Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴികൾ വിവിധ നിറത്തിലുള്ള മുട്ടയിടും; മരത്തിൽ നിന്നും മുട്ടയിടുമ്പോൾ പൊട്ടാതിരിക്കാൻ വഴികളുണ്ട്; പുഴുങ്ങിയ മുട്ട ഇടുന്ന കോഴികളും ഉണ്ട്; ശാസ്ത്രം പറയുന്നത് നിർത്തി തട്ടിപ്പിനിറങ്ങിയാൽ ക്ലച്ച് പിടിക്കുമോ എന്നറിയാൻ മുരളി തുമ്മാരുകുടി നടത്തിയ പരീക്ഷണം മിനിറ്റുകൾ കൊണ്ട് വൈറലായി; കളി കാര്യമാകുമെന്നറിഞ്ഞപ്പോൾ പിൻവലിച്ച് സത്യം പറഞ്ഞു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വ്യാജ മുട്ടകളെ കുറിച്ചാണ് മലയാളികളുടെ ചർച്ച മുഴുവൻ. ചൈനീസ് മുട്ടയെ കുറിച്ചുള്ള ദുരൂഹത മാറ്റി പരിശോധനാ ഫലവും പുറത്തുവന്നു. എന്നിട്ടൂം സംശയം തീരുന്നില്ല. കേരളത്തിൽ ചൈനയിൽ നിന്നും വ്യാജമുട്ട എത്തിയെന്ന വാർത്ത കുറച്ചു ദിവസങ്ങളായി മാദ്ധ്യമങ്ങളിൽ സജീവമായിരുന്നു. ചൈനയിലെ വ്യാജമുട്ടയുടെ വാർത്ത ചൈനയിൽ തന്നെ പുറത്തു വന്നിട്ട് ഏതാണ്ട് പത്തു വർഷം കഴിഞ്ഞു. പിന്നെ അത് ഹോങ്കോങ്ങിൽ എത്തി, സിംഗപ്പൂരിൽ എത്തി, ഇന്തോനേഷ്യയിലും ഫിലിപ്പൈൻസിലും എത്തി. പത്തു കൊല്ലം വൈകിയിട്ടാണെങ്കിലും ഇപ്പോൾ ഇതാ കേരളത്തിലും-എന്നായിരുന്നു മുരളി തുമ്മാരുകുടി ഇതേ കുറിച്ച് കഴിഞ്ഞ ദിവസം കുറിച്ചത്.

അതിന് ശേഷം കൃത്രിമ മുട്ടയെന്നത് ഭാവനാ സൃഷ്യ്ടിയാണെന്നും വിശദീകരിച്ചു. അതിന് ശേഷമാണ് കേരളത്തിലെ പരിശോധനാ ഫലമെത്തിയത്. എന്നിട്ടും സംശയം തീർന്നില്ല. ഈ സാഹചര്യത്തെ അതിസമർത്ഥമായി പരീക്ഷ വസ്തുവാക്കി മുരളി തുമ്മാരുകുടി മാറ്റി. അദ്ദേഹം ചെറിയൊരു വിഡീയോ പോസ്റ്റ് ചെയ്തു. കൃത്രിമ മുട്ടയില്ലെന്ന് പറയുന്ന എഡിറ്റ് ചെയ്യാത്ത വിഡിയോ. അതുകൊണ്ട് തന്നെ അത് ഏവരും വിശ്വസിക്കപ്പെട്ടു. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവിയായ മലയാളിയായ മുരളി തുമ്മാരുകുടിയുടെ നിലപാട് വിശദീകരണത്തിന് ലഭിക്കുന്ന അംഗീകാരം ഈ പോസ്റ്റിനും കിട്ടി. എല്ലാ അർത്ഥത്തിലും മലയാളി ഇത് ഏറ്റെടുത്തു. നിമിഷ നേരം കൊണ്ട് എല്ലാം വൈറലായി. ഇതോടെ കളി കാര്യമായെന്ന് തുമ്മാരുകുടിക്ക് മനസ്സിലായി. ഇതോടെ വിഡിയോ തട്ടിപ്പായിരുന്നുവെന്ന് മുരളീ തുമ്മാരുകുടി തുറന്നു പറഞ്ഞു. അത് പിൻവലിക്കുകയും പുതിയ പോസ്റ്റ് ഇടുകയും ചെയ്തു.

പുതിയ പോസ്റ്റിൽ തുമ്മാരുകുടി വിശദീകരിക്കുന്നത് ഇങ്ങനെനാട്ടിലെ വ്യാജ മുട്ടയെ പറ്റിയുള്ള കോലാഹലത്തിന്റെ ഇടക്ക് അല്പം തമാശ കാണിക്കാം എന്ന് കരുതിയാണ് രാവിലെ ഒരു ചെറിയ വീഡിയോ ഉണ്ടാക്കിയത്. ഇവിടെ കടകളിൽ സുലഭമായ പുഴുങ്ങിയ നിറം കൊടുത്ത മുട്ട എടുത്തു വച്ച് അത് കോഴിക്ക് കളറോ മഞ്ഞളോ ഒക്കെ കൊടുത്തുണ്ടാക്കുന്നതാണെന്ന് തട്ടി വിട്ടു. സീരിയസ് ആയ മുഖഭാവത്തോടെ ആണ് എല്ലാം പറഞ്ഞതെങ്കിലും മരത്തിന്റെ മുകളിൽ ഇരുന്നു മുട്ട ഇട്ടാലും അത് താഴെ വീണാൽ പൊട്ടില്ല, ചില മുട്ടകൾ കോഴിയുടെ വയറിൽ നിന്നും തന്നെ പുഴുങ്ങിയാണ് പുറത്തിറങ്ങുന്നത് എന്നൊക്ക പറഞ്ഞപ്പോൾ എങ്കിലും ഇത് 'ഒടുക്കത്തെ പുളു' ആണെന്ന് ആളുകൾ മനസ്സിലാക്കുമെന്ന് ഉറപ്പിച്ചിരുന്നുവെന്നും പറയുന്നു. എന്നാൽ വിഡിയോ വൈറലായതോടെ താൻ പറഞ്ഞതെല്ലാം ആളുകൾ വിശ്വസിച്ചതായി അദ്ദേഹത്തിന് മനസ്സിലായി. അങ്ങനെ തട്ടിപ്പിന്റെ സാധ്യത തുമ്മാരുകുടിക്ക് മനസ്സിലായി. ശാസ്ത്രം ഒക്കെ നിർത്തിയിട്ട് എന്തെങ്കിലും തട്ടിപ്പ് വിഷയവും ആയി ഇറങ്ങിയാൽ ഇപ്പോഴത്തേക്കാൾ കൂടുതൽ മൈലേജ് കിട്ടും. അതാണിപ്പോൾ എന്റെ ചിന്തയെന്ന് കൂടി അദ്ദേഹം കുറിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

തട്ടിപ്പിനായി തയ്യാറാക്കിയ വിഡിയോയിൽ അവശ്വസനീയമായ കാര്യങ്ങളാണ് തുമ്മാരുകുടി വിശദീകരിച്ചത്. ഡൈ തീറ്റിച്ചാൽ കോഴികൾ വിവിധ നിറത്തിലുള്ള മുട്ടകൾ ഇടും, മുളക് പൊടി കൊടുത്താൽ കോഴികൾ ചുവന്ന മുട്ടയിടും, ഫ്രീ റേഞ്ച് കോഴികൾ മുട്ടയിടുമ്പോൾ പൊട്ടാതിരിക്കാൻ വഴികളുണ്ട്. പുഴുങ്ങിയ മുട്ടകളും കോഴികൾ ഇടും എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. സ്വാഭാവികമായി അഭിനയവും നടത്തി. ഇതോടെ യൂറോപ്പിൽ ഇത്തരം മുട്ടകളുണ്ടെന്ന പൊതു വിലയിരുത്തലും അഭിപ്രായ പ്രകടനങ്ങളും എത്തി. അപ്പോഴാണ് തട്ടിപ്പ് വിഡിയോ ഉണ്ടാക്കിയ പ്രശ്‌നങ്ങൾ മുരളി തുമ്മാരുകുടിക്ക് മനസ്സിലായത് എന്ന് വേണം വിലയിരുത്താൻ.

മുരളി തുമ്മാരുകുടിയുടെ വിശദീകരണ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

എന്നാലിനി തെണ്ടാൻ പോയാലോ ?

ഷെർലക്ക് ഹോംസ് കഥകളിൽ പ്രശസ്തമായ ഒന്നാണ് മുച്ചിറിയാനായ തെണ്ടി (ഠവല ങമി ംശവേ വേല ഠംശേെലറ ഘശു) എന്നത്. ലണ്ടിനിലെ ഭിക്ഷാടനത്തെ പറ്റി പഠിക്കാൻ പോയ ഒരു പത്ര പ്രവർത്തകൻ അതാണ് കൂടുതൽ വരുമാനം ഉള്ളത് എന്ന് മനസ്സിലാക്കി സ്ഥിരം തെണ്ടാനിറങ്ങുന്ന കഥയാണ്.

നാട്ടിലെ വ്യാജ മുട്ടയെ പറ്റിയുള്ള കോലാഹലത്തിന്റെ ഇടക്ക് അല്പം തമാശ കാണിക്കാം എന്ന് കരുതിയാണ് രാവിലെ ഒരു ചെറിയ വീഡിയോ ഉണ്ടാക്കിയത്. ഇവിടെ കടകളിൽ സുലഭമായ പുഴുങ്ങിയ നിറം കൊടുത്ത മുട്ട എടുത്തു വച്ച് അത് കോഴിക്ക് കളറോ മഞ്ഞളോ ഒക്കെ കൊടുത്തുണ്ടാക്കുന്നതാണെന്ന് തട്ടി വിട്ടു. സീരിയസ് ആയ മുഖഭാവത്തോടെ ആണ് എല്ലാം പറഞ്ഞതെങ്കിലും മരത്തിന്റെ മുകളിൽ ഇരുന്നു മുട്ട ഇട്ടാലും അത് താഴെ വീണാൽ പൊട്ടില്ല, ചില മുട്ടകൾ കോഴിയുടെ വയറിൽ നിന്നും തന്നെ പുഴുങ്ങിയാണ് പുറത്തിറങ്ങുന്നത് എന്നൊക്ക പറഞ്ഞപ്പോൾ എങ്കിലും ഇത് 'ഒടുക്കത്തെ പുളു' ആണെന്ന് ആളുകൾ മനസ്സിലാക്കുമെന്ന് ഉറപ്പിച്ചിരുന്നു.

പക്ഷെ സംഗതി അങ്ങനെ അല്ല ഉണ്ടായത്. മണിക്കൂറുകൾക്കകം പതിനായിരക്കണക്കിന് പേർ വീഡിയോ കണ്ടു. ഏറെ പേർ 'മുരളി ചേട്ടൻ പറഞ്ഞതുകൊണ്ട് വിശ്വസിച്ചു' എന്ന് പറഞ്ഞു. ഞാൻ എത്രയോ നല്ല കാര്യത്തെ പറ്റി വീഡിയോ ഇട്ടിട്ടും കാണാത്ത അത്രയും ആളുകൾ മണിക്കൂറുകൾക്കകം ഇത് കണ്ടു കഴിഞ്ഞു.

തൽക്കാലം ആ പുളു വീഡിയോ പിന് വലിക്കുകയാണ്. എഡിറ്റ് ചെയ്ത്, പുളുവാണെന്ന് എഴുതിക്കാണിച്ചിട്ട് വീണ്ടും ഇടാം. അല്ലെങ്കിൽ വല്ല പിള്ളേരും കോഴിക്ക് മുളകുപൊടിയും കട്ടൻ ചായയും കൊടുത്തിട്ട് പുഴുങ്ങിയ ചുവന്ന മുട്ട വരാൻ നോക്കിയിരുന്നാൽ കുട്ടിയുടെയും കോഴിയുടെയും കാര്യം കുഴപ്പത്തിലാകും. അത് വേണ്ട.

പക്ഷ തട്ടിപ്പിന്റെ സാധ്യത പഴയ തെണ്ടിയെ പോലെ എനിക്ക് മനസ്സിലായി. ശാസ്ത്രം ഒക്കെ നിർത്തിയിട്ട് എന്തെങ്കിലും തട്ടിപ്പ് വിഷയവും ആയി ഇറങ്ങിയാൽ ഇപ്പോഴത്തേക്കാൾ കൂടുതൽ മൈലേജ് കിട്ടും. അതാണിപ്പോൾ എന്റെ ചിന്ത.

രാവിലെ വീഡിയോ കണ്ട് വിശ്വസിച്ചവരോട് ക്ഷമാപണം...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP