Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ പകുതിയുടെ പഞ്ചില്ലെങ്കിലും രണ്ടാം പകുതിയും ലാലേട്ടൻ ഫാൻസുകാരെ നിരാശപ്പെടുത്തില്ല; പുലി മുരുകൻ വൈശാഖിന്റെ കുടുംബകഥയും ത്രില്ലറും ചേർത്ത മിക്‌സ്; തിയേറ്ററിൽ നിറയുന്നത് കയ്യടിയുടെ ആരവങ്ങൾ; ഒപ്പത്തിന്റെ റിക്കോർഡുകൾ തകരുമെന്ന് വിലയിരുത്തൽ

ആദ്യ പകുതിയുടെ പഞ്ചില്ലെങ്കിലും രണ്ടാം പകുതിയും ലാലേട്ടൻ ഫാൻസുകാരെ നിരാശപ്പെടുത്തില്ല; പുലി മുരുകൻ വൈശാഖിന്റെ കുടുംബകഥയും ത്രില്ലറും ചേർത്ത മിക്‌സ്; തിയേറ്ററിൽ നിറയുന്നത് കയ്യടിയുടെ ആരവങ്ങൾ; ഒപ്പത്തിന്റെ റിക്കോർഡുകൾ തകരുമെന്ന് വിലയിരുത്തൽ

മറുനാടൻ ഡെസ്‌ക്

കോഴിക്കോട്: ടോമിച്ചൻ മുളക് പാടത്തിന്റെ ഇരുപത്തിയഞ്ച് കോടി രൂപ വെറുതെയാകില്ല. മോഹൻലാലിന്റെ വൈശാഖൻ ചിത്രത്തിൽ ഫാൻസിനുള്ള വിഭവമെല്ലാം ഉണ്ട്. അതിഗംഭീരമെന്ന് പറയാനാകില്ലെങ്കിലും പേരുദോഷമുണ്ടാക്കില്ലെന്നാണ് ആദ്യ റിപ്പോർട്ട്. സാമ്പത്തിക വിജയമായി ചിത്രം മാറുമെന്ന് തന്നെയാണ് സൂചന.

മലയാള സിനിമ ഇന്നേവരെ കണ്ടത്തിൽ വച്ച് ഏറ്റവും മികച്ച ആക്ഷൻ.....കിടിലൻ ക്യാമറ....കിടിലൻ ബിജിഎം...കിടിലൻ എഡിറ്റിങ്....പടം മൊത്തത്തിൽ കിടിലം....പിന്നെ ലാലേട്ടന്റെ കാര്യം പറയണ്ടല്ലോ ....ഇത്രയും ഹൈപ്പിൽ വന്നിട്ട് ഇത്രയും കിടിലം പടം മുമ്പ് വന്നിട്ടില്ല...ഇതാണ് ഫാൻസിന്റെ മൊത്തതിലുള്ള പ്രതികരണം. കടുവയുമായുള്ള മോഹൻലാലിന്റെ ഫൈറ്റ് തന്നെയാണ് പ്രധാന ഹൈലൈറ്റ്. പെർഫെക്ട് ഗ്രാഫിക്‌സിൽ അത് ചെയ്തിട്ടുണ്ട്. കുടുംബകഥയും ത്രില്ലറുമാണ് സിനിമയുടെ പ്രധാന സവിശേഷത. ലാലിന് മികച്ച കൈയടിയാണ് തിയേറ്ററുകളിൽ കിട്ടുന്നത്. ആദ്യ പകുതി സൂപ്പറായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കഥമാറി. ആദ്യ പകുതി കാട്ടിലെങ്കിൽ രണ്ടാം പകുതി നാട്ടിൽ. ഈ കഥാഗതി പ്രേക്ഷകരെ എങ്ങനെ എടുക്കുമെന്നാണ് സൂചന. ക്ലൈമാക്‌സിലെ കടവുയുമായുള്ള സംഘട്ടനം അത്ര ഗംഭീരമായില്ലെന്ന സൂചനയുമുണ്ട്.

ഹരം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾ, പുലിവേട്ടയുടെ കണ്ണഞ്ചിപ്പിക്കുന്ന രംഗങ്ങൾ. ഒരു യോദ്ധാവിനെ പോലെ സക്രീൻ നിറഞ്ഞാടുന്ന മോഹൻലാൽ. അങ്ങനെ എല്ലാ അർഥത്തിലും പോന്ന ഹൈവോൾട്ടേജ് ലാൽ ചിത്രമാണ് പുലിമുരുകൻ. രണ്ട് മണിക്കൂർ 41 മിനിറ്റ് നീളുന്ന ഷോ. പുലിയൂർ ഗ്രാമത്തിന്റെ സ്വത്തും രക്ഷകനുമാണ് പുലിമുരുകൻ. കാട്ടിൽ നിന്നും നാട്ടിലിറങ്ങുന്ന പുലിയിൽ നിന്നും നാട്ടുകാർക്ക് അഭയവും രക്ഷകനുമാണ് പുലിമുരുകൻ. ഫോറസ്റ്റ് ഗാർഡുകളുടെ തന്ത്രങ്ങളും ആയുധങ്ങളും പിഴയ്ക്കുന്നിടത്ത് പുലിമുരുകൻ പുലിയെ വേട്ടയാടാൻ തന്റേതായ ചില രീതികളും തന്ത്രങ്ങളും ആയുധങ്ങളും വികസിപ്പിച്ചെടുത്താണ് അവയെ നേരിടുന്നത്. നരഭോജികളായ വരയൻ പുലികളെ വേട്ടയാടുന്നതിൽ സമർഥനാണ് മോഹൻലാലിന്റെ പുലിമുരുകൻ എന്ന കഥാപാത്രം. അതിമാനുഷ കഥാപാത്രമായി ലാൽ തകർക്കുകയാണ്. മറ്റൊരു നരസിംഹം സ്‌റ്റൈൽ. കേരളത്തിന് പുറമെ വിയറ്റ്‌നാമിലും ഷൂട്ട് ചെയ്ത സിനിമയിൽ പുലിയും പുലിമുരുകനും തമ്മിലുള്ള ഏറ്റുമുട്ടൽ രംഗങ്ങൾക്ക് ഗ്രാഫിക്‌സ് പെർഫെക്ഷനും നൽകുന്നു. അങ്ങനെ തട്ടുപൊളിപ്പൻ മാസ് പടങ്ങളുടെ സംവിധായകൻ എന്ന പേര് ഉറപ്പിക്കുകയാണ് വൈശാഖൻ.

ഓണത്തിന് ലാലിന്റെ ഒപ്പം തിയേറ്ററുകളിൽ കളക്ഷൻ റിക്കോർഡുകൾ തകർത്തിരുന്നു. നാലാഴ്ച കൊണ്ട് മുപ്പത് കോടിയിലധികം വാരിയ ഒപ്പത്തെ പുലി മുരുകൻ മറികടക്കും എന്ന് ഉറപ്പിക്കുകയാണ് അണിയറ പ്രവർത്തകരും. പിതാവിനെ വകവരുത്തിയ മൃഗത്തോടും മനുഷ്യനോടും ഏറ്റുമുട്ടേണ്ടിവരുന്ന ഒരാൾ. അയാൾ കാടിന്റെ വന്യതയിൽ നിലനിൽപ്പിനായി പൊരുതുന്നു. വൈശാഖിന്റെ മോഹൻലാൽ ചിത്രമായ പുലിമുരുകൻ ആദ്യ പകുതിയിൽ സൂപ്പറാകുന്നത് ഇതുകൊണ്ടാണ്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള രീതിയിലുള്ള രംഗങ്ങളും സുരാജിന്റെ ഹാസ്യരംഗങ്ങളും കാടിളക്കന്ന പിലിമുരുകന്റെ പ്രകടനത്തിനൊപ്പം നിർണ്ണായകമാകുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ പ്രതികാര സിനിമകളിൽ അഭിനയിക്കാനായ നടനാണ് മോഹൻലാൽ. പീറ്റർ ഹെയ്ൻ ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ മോഹൻലാലിന്റെ മെയ് വഴക്കത്തിലൂടെ ശ്രദ്ധേയമാകുന്നുണ്ട് താനും. ഛായാഗ്രാഹണത്തിലെ മിടുക്ക് പുലിമുരുകനിൽ തെളിഞ്ഞ് കാണുന്നുണ്ട്. ഹെലി ക്യം ഷോട്ടുകൾ ഛായാഗ്രഹണ മിടുക്കിന് തെളിവായി കാണാം. പശ്ചാത്തല സംഗീതത്തിലെ സൂക്ഷ്മതയും ചിത്ത്രതിന് മുതൽകൂട്ടാകുന്നത്.

മോഹൻലാൽ ആരാധകൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 325 തീയറ്ററുകളിലാണ് റിലീസ് ചെയ്തത്. കേരളത്തിൽ 160 തീയറ്ററുകളിലും കേരളത്തിന് പുറത്ത് 165 തീയറ്ററുകളിലുമാണ് ചിത്രം റിലീസ് ചെയ്തത്. മൾട്ടിപ്ലക്‌സ് ഒഴികെയുള്ള റിലീസ് കേന്ദ്രങ്ങളിൽ രാവിലെ എട്ട് മണിക്കാണ് ആദ്യ പ്രദർശനം നടന്നത്. പഴശിരാജയ്ക്ക് ശേഷം മലയാളത്തിൽ ഏറ്റവും കൂടുതൽ മുതൽമുടക്കുള്ള ചിത്രമാണ് പുലിമുരുകൻ. 25 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതൽ. കാടും കടുവയും മനുഷ്യനും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന, മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ് ഇത്. ആരാധകരോടൊന്നും പറയാതെ ലാൽ, മലകളുടെ രാജ്ഞി' എന്നറിയപ്പെടുന്ന സിംലയിലെ തൂമഞ്ഞിലേക്ക് പറന്നു. ഭാര്യയുമുണ്ട് കൂട്ടിന്. റിലീസിന് രണ്ടുദിവസം മുമ്പ് ചെന്നൈയിൽ കുടുംബസമേതം ലാൽ പുലിമുരുകൻ കണ്ടു. അതിന് ശേഷമായിരുന്നു കാട് കയറൽ. വിജയ ആഘോഷിക്കാനാണ് ഈ യാത്രയെന്നാണ് ഇപ്പോൾ ആരാധകർ ഇതിനെ വിലയിരുത്തുന്നത്.

രാവിലെ എട്ടിന് കേരളത്തിലും പുറത്തുമായി 325 തിയേറ്ററുകളിൽ പുലിമുരുകന്റെ ആദ്യപ്രദർശനം തുടങ്ങി. ഫാൻസിന്റെ നേതൃത്വത്തിൽ റോഡ് ഷോ ഉൾപ്പെടെ വൻ ആഘോഷമുണ്ടായിരുന്നു. സിനിമയിൽ ലാൽ ഉപയോഗിക്കുന്ന മയിൽവാഹനം എന്ന ലോറി ഷോയിലെ പ്രധാന ആകർഷണമായി. പുലിമുരുകന്റെ ചിത്രമുള്ള ടീഷർട്ട് ധരിച്ചാണ് തിയേറ്ററുകളിൽ ഫാൻസുകാർ എത്തിയത്. രണ്ടുവർഷമെടുത്താണ് വൈശാഖ് ചിത്രം സംവിധാനം ചെയ്തത്. കരിയറിൽ ഒരു സിനിമയ്ക്കു വേണ്ടി മോഹൻലാൽ ഏറ്റവുമധികം സമയം ആറുമാസം ചെലവിട്ടത് പുലിമുരുകനിലാണ്. പ്രശസ്ത സ്റ്റണ്ട് ഡയറക്ടർ പീറ്റർ ഹെയ്ൻ ഡ്യൂപ്പില്ലാതെയാണ് കടുവയുമായുള്ള ലാലിന്റെ അഞ്ച് സംഘട്ടനങ്ങൾ ഒരുക്കിയത്. വമ്പൻ ബഡ്ജറ്റിലുള്ള സിനിമ എന്നതല്ല, കഠിനമായി പ്രയത്‌നിച്ച് സാദ്ധ്യമാക്കിയ സിനിമയാണ് പുലിമുരുകനെന്ന് വൈശാഖ് പറയുന്നു.

ഒരു മണിക്കൂറിലേറെ ജീപ്പിൽ യാത്രചെയ്ത്, അരമണിക്കൂർ നടന്നാണ് കാടിനകത്തെ ലൊക്കേഷനിലേക്ക് ലാൽ ഉൾപ്പെടെയുള്ള ക്രൂ പോയിരുന്നത്. മോഹൻലാൽ എന്ന താരത്തെയും ആരാധകരെയും പരിഗണിക്കുന്ന ചേരുവകൾ സിനിമയിലുണ്ടെന്ന് തന്നെയാണ് ആദ്യ റിപ്പോർട്ടുകളും. ഉദയ്കൃഷ്ണയാണ് തിരക്കഥ. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് നിർമ്മാണം.

( സിനിമയുടെ കണ്ടിറങ്ങിയ നിരൂപകൻ എം മാധവ് ദാസുമായി ഫോണിൽ സംസാരിച്ച് തയ്യാറാക്കിയത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP