Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബഡായി ബംഗ്ലാവിൽ മോഹൻലാൽ എത്തിയപ്പോൾ പിഷാരടിയെ കാണാനില്ല; മുകേഷുമായി വഴക്കുണ്ടാക്കി പിരിഞ്ഞതാണെന്നും പണം കൂടുതൽ ചോദിച്ചപ്പോൾ പറഞ്ഞുവിട്ടതാണെന്നു വരെ ആരോപിച്ചു സോഷ്യൽ മീഡിയ; പുലിമുരുകനും ഒപ്പത്തിലെ അനുശ്രീയും ഇന്നലെ കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തിയത് ഇങ്ങനെ

ബഡായി ബംഗ്ലാവിൽ മോഹൻലാൽ എത്തിയപ്പോൾ പിഷാരടിയെ കാണാനില്ല; മുകേഷുമായി വഴക്കുണ്ടാക്കി പിരിഞ്ഞതാണെന്നും പണം കൂടുതൽ ചോദിച്ചപ്പോൾ പറഞ്ഞുവിട്ടതാണെന്നു വരെ ആരോപിച്ചു സോഷ്യൽ മീഡിയ; പുലിമുരുകനും ഒപ്പത്തിലെ അനുശ്രീയും ഇന്നലെ കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിൽ  സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് പരിപാടി സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. മോഹൻ ലാൽ പങ്കെടുത്ത പരിപാടിയിൽ ഒപ്പം, പുലുമുരുകൻ വിശേഷങ്ങളായിരുന്നു പങ്കുവച്ചത്. ലാലേട്ടനും അനുശ്രിയും മീനാക്ഷിയും വന്നു അനുഭവങ്ങൾ പങ്കുവച്ചു. മുകേഷിന്റെ പതിവ് നർമ സല്ലാപങ്ങളും എല്ലാം എപ്പിസോഡ് മുഴുവൻ നിറഞ്ഞു നിന്നു. എന്നാൽ പരിപാടി ഓൺ എയറിൽ വന്നു മിനുട്ടുകൾ പിന്നുടുമ്പോഴേക്കും സോഷ്യൽ മീഡിയയിൽ ട്രോളുകൾ സജീവമായി. ഇത്രയും മാസ് എപ്പിസോഡ് ഇടയ്ക്ക് എപ്പോഴോ ആസ്വദനത്തിൽ നിന്നും വ്യതിചലിച്ചത് നമ്മുടെ പിഷാരടി അവതാരകനായി ഇല്ലാത്തതു കൊണ്ടാണെന്ന് ഒരു വിഭാഗം വാദിക്കുന്നു...

ഒരു മണിക്കൂർ നീണ്ടു നിന്ന പരിപാടി പാട്ടും ഡാൻസും വിശേഷങ്ങളുമൊക്കെയായാണ് കടന്നു പോയത്. അതിനിടയിൽ കാഴ്ചക്കാരായി വന്നവർ ലാലേട്ടനോട് ചോദ്യങ്ങൾ ചോദിക്കുകയും മറുപടി പറയുകയും ഒക്കെ ചെയ്തു. ഇടയ്ക്ക് ഒപ്പത്തിലെ കഥാ സന്ദർഭത്തെ അനുസ്മരിപ്പിച്ചു കൊണ്ട് മനോജിന്റെ കോമഡി നമ്പറുകളും മുകേഷിന്റെ പതിവു ശൈലിയും എല്ലാം നിറഞ്ഞു നിന്നു.

പ്രിയദർശൻ- ലാലേട്ടൻ കൂട്ടുകെട്ടുകളിൽ തുടങ്ങി പ്രണവിന്റെ സിനിമാപ്രവേശനം വരെ ചർച്ചയായി. എന്നിട്ടും ആളുകൾക്ക് തൃപ്തിയുണ്ടായിരുന്നില്ല. ഒരു പ്രിയദർശൻ ചിത്രം പോലെ കളർ ഫുൾ ആയ എപ്പിലോഡ് ആയിട്ടും കാണികൾ ഒരു മുഖത്തിനു വേണ്ടി അന്വേഷിച്ചു. രമേഷ് പിഷാരടിയെ.. മലയാള ടെലിവിഷനിലെ തന്നെ മികച്ച പരിപാടികളിലൊന്നായ ബഡായി ബംഗ്ലാവിലെ അവതാരകനായിരുന്നു മിമിക്രിയിലൂടെയെത്തി സിനിമയിൽ കോമഡിക്കു പുതുഭാഷ്യം ചമച്ച പിഷാരടി.

എന്തുകൊണ്ട് പിഷാരടി പരിപാടിയിൽ പങ്കെടുത്തില്ല. എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്. അതേസമയം,പിഷാരടി ഇല്ലാത്ത ബഡായി ബംഗ്ലാവ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണെന്ന തരത്തിലുള്ള ട്രോളുകൾ പിന്നീട് ചറപറ പ്രവഹിക്കാനും തുടങ്ങി. പൈസ കൂട്ടി ചോദിച്ചതോടെ പിഷാരടിയെ ചാനലുകാർ ഒഴിവാക്കിയതാണെന്നായിരുന്നു ചില അഭ്യൂഹങ്ങൾ. എന്നാൽ, മറ്റൊരു അവതാരകനായ മുകേഷുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പിഷാരടി പിന്മാറുകയാണെന്നും ഗോസിപ്പുകൾ വന്നു. കൂട്ടത്തിൽ പരിപാടി സാധാരണ രിതിയിലുള്ള നിലവാരത്തിലേക്ക് വന്നില്ലെന്നും സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നു.

അവതാരകൻ മോശമായതു കൊണ്ടോ പരിപാടി മോശമായതോ അല്ല, ആളുകളെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. പിഷാരടിയുടെ മാസ്റ്റർ പീഡ് കോമഡികളും ശൈലികളും മിസ് ചെയ്തതു കൊണ്ടാണ്. പക്ഷേ, സംഗതി പിഷാരടിയെ പരിപാടിയിൽ നിന്നും പുറത്താക്കിയതൊന്നു മല്ല.

ട്രോളുകൾക്ക് പിന്നാലെ പിഷാരടി തന്നെ മനസ് തുറന്നു...

സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ്. 40 ദിവസത്തെ പരിപാടിക്കായി പോയതാണ്. പോകുംമുമ്പ് നാലു എപ്പിസോഡുകൾ ഷൂട്ട് ചെയ്തിരുന്നു. എന്നാൽ, ഇതിനിടെയാണ് പുലിമുരുകൻ റിലീസാകുന്നതും ചിത്രം സൂപ്പർഹിറ്റായി മാറുന്നത്. യാദൃശ്ചികമായി മോഹൻലാലിനെ അതിഥിയായി ലഭിക്കുകയും ചെയ്തു. ഇതോടെ പിഷരാടിയുടെ അഭാവത്തിലും പരിപാടി ചിത്രീകരിക്കുകയായിരുന്നു. പുലിമുരുകൻ തീയറ്ററിൽനിന്നു മാറുന്നതിനു മുമ്പേ പരിപാടി സംപ്രേഷണം ചെയ്തിട്ടേ കാര്യമുണ്ടായിരുന്നുള്ളു.

മലയാളികൾക്ക് പിഷാരടിയോട് ഇന്നും ഇന്നലയും തുടങ്ങിയ ഇഷ്ടമല്ല. വർഷങ്ങളായി മിനിസ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന പിഷാരടിയെ ആളുകൾക്ക് വളരെ ഇഷ്ടമാണ്. അതൊക്കെതന്നെയാണ് അദ്ദേഹത്തിന് മികച്ച ടെലിവിഷൻ അവതാരകൻ അവാർഡും തേടിയെത്തിയത്. ധർമജനുമായുള്ള കൂട്ടുകെട്ടായിരുന്നു പ്രേക്ഷകരെ കൂടുതൽ പിഷാരടി എന്ന താരത്തോട് അടുപ്പിച്ചത്.

2008ൽ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന സിനിമയിലൂടെ പിഷാരടി സിനിമയിലും അരങ്ങേറ്റം കുറിച്ചു. കപ്പൽ മുതലാളിയിൽ നായകനായും അഭിനയിച്ചു. അടുത്ത കാലത്ത് അമർ അക്‌ബർ അന്തോണി എന്ന ചിത്രത്തിലെ നല്ലവനായ ഉണ്ണി ആളുകൾക്കിടയിൽ കൂടുതൽ ജനകീയനാക്കി.

മലയാളത്തിന്റെ സ്വന്തം ഗായകന് എം ജി ശ്രീകുമാറും സംഘത്തിന്റെ കൂടെ ഒക്ടോബർ 9 മുതൽ അരിസോണയിലാണ് രമേഷ് പിഷാരടി ഉള്ളത്. രമ്യ നമ്പീശൻ, പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും മറ്റ് പ്രമുഖ കലാകാരന്മാരും ഷോയിൽ അണിനിരക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP