണ്.

  • വിവാഹത്തെ കുറിച്ച്?

വിവാഹം തീരുമാനിച്ചാൽ ഉറപ്പായും എല്ലാവരെയും അറിയിക്കും. സമീപഭാവിയിൽ വിവാഹം ഉണ്ടാവുമോയെന്ന് പറയാനാവില്ല, എന്തു വേണമെങ്കിലും സംഭവിക്കാം. ചിലപ്പോൾ ഈ വർഷം അല്ലെങ്കിൽ അഞ്ചു വർഷം കഴിഞ്ഞാവാം. സിനിമാ രംഗത്ത് നിന്ന് തന്നെ വിവാഹം കഴിക്കണം എന്ന വാശിയൊന്നുമില്ല. വിവാഹം കഴിക്കുന്ന പെൺകുട്ടിയെ കുറിച്ചും സങ്കൽപങ്ങളൊന്നുമില്ല.

  • പുതിയ സിനിമകൾ?

ലാൽ ജോസിന്റെ വിക്രമാദിത്യൻ, ദീഫൻ സംവിധാനം ചെയ്യുന്ന ഡോൾഫിൻസ് എന്നിവയാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമകൾ. ലാൽ ജോസിന്റെ തന്നെ മറ്റൊരു സിനിമയും ശ്യാമപ്രസാദുമായുള്ള സിനിമയെ കുറിച്ചും ചർച്ച നടക്കുന്നുണ്ട്, മാർട്ടിൻ പ്രക്കാട്ടുമായുള്ള ഒരു സിനിമ തീരുമാനമായി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP