Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂജനറേഷൻ താരങ്ങൾ മുറുക്കാൻ കട തുടങ്ങാൻ പറഞ്ഞ രാജസേനൻ ഇവന്റ് മാനേജ്‌മെന്റ് കമ്പനി തുടങ്ങി; പുതുമുഖ താരങ്ങളിൽ നിന്നുള്ള ദുരനുഭവങ്ങൾ പങ്ക് വച്ച് സംവിധായകൻ

ന്യൂജനറേഷൻ താരങ്ങൾ മുറുക്കാൻ കട തുടങ്ങാൻ പറഞ്ഞ രാജസേനൻ ഇവന്റ് മാനേജ്‌മെന്റ് കമ്പനി തുടങ്ങി; പുതുമുഖ താരങ്ങളിൽ നിന്നുള്ള ദുരനുഭവങ്ങൾ പങ്ക് വച്ച് സംവിധായകൻ

രു കാലത്ത് സിനിമാ ലോകത്ത് വിജയ ചിത്രങ്ങൾ സമ്മാനിച്ച രാജസേനന് കുറച്ച് കാലമായി മോശം സമയമാണ്. പരാജയങ്ങൾ തുടർക്കഥയായതോടെ രാജസേനൻ സിനിമാ സംവിധാനം നിർത്തി ഇവന്റ് മാനേജ്മെന്റിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഇദ്ദേഹം. ഈ രംഗത്തേക്ക് താൻ കടന്ന് വരാൻ ഉണ്ടായ കാരണങ്ങളും രാജസേനൻ വ്യക്തമാക്കുകയാണ്.

പുതിയ മേഖല തിരഞ്ഞെടുക്കാൻ കാരണം ചോദിച്ചപ്പോഴാണ് തന്റെ ദുരനുഭവം അദ്ദേഹം വ്യക്തമാക്കിയത്. രാജസേനൻ എന്ന സംവിധായകനോടു മുറുക്കാൻകട തുടങ്ങാനാണു പുതിയ തലമുറയിലെ നടന്മാർ പറയുന്നത്. എന്തായാലും മുറുക്കാൻകട നടത്താൻ എനിക്ക് അറിഞ്ഞുകൂടാ. അതിനാൽ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് രംഗത്തേക്കു കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഴയസംവിധായകരോട് പുതുതലമുറ താരങ്ങൾ സഹകരിക്കാൻ തയ്യാറാകുന്നില്ലെന്നും രാജസേനൻ കുറ്റപ്പെടുത്തി.

രാജസേനൻസ് മാഡ്രിഗൽ' എന്നാണ് രാജസേനന്റെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ പേര്. ഹാർമണി എന്നാണ് മാഡ്രിഗൽ എന്ന സ്പാനിഷ് വാക്കിന്റെ അർത്ഥം. ചെറുതും വലുതുമായ ഏത് പരിപാടികളും ഏറ്റെടുക്കാൻ തയ്യാറാണെന്ന് രാജസേനൻ പറഞ്ഞു. കമ്പനിയിൽ 15 സ്ഥിരം ജീവനക്കാരും അറുപതിലധികം താൽക്കാലിക ജീവനക്കാരുമുണ്ട്.

തൊണ്ണൂറുകളിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ രാജസേനൻ ഏതാനും വർഷങ്ങളായി സജീവമല്ല. കടിഞ്ഞൂൽ കല്യാണം, മേലേ പറമ്പിലെ ആൺവീട്, അനിയൻബാവ, ചേട്ടൻ ബാവ, ആദ്യത്തെ കൺമണി, കഥാ നായകൻ, സ്വപ്നലോകത്തെ ബാലഭാസ്‌കരൻ, കൊട്ടാരം വീട്ടിലെ അപ്പുക്കുട്ടൻ,ഞങ്ങൾ സന്തുഷ്ടരാണ് തുടങ്ങി ജയറാമിനൊപ്പം നിരവധിഹിറ്റുകൾ ഒരുക്കിയ സംവിധായകനാണ് രാജസേനൻ. എന്നാൽ പിന്നീട് എടുത്ത ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. അതോടെയാണ് സിനിമ വിട്ട് ഇവന്റ് മനേജ്‌മെന്റിലേക്ക് തിരിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP