Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൽഡിഎഫ് വന്നിട്ടും കെഎസ്ആർടിസിക്ക് അള്ളുവെയ്‌പ്പ് തുടരുന്നു; ദേശസാൽക്കരിച്ച 241 സ്വകാര്യ സൂപ്പർക്ലാസ് പെർമിറ്റുകൾ തിരിച്ചു നൽകാൻ നീക്കം; കോടതിയിൽ നൽകിയ സത്യവാങ്മൂലം മുതലാളിമാർക്ക് ഗുണകരമായ വിധത്തിൽ; നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കോർപ്പറേഷനെ കാത്തിരിക്കുന്നത് 100 കോടിയുടെ നഷ്ടം

എൽഡിഎഫ് വന്നിട്ടും കെഎസ്ആർടിസിക്ക് അള്ളുവെയ്‌പ്പ് തുടരുന്നു; ദേശസാൽക്കരിച്ച 241 സ്വകാര്യ സൂപ്പർക്ലാസ് പെർമിറ്റുകൾ തിരിച്ചു നൽകാൻ നീക്കം; കോടതിയിൽ നൽകിയ സത്യവാങ്മൂലം മുതലാളിമാർക്ക് ഗുണകരമായ വിധത്തിൽ; നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കോർപ്പറേഷനെ കാത്തിരിക്കുന്നത് 100 കോടിയുടെ നഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എല്ലാം ശരിയാക്കുമെന്ന വാഗദാനത്തോടെ അധികാരത്തിലെത്തിയ എൽഡിഎഫ് എന്തായാലും കെഎസ്ആർടിസിയെ നന്നാക്കുമെന്ന് ആരും കരുതേണ്ട. മാറിമാറി ഭരിച്ചവരും നേതാക്കളും കറവപ്പശുവാക്കുന്ന കെഎസ്ആർസി നിലനിൽപ്പിനായി ഊർത്ഥശ്വാസം വലിക്കുകയാണ്. ഇതിനിടെയാണ് കെഎസ്ആർടിസിക്ക് ഊർജ്ജം പകരേണ്ടവർ തന്നെ അള്ളുവച്ചാൽ എങ്ങനെയിരിക്കും. അത്തരത്തിലുള്ള പ്രവർത്തനങ്ങൾ തന്നെയാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് ദേശസാൽക്കലിച്ച 241 സ്വകാര്യ ബസ് റൂട്ടുകളിലെ പെർമിറ്റ് വീണ്ടു അവർക്ക് തന്നെ നൽകുന്ന വിധത്തിലുള്ള നീക്കമാണ് നടക്കുന്നത്. ഇതിന് സഹായകരമായ വിധത്തിൽ കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചതാണ് ആനവണ്ടിക്ക് തിരിച്ചടിയാകുന്നത്. ഇതോടെ സർക്കാറിന്റെ ഈ തീരുമാനത്തിന് പിന്നിൽ ചില ഉദ്യോഗസ്ഥരുടെ അഴിമതി താൽപ്പര്യമാണെന്ന ആരോപണവും ഉയരുന്നുണ്ട്.

2015 ജനുവരി 1 മുതൽ 2016 സെപ്റ്റംബർ 28 വരെ കെഎസ്ആർടിസി പുതിയതായി നിരത്തിലിറക്കിയത് 1414 പുതിയ ബസുകളായിരുന്നു. ഈ ബസുകൾ ഓടിക്കുന്നതിനായി പ്രതിദിനം 15000 മുതൽ 22000 രൂപ വരെ കളക്ഷൻ ലഭിക്കുന്ന റൂട്ടുകൾ സ്വകാര്യവല്ക്കരിക്കാൻ സർക്കാർ തീരുമാനം കൈക്കൊണ്ടു. 2013 ൽ യുഡിഎഫ് സർക്കാർ ഏറ്റെടുത്തതുമായ സൂപ്പർക്ലാസ് പെർമിറ്റുകളിൽ കാലാവധി കഴിഞ്ഞതിൽ ഈ കാലഘട്ടത്തിൽ ഏറ്റെടുക്കാനുള്ളത് 58 എണ്ണമാണ്. (2016 സെപ്റ്റംബർ 30 വരെ) കാലാവധി കഴിയുന്ന മുറയ്ക്ക് എത്ര ബസുകൾ വേണമെങ്കിലും ഏറ്റെടുക്കാമെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയുമുണ്ടായി. ഈ തീരുാമനം കൈക്കൊണ്ടത് മാനേജിങ് ഡയറക്ടർ ആന്റണി ചാക്കോ ആയിരുന്നു. കാലാവധി കഴിയുന്ന മുറയ്ക്ക് സ്വകാര്യ സൂപ്പർ ക്ലാസ് സർവ്വീസുകൾ കെഎസ്ആർടിസി ഏറ്റെടുത്തില്ലെങ്കിൽ സ്വകാര്യ ബസുടമകൾ ആ പെർമിറ്റുകൾ വാദം ഉന്നയിക്കുമെന്ന് കോടതി നേരത്തെ തന്നെ കെഎസ്ആർടിസിയെ അറിയിച്ചിരുന്നു.

ഇതോടെ ആകെ 241 സ്വകാര്യ സൂപ്പർ ക്ലാസ് ബസുകളിൽ ആദ്യഘട്ടത്തിൽ 185 എണ്ണം കെഎസ്ആർടി സി ഏറ്റെടുത്തു. കാലാവധി കഴിഞ്ഞതും, ഇനി ഏറ്റെടുക്കാനുള്ളതുംമായ 58 പെർമിറ്റുകൾ ഏറ്റെടുക്കുന്നതിനെതിരെ സ്വകാര്യ ബസുടമകൾ അപ്പീല് രണ്ടാഴ്ച മുമ്പ് സുപ്രീം കോടതിയും തള്ളി. കാലാവധി കഴിഞ്ഞ സ്വകാര്യ സൂപ്പർ ക്ലാസ് പെർമിറ്റുകൾ ഏറ്റെടുക്കേണ്ടത് കെഎസ്ആർടിസിക്ക് ഉത്തരവാദിത്വവും, നിയമബാധ്യതയുമായി. ഏറെ ലാഭകരമായിരുന്നു കെഎസ്ആർടിസിക്ക് ഇത്. എന്നാൽ, സ്വകാര്യ സമ്മർദ്ദത്തെ തുടർന്ന് കെഎസ്ആർടിസി ഏറ്റെടുത്ത പെർമിറ്റുകൾക്ക് പകരമായി സ്വകാര്യ ബസുടമകൾക്ക് ലിമിറ്റഡ് ഓർഡിനറി പെർമിറ്റുകൾ നൽകാൻ തീരുമാനിക്കുകയുമുണ്ടായി.

ഇതോടെ ഫലത്തിൽ ഒരേ സമയത്ത് ഒരേ റൂട്ടിൽ രണ്ടു ബസുകൾ കെഎസ്ആര്ടിസി സൂപ്പർ ക്ലാസ് ബസും, സ്വകാര്യ എൽഎസ് ഓർഡിനറി ബസും. കെഎസ്ആർടിസി ബസുകളോടുന്നിടത്ത് ഓടിയ സ്വകാര്യ എൽഎസ് ഓർഡിനറികളിൽ യാത്രതിരക്കുള്ളതിനാൽ വൻ നഷ്ടത്തിലായിരുന്നു ഓടിയിരുന്നത്. കെഎസ്ആർടിസിയോട് മത്സരിക്കാനാവാത്ത 241 ബസുകളിൽ ഏതാണ്ട് 100ൽ പരം സ്വകാര്യ എൽഎസ് ഓർഡിനറികൾ സർവ്വീസ് നിർത്തലാക്കി. അതോടെ കെഎസ്ആർടിസി ഏറ്റെടുത്ത സൂപ്പർക്ലാസ് പെർമിറ്റുകൾ വൻ ലാഭത്തിലായി.

അതിനിടെ, കെഎസ്ആർടിസി ഏറ്റെടുത്ത സ്വകാര്യ ബസുകൾ നിർത്തലാക്കാനുള്ള തന്ത്രവുമായി സ്വകാര്യ ബസുടമകൾ കെഎസ്ആർടിസി ഡിപ്പോയിലെത്തി. തൊഴിലാളി യൂണിയൻ ബസ് നേതാക്കളെ കൊണ്ട് സമ്മർദ്ദം ചെലുത്ത് ബസ് ഓടിക്കാതിരിക്കുക. ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ എടിഒ എന്നീ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ഏറ്റെടുത്ത സർവ്വീസ് മുന്നറയിപ്പില്ലാതെ റദ്ദാക്കുക തുടങ്ങിയവായിരു്‌നു തന്ത്രങ്ങൾ. കെഎസ്ആർടിസി ഏറ്റെടുത്ത ആദ്യ സർവ്വീസായ ഇളംകാട് -പാണത്തൂർ സർവ്വീസ് പൊൻകുന്നം യൂണിറ്റ് സ്ഥിരമായി റദ്ദാക്കുകയോ, റൂട്ട് ലാഭിക്കുകയോ ചെയ്തു. അതിലൂടെ സ്വകാര്യ ബസിനെ പ്രതിദിന അധികലാഭം 10000 രൂപയായിരുന്നു.

കാലാവധി കഴിഞ്ഞ സ്വകാര്യ പെർമിറ്റുകൾ കെഎസ്ആർടിസി ഏറ്റെടുത്തില്ലെങ്കിൽ പകരം ഓരോ സ്വകാര്യ ബസുകളിൽ പ്രതിദിനം 6000 മുതൽ 9000 വരെ അധിക വരുമാനം ലഭിക്കും. അതുകൊണ്ടുതന്നെയായിരുന്നു 2015 മാർച്ചിൽ കെഎസ്ആർടിസി സ്വകാര്യ സൂപ്പർക്ലാസ് സർവ്വീസുകൾ നിയമവിരുദ്ധമായി ഏറ്റെടുക്കാതിരുന്നത്. ലാഭകരമായി ഓടാനുള്ള റൂട്ടുകളിലാത്ത നൂറുകണക്കിന് കെഎസ്ആർടിസി ബസുകൾ പ്രതിദിനം 6000 മുതൽ 8000 രൂപ വരെ കളക്ഷനിൽ ഓടാമെന്നിടത്താണ് ലാഭകരമായ റൂട്ടുകൾ വേണ്ടെന്നു വച്ചത്.

റൂട്ടുകൾ /പെർമിറ്റുകൾ ഏറ്റെടുക്കേണ്ടതിന്റെ ചട്ടങ്ങൾ ഗതാഗത കമ്മീഷണർ 812015ൽ തന്നെ D3/383/sta/2015 കത്തയച്ച് കെഎസ്ആർടിസി മാനേജിങ് ഡയറക്ടറെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിൽ തുടർ നടപടികൾ കൈക്കൊള്ളാൻ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടർ തയ്യാറായിരല്ലെന്നു മാത്രമല്ല, സർവ്വീസുകൾ ഏറ്റെടുക്കാതെ സ്വകാര്യ ബസുടമകളുമായി ഒത്തുകളിക്കുകയും ചെയതെന്ന ആക്ഷേപം ശക്തമാണ്. കാലാവധി കഴിഞ്ഞ സ്വകാര്യ സൂപ്പർ ക്ലാസ് ബസുകൾ ഏറ്റെടുക്കുന്നതിലെ കാലതാമസമാണ് പുതിയ റൂട്ടുകൾ ഗതാഗത മന്ത്രി തന്നെ ഓപ്പറേഷൻസ് മേധാവിയെ താക്കീത് ചെയ്തിരുന്നെങ്കിലും ഇടതുപക്ഷ ആഭിമുഖ്യമുള്ള കെഎസ്ആർടിസിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയ്ക്ക് സംരക്ഷണയുള്ളതുകൊണ്ട് ഓപ്പറേഷൻ മേധാവി ഗതാഗതമന്ത്രിയുടെ കർശനനിർദ്ദേശവും അവഗണിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

കോട്ടയം - കുമളി റൂട്ടിൽ സ്വകാര്യ സൂപ്പർ ക്ലാസ് ഫാസ്റ്റായി സർവ്വീസ് നടത്തിയിരുന്ന ചിറ്റപ്പനാട്ട് സബീന എന്ന സ്ത്രീ തന്റെ കാലാവധി കഴിഞ്ഞ സൂപ്പർ സർവ്വീസ് കെഎസ്ആർടിസി ഏറ്റെടുത്ത് നടത്താത്തതിനാൽ തനിക്ക് സ്വാകാര്യ സൂപ്പർ ക്ലാസ് പെർമിറ്റ് നൽകണമെന്നാവശ്യപ്പെട്ട കേരളഹൈക്കോടതിയിൽ അഡ്വ. പി ദീപക്, ജോയി ജോസ് കൊണ്ടോട്ടി എന്നീ അഭിഭാഷകർ മുഖേന കേസ് ഫയൽ ചെയ്യുകയുമുണ്ടായി. ഇതോടെ ഒറ്റ ദിവസം കൊണ്ട് ഈ റൂട്ടിൽ ഒരു ബസോടിച്ചും, കെഎസ്ആർടിസി പ്രശ്‌നം അപ്പോൾ തന്നെ പരിഹരിക്കുകയായിരുന്നു. ഈ കേസിൽ കെഎസ്ആർടിസി വക്കീൽ ഒത്തുകളിച്ചെന്ന ആരോപണവും ശക്തമാണ്.

ശരിയായ വാദം നടന്നിരുന്നെങ്കിൽ കോടതിയിൽ നിന്നും സ്വകാര്യ ബസിന് സൂപ്പർ ക്ലാസ് പെർമിറ്റ് ലഭിക്കുമായിരുന്നില്ലെന്നാണ് ഭൂരിപക്ഷവും വിശ്വസിക്കുന്നത്. 241 സൂപ്പർ ക്ലാസ് സ്വകാര്യ സൂപ്പർ ക്ലാസ് ദേശസാൽക്കരണ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തുന്നിതനു പകരം 31 റൂട്ടുകൾ സ്വകാര്യവൽക്കരണ വിഷയം മറുപടി സത്യവാങ്മൂലത്തിൽ പെടുത്തി കെഎസ്ആർടിസി കോർപ്പറേഷൻ മേധാവി കോടതിയെ തെറ്റിദ്ധരിപ്പിക്കുയും ചെയ്തു. ഇതോടെ ഫലത്തിൽ സ്വകാര്യ റൂട്ട് ഏറ്റെടുക്കൽ നടപടി ഉണ്ടാകില്ലെന്നതും വ്യക്തമായി.

കേസിൽ കോട്ടയം കുമളി റൂട്ടിൽ സ്വകാര്യ സൂപ്പർ ഫാസ്റ്റ് അനുവദിക്കാൻ കോടതി ഉത്തരവിട്ടു. മറ്റ് സ്വകാര്യ ബസുകളും ഇതേവഴിയിൽ തന്നെയാണ് സഞ്ചരിക്കുന്നത്. കോടതിയുടെ ഉത്തരവോടെ സൂപ്പർഫാസ്റ്റ് പെർമിറ്റ് സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വകാര്യ ബസു ഉടമകൾ. കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാക്കുന്ന വിധത്തിൽ നടപടികൾ സ്വീകരിച്ചത്. ഓപ്പറേഷൻസ് മേധാവി ഷറഫ് മുഹമ്മദും എറണാകുളം സോണൽ ഓഫീസറുമാണെന്ന ആരോപണമുണ്ട്. അടുത്ത ദിവസങ്ങളിൽ ആ പെർമിറ്റ് കെഎസ്ആർടിസി ഏറ്റെടുത്ത് ഓടിക്കാൻ താൽപ്പര്യപ്പെട്ടു.

ഒരു സ്വകാര്യ ബസിന് സൂപ്പർ ക്ലാസ് പെര്മിറ്റ് ലഭിച്ചാൽ ബാക്കി 240 പേർക്കും സമാനമായ കേസുകൾ ഫയൽ ചെയ്ത് കെഎസ്ആർടിസിയുടെ ലാഭകരമായ പെർമിറ്റുകളെ തട്ടിയെടുക്കാൻ സാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിലൂടെ സ്വകാര്യ ബസുകൾക്ക് പ്രതിവർഷം 30 കോടി രൂപ അധിക ലാഭം ലഭിക്കുമ്പോൾ കെഎസ്ആർടിസ്‌ക്ക് വരുമാനത്തിൽ പ്രതിവർഷം 100 കോടി നഷ്ടമുണ്ടാകുമെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഫലത്തിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസിക്ക് കൂടുതൽ തിരിച്ചടിയാകുന്നതാണ് ഇപ്പോഴത്തെ നടപടികൾ. ലാഭകരമായ റൂട്ടുകൾ മുഴുവൻ സ്വകാര്യ ബസ് സർവീസ് വരുന്ന സാഹചര്യമുണ്ടായാൽ അത് ആനവണ്ടിക്ക് മേലുള്ള അവസാനത്തെ ആണി കൂടിയായിരിക്കുമെന്നത് ഉറപ്പാണ്. ഇക്കാര്യത്തിൽ മന്ത്രിതലത്തിൽ ഇടപെടൽ ഉടൻ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP