Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വണ്ടി തടഞ്ഞു പിടിച്ചിറക്കി ബാറ്ററി ഘടിപ്പിക്കുന്ന വയർ ഉപയോഗിച്ച് പൊതിരെ തല്ലി; വകവരുത്തും മുമ്പ് പൊലീസ് എത്തിയത് തുണയായി; മർദ്ദിച്ച് അവശനനാക്കിയ ശേഷം വ്യാജ പരാതിയുടെ പേരിൽ പൊലീസിൽ ഏൽപ്പിച്ചു; നഗ്നചിത്രങ്ങൾ പ്രസിദ്ധീകരിച്ച് അമ്മയെയും മകളെയും അപമാനിച്ച കേസിൽ പരാതിക്കാരി തന്നെ പ്രതിയെ പിടിച്ചെന്ന വാർത്ത നുണയെന്ന് പറഞ്ഞ് പ്രതിയുടെ അളിയൻ

വണ്ടി തടഞ്ഞു പിടിച്ചിറക്കി ബാറ്ററി ഘടിപ്പിക്കുന്ന വയർ ഉപയോഗിച്ച് പൊതിരെ തല്ലി; വകവരുത്തും മുമ്പ് പൊലീസ് എത്തിയത് തുണയായി; മർദ്ദിച്ച് അവശനനാക്കിയ ശേഷം വ്യാജ പരാതിയുടെ പേരിൽ പൊലീസിൽ ഏൽപ്പിച്ചു; നഗ്നചിത്രങ്ങൾ പ്രസിദ്ധീകരിച്ച് അമ്മയെയും മകളെയും അപമാനിച്ച കേസിൽ പരാതിക്കാരി തന്നെ പ്രതിയെ പിടിച്ചെന്ന വാർത്ത നുണയെന്ന് പറഞ്ഞ് പ്രതിയുടെ അളിയൻ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഫേസ്‌ബുക്കിൽ അശ്ലീല ചിത്രമിട്ടയാളെ യുവതി പിന്തുടർന്ന് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു എന്ന വാർത്ത ഇന്നത്തെ മിക്ക പത്രങ്ങളിലുമുണ്ട്. തിരുവനന്തപുരം സ്വദേശി ഷൈജു സുകുമാരനെ ഓടിച്ചിട്ട് പിടിച്ച യുവതിക്ക് പത്രങ്ങളെല്ലാം നൽകിയത് വീരപരിവേഷമാണ് നൽകിയത്. എന്നാൽ ഒരു ഫേസ്‌ബുക്ക് പോസ്റ്റിലെ പരാതി സൈബർ കേസായിരിക്കേ പ്രതിയെ ഓടിച്ചിട്ട് പടിച്ച് മർദ്ദിക്കാൻ എന്താണ് യുവതിക്ക് അവകാശമുള്ളത്? അങ്ങനെയ യുവാവിനെ യുവതി ഒറ്റയ്ക്ക് പിടികൂടിയോ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഇന്നത്തെ പത്രവാർത്ത വായിക്കുമ്പോൾ ഉയരുന്നുണ്ട്.

ഈ ചോദ്യം മാദ്ധ്യമങ്ങളൊന്നും ചികഞ്ഞു കണ്ടില്ല. ഈ വാർത്തയ്ക്ക ഒരു മറുപുറമുണ്ടോ എന്ന് അന്വേഷിച്ച മറുനാടൻ മലയാളിക്ക് ലഭിച്ചത് മറ്റൊരു വിവരമാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്യുമെന്ന് ഫേസ്‌ബുക്കിലൂടെ പ്രഖ്യാപിച്ച് വാർത്തകളിൽ ഇടംപിടിച്ച ശ്രീവിജി എന്ന യുവതിയാണ് ഈ സംഭവത്തിലെ കഥാപാത്രം. യുവതിക്കെതിരെ സൈബർ ലോകത്ത് നിലപാടെടുത്തതിന്റെ പേരിൽ ഷൈജു സുകുമാരനെതിരെ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നാണ് ഇയാളുടെ ബന്ധുക്കൾ വ്യക്തമാക്കുന്നത്. പത്രവാർത്തകൾക്ക് അപ്പുറം ഈ സംഭവത്തിന്റെ മറുവശമാണ് ഷൈജുവിന്റെ ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്.

''അവർ മൂന്നു വണ്ടികളിലായിട്ടാണ് വന്നത്. പത്തനംതിട്ട റിങ്‌റോഡിൽ ഞങ്ങൾ സഞ്ചരിച്ചിരുന്ന വണ്ടി കുറുക്കിട്ട് അവർ തടഞ്ഞു. പിന്നെ ഞങ്ങളെ വണ്ടിയിൽനിന്ന് പിടിച്ചിറക്കി പൊതിരെ തല്ലി. വണ്ടിയിലെ ബാറ്ററി ഘടിപ്പിക്കുന്ന വയർ ഉപയോഗിച്ചായിരുന്നു മർദനം. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന രാഷ്ട്രീയ നേതാവ് അജോ കുറ്റിക്കൻ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. തക്ക സമയത്ത് പൊലീസ് വന്നില്ലായിരുന്നുവെങ്കിൽ ഗുണ്ടകൾ ഞങ്ങളെ വകവരുത്തുമായിരുന്നു.''-സമൂഹ മാദ്ധ്യമങ്ങളിലൂടെ സ്ത്രീകളെ അപകീർത്തിപ്പെടുത്തി, നഗ്‌നചിത്രം പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി പത്തനംതിട്ടയിൽ വച്ച് പൊലീസ് പിടിയിലായ നെടുമങ്ങാട് സ്വദേശി ഷൈജു സുകുമാരൻ നാടാരുടെ അളിയൻ സുധീഷ് സംഭവത്തെ വിശദീകരിച്ചത് ഇങ്ങനെയാണ്.

ഇവരെ പിന്തുടർന്ന വാദി കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ഫിജോ ജോസഫ്, ഇവരുടെ രണ്ടാം ഭർത്താവ് ഹാരിഷ് സേട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷൈജു സുകുമാരൻ നാടാരെയും സുഹൃത്തുക്കളെയും മർദിച്ച ശേഷം പൊലീസിന് കൈമാറിയത്. അടിയേറ്റ് ശരീരമാസകലം നീരുവച്ചും രക്തസമ്മർദം ക്രമാതീതമായി വർധിച്ചും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് സുധീഷ്.

ഷൈജു സുകുമാരൻ നാടാർ ഒരു വശത്തും മാദ്ധ്യമപ്രവർത്തക, സാമൂഹിക പ്രവർത്തക എന്നീ ലേബലുകൾ അവകാശപ്പെടുന്ന ഫിജോ ജോസഫ്, ഡൽഹിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന വല്ലന സ്വദേശിനി ശ്രീവിജി എന്നറിയപ്പെടുന്ന ശ്രീജാ യശോധരൻ, ഡൽഹിയിൽ ഹോമിയോ ഡോക്ടറാണെന്ന് അവകാശപ്പെടുന്ന ഷിനു മെൽവിൽ എന്നിവർ മറുവശത്തുമായി സൈബർ യുദ്ധം കൊഴുക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. പരസ്പരമുള്ള ഇവരുടെ ചെളിവാരിയേറിൽ അരമനരഹസ്യം മുഴുവൻ അങ്ങാടിപ്പാട്ടായി. ഇരുകൂട്ടരുടെയും പൂർവകഥകൾ പൊടിപ്പും തൊങ്ങലും വച്ച് ഫേക്ക് ഐഡികളിലൂടെ പ്രചരിച്ചു തുടങ്ങി. ഇതിനിടെയാണ് ഷൈജുസുകുമാരനെ പ്രതിയാക്കി ഫിജോ ജോസഫ്, ശ്രീവിജി എന്നിവർ സൈബർ പൊലീസിന് കേസു കൊടുത്തത്. കുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, നഗ്‌നചിത്രം പ്രചരിപ്പിച്ചു, അപകീർത്തിപ്പെടുത്തി എന്നിങ്ങനെയായിരുന്നു പരാതി.

ഗൾഫിലായിരുന്ന ഷൈജു അവിടെ ഇരുന്നു കൊണ്ട് ഇവർക്കെതിരേ സൈബർ പോരാട്ടം തുടരുകയും ചെയ്തു. പരാതിയിൽ നടപടി ഇല്ലാതെ വന്നതിനെ തുടർന്ന് ശ്രീവിജിയും ഫിജോയും ചേർന്ന് വീണ്ടും സൈബർ സെല്ലിൽ പരാതി നൽകി. നടപടി വൈകിയപ്പോൾ ശ്രീവിജി ഫേസ് ബുക്കിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി അയച്ചു. ഇതിന്റെ ഫലമായി ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഇതിനിടെ വിദേശത്തായിരുന്ന പ്രതി ഷൈജു നാട്ടിലെത്തി. വിവിധ കോടതികളിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. നാട്ടിലെത്തിയാൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്ന ഷൈജു സുഹൃത്തുക്കളെയും ബന്ധുക്കളെയും കൂട്ടി സഞ്ചാരത്തിലായിരുന്നു. ഇക്കാര്യം അറിഞ്ഞ ഏറ്റുമാനൂർ സ്വദേശിനി ഇപ്പോഴത്തെ ഭർത്താവിനെയും ഗുണ്ടാസംഘത്തെയും കൂട്ടി ഇവർക്ക് പിന്നാലെ കൂടുകയായിരുന്നു.

ഷൈജു സുകുമാരൻ നാടാർ,അളിയൻ എസ്. സുധീഷ്, സുഹൃത്തുക്കളായ ആർ.വൈ.എഫ് നേതാവും ഇടുക്കി സ്വദേശിയുമായ അജോ കുറ്റിക്കൻ, അടൂർ സ്വദേശി അംജത്ത് എന്നിവരെയാണ് മൂന്നു വാഹനങ്ങളിലായി എത്തിയ സംഘം ക്രൂരമായി മർദിച്ച ശേഷം പൊലീസിന് കൈമാറിയത്. ഇന്നലെ രാത്രി പത്തനംതിട്ട സ്റ്റേഷനിൽ എത്തിയ തിരുവനന്തപുരം സൈബർ സെൽ സിഐ ഓമനക്കുട്ടൻ ഷൈജു സുകുമാരൻ നാടാരെ കസ്റ്റഡിയിൽ എടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഷൈജുവും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനവും അവരുടെ മൊബൈൽഫോൺ, പണം, വസ്ത്രം എന്നിവയും കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന അജോ കുറ്റിക്കനെയും അംജാദിനെയും കേസിൽ പ്രതിയല്ലാത്തതിനാൽ വിട്ടയച്ചു.

തന്റെ ഫോൺ, പണം, പഴ്‌സ്, ഉടുതുണി എന്നിവ പൊലീസ് കസ്റ്റഡിയിൽ എടുത്തത് എന്തിനാണെന്ന് അറിയില്ലെന്ന് അജോ കുറ്റിക്കൻ പറഞ്ഞു. സുധീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആസൂത്രിതമായിട്ടാണ് ഗുണ്ടാസംഘം തങ്ങളെ നേരിട്ടതെന്ന് സുധീഷ് പറഞ്ഞു. ഫിജോയെ മുന്നിൽ നിർത്തിയായിരുന്നു ആക്രമണം. തങ്ങൾ പ്രതിരോധിച്ചാൽ ഫിജോയെ കൈയേറ്റം ചെയ്‌തെന്ന് വരുത്തി തീർക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നിട്ടും സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ഫിജോ അവശത അഭിനയിക്കുകയും തന്നെ കൈയേറ്റം ചെയ്‌തെന്ന് പറയുകയും ചെയ്തുവെന്നും സുധീഷ് പറയുന്നു. കോട്ടയം റസ്റ്റ്ഹൗസിലാണ് ഷൈജുവും കൂട്ടുകാരും കഴിഞ്ഞ ദിവസങ്ങളിൽ താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ ഇവിടെ എത്തിയ ഗുണ്ടാസംഘം ജീവനക്കാരനായ ബാബുവിനെ ഭീഷണിപ്പെടുത്തിയാണ് പ്രതികൾ എങ്ങോട്ടാണ് പോയതെന്ന് മനസിലാക്കിയത്. ഷൈജുവിനെതിരേ നിലവിലുണ്ടായിരുന്ന വാറണ്ട് പ്രകാരമാണ് ഇപ്പോഴത്തെ അറസ്റ്റ്.  ട്രെയിനിന്റെ ടോയ്‌ലറ്റിലും മറ്റും തന്റെ ഭാര്യയുടെ ഫോൺനമ്പർ എഴുതി വച്ചതാണ് യുവതികളോടുള്ള വിരോധത്തിന് കാരണമെന്ന് ഷൈജു നേരത്തേ വ്യക്തമാക്കിയിരുന്നു.

യഥാർഥ കാരണം ഡോ. ഷാനവാസുമായി ബന്ധപ്പെട്ടതാണെന്ന് അറിയുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഡോ. ഷാനവാസ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് മരിച്ചത്. ഇതിന് ശേഷമാണ് ഷാനവാസിന്റെ പേരിൽ ഫേസ്‌ബുക്കിൽ പരസ്പരം പോര് തുടങ്ങിയത്. ഷാനവാസുമായി ബന്ധപ്പെട്ട് ആര് പോസ്റ്റും വാർത്തയും ഇട്ടാലും അവരെ തെറി പറയുന്നതിനായി ഒരു സംഘം രംഗത്തുണ്ടായിരുന്നു. ഇവർക്കെതിരേ കഴിഞ്ഞ ദിവസം പത്തനംതിട്ട സ്വദേശിനിയായ ഒരു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പുറത്തു വന്നിരുന്നു. ഈ വോയ്‌സ് ക്ലിപ്പിൽ പറഞ്ഞത് ഒരു വന്മാഫിയ സംഘം തന്നെ ഷാനവാസിന്റെ പേരിൽ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നായിരുന്നു.

ഇതോടെ വെട്ടിലായ സംഘം പെൺകുട്ടിയുടെ വീട് അന്വേഷിച്ച് പിടിച്ച് അവിടെയെത്തി കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി. ഭയപ്പെട്ട് നിലവിളിച്ച ഇവർ സംഘാംഗങ്ങളിൽ ഒരാളുടെ കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞു. ഇതു വീഡിയോയിൽ പകർത്താനുള്ള ശ്രമം വാർഡ് മെമ്പർ തടഞ്ഞതോടെ ഗുണ്ടാസംഘം അയാളെയും മർദിക്കാൻ തുനിഞ്ഞു. നിലവിൽ വലിയ ഭീഷണിയാണ് ഈ പെൺകുട്ടിയും മാതാവും അനുഭവിക്കുന്നത്. ഭയം കാരണം പരാതി നൽകാൻ പോലും ഇവർ മടിക്കുന്നുണ്ട്. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടും മാതാവിന് ഭീഷണി തുടരുകയാണ്. സൈബർ പോരിൽ പൊലീസ് അന്വേഷിക്കുന്നത് ഒരു വിഭാഗത്തിന് എതിരേ മാത്രമാണ്. എന്നാൽ, യഥാർഥത്തിലുള്ള മാഫിയ സംഘം ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP