Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമാധാന നൊബേൽ കൊളംബിയൻ പ്രസിഡന്റ് ജുവാൻ മാനുവൽ സാന്റോസിന്; കൊളംബിയയിലെ 52 കൊല്ലം നീണ്ട ആഭ്യന്തര യുദ്ധത്തിനു വിരാമമിട്ട നടപടിക്ക് അംഗീകാരം

സമാധാന നൊബേൽ കൊളംബിയൻ പ്രസിഡന്റ് ജുവാൻ മാനുവൽ സാന്റോസിന്; കൊളംബിയയിലെ 52 കൊല്ലം നീണ്ട ആഭ്യന്തര യുദ്ധത്തിനു വിരാമമിട്ട നടപടിക്ക് അംഗീകാരം

സ്റ്റോക്ഹാം: സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം കൊളംബിയൻ പ്രസിഡന്റ് ജുവാൻ മാനുവൽ സാന്റോസിന്. രാജ്യത്തെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന് നേതൃത്വം നൽകിയതിനാണ് പുരസ്‌കാരം.

52 വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിക്കാൻ ജുവാൻ മാനുവൽ സാന്റോസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലൂടെ സാധിച്ചിരുന്നു. ഓഗസ്റ്റ് 26നാണ് കൊളംബിയയിൽ സർക്കാറും മാർക്‌സിസ്റ്റ് വിമതരായ റവലൂഷനറി ആംഡ് ഫോഴ്‌സും (ഫാർക്) തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറിൽ ഒപ്പുവച്ചത്.

ജുവാൻ മാനുവൽ സാന്റോസും വിമത കമാൻഡർ റോഡ്രിഗോയും നടത്തിയ ചർച്ചയ്‌ക്കൊടുവിൽ ഹവാനയിൽ വച്ചാണ് ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിച്ച കരാർ ഒപ്പുവച്ചത്. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, വെനിസ്വേല, ക്യൂബ, ചിലി പ്രസിഡന്റുമാർ, നോർവീജിയൻ വിദേശകാര്യമന്ത്രി എന്നിവരും അന്നു ചടങ്ങിൽ പങ്കെടുത്തു. 2012 മുതൽ കൊളംബിയയിൽ നടന്നുവന്ന സമാധാനശ്രമങ്ങളുടെ ഏറ്റവും അവസാനത്തെ സംഭവമായിരുന്നു ഈ ഉടമ്പടി.

കൊളംബിയയിൽ കാലങ്ങളായി നടക്കുന്ന ഏറ്റുമുട്ടലുകൾ കാരണം 2,20,000ലേറെ ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടിരുന്നത്. ഒട്ടേറെ ആളുകൾ ഭവനരഹിതരാകുകയും ചെയ്തു. പുതിയ വാർത്തകളും വാതിലുകളും തുറക്കപ്പെടുകയാണെന്നാണ് കരാർ ഒപ്പുവച്ച ശേഷം കൊളംബിയൻ പ്രസിഡന്റ് ജുവാൻ മാനുവൽ സാന്റോസ് പറഞ്ഞത്. സമാധാനത്തിലേക്കു തിരിച്ചുവന്ന് തങ്ങളുടെ കുട്ടികൾക്ക് മെച്ചപ്പെട്ട ഭാവിയൊരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സാന്റോസിന്റെ ഇടപെടലുകൾ സമാധാനത്തിന്റെ പാതയിലേക്കു കൊളംബിയയെ കൈപിടിച്ചുയർത്തുകയായിരുന്നു.

30 വർഷം മുമ്പു രാജ്യത്തു നടന്ന പട്ടാളറെയ്ഡിനു കഴിഞ്ഞ നവംബറിൽ സാന്റോസ് മാപ്പപേക്ഷിച്ച സംഭവവും ഏറെ ചർച്ചയായിരുന്നു. 1985 ൽ കൊളംബിയയിലെ സുപ്രീം കോടതിയിൽ നടന്ന പട്ടാള റെയ്ഡ് സംബന്ധിച്ചാണ് അദ്ദേഹം മാപ്പ് പറഞ്ഞിരിക്കുന്നത്. സംഭവത്തിന്റെ മുപ്പതാം വാർഷികാചരണ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ഏടാണ് അന്നത്തെ സംഭവമെന്നാണ് മാനുവൽ സാന്റോസ് വ്യക്തമാക്കിയത്. നടക്കാൻ പാടില്ലാത്തതായിരുന്നു ആ സംഭവമെന്നാണ് മാനുവൽ സാന്റോസ് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP