Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മീശപ്പുലിമലയിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ? ചാർലയിയെ ഡയലോഗുകൾ ഏറ്റെടുത്ത് സഞ്ചാരികൾ മീശപ്പുലി മലയിലെത്തിയപ്പോൾ പരിസരം വൃത്തികേടായെന്നു പരാതി; ചരിത്രവും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാമെന്നു ദുൽഖറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മീശപ്പുലിമലയിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ? ചാർലയിയെ ഡയലോഗുകൾ ഏറ്റെടുത്ത് സഞ്ചാരികൾ മീശപ്പുലി മലയിലെത്തിയപ്പോൾ പരിസരം വൃത്തികേടായെന്നു പരാതി; ചരിത്രവും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാമെന്നു ദുൽഖറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ചില സിനിമാ ഡയലോഗുകൾ അങ്ങനെയാണ്.. മനസിൽ വല്ലാത്തൊരു സ്വാധീനം ചെലുത്തും. മീശപ്പുലിമലയിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ? ചാർലിയിൽ ദുൽഖർ ചോദിച്ച ചോദ്യം മലയാളികൾ അങ്ങു ഏറ്റെടുത്തു. പിന്നീട് മീശപ്പുലി മലയിൽ മഞ്ഞു വീഴുന്നതു കാണാൻ ആളുകളുടെ പ്രവാഹമായിരുന്നു.

മീശപ്പുലിമല നേരത്തെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായിരുന്നുവെങ്കിലും ചാർലിയും മീശപ്പുലിമലയെക്കുറിച്ചുള്ള വിവരണവും ഹിറ്റായതിന് പിന്നാലെയാണ് ഇവിടേക്കുള്ള യാത്രികരുടെ എണ്ണം ക്രമാതീതമായി കൂടിയിയത്. മീശപ്പുലിമലയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം ഏറിയതോടെ ഇവിടം മാലിന്യക്കൂമ്പാരമായി മാറിയെന്ന് റിപ്പോർട്ടുകൾ വന്നു. അതോടെ ദുൽഖർ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മീശപ്പുലി മല മലിനമാക്കരുതെന്ന് ഡിക്യു ആരാധകരോട് പറയുന്നത്.

പരിസ്ഥിതി പ്രാധാന്യമുള്ള ഈ മേഖലയെ മാലിന്യക്കൂനയാക്കരുതെന്നാണ് ദുൽഖർ ഫേസ്‌ബുക്കിലൂടെ അപേക്ഷിക്കുന്നത്. പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും നിക്ഷേപിച്ച് മീശപ്പുലിമലയുടെ സ്വാഭാവിക പ്രകൃതിയെ ഇല്ലാതാക്കരുത്. ചരിത്രപ്രസിദ്ധവും സാംസ്‌കാരിക പാരമ്പര്യം പേറുന്നതുമായ ഇടങ്ങളെ നമുക്ക് സംരക്ഷിക്കാമെന്നും ദുൽഖർ.

വരുംതലമുറയ്ക്കായി ഈ പ്രദേശങ്ങളെ സ്വാഭാവികതയോടെയും വിശുദ്ധിയോടെയും കരുതിവയ്ക്കാമെന്നും ദുൽഖർ ആഹ്വാനം ചെയ്യുന്നു. മൂന്നാറിന് സമീപം ചെയ്യുന്ന മീശപ്പുലിമലയിലേക്ക് അനധികൃത വഴികളിലൂടെ യാത്രികർ എത്തുന്നതും ആവാസവ്യവസ്ഥയ്ക്ക് പരുക്കേൽപ്പിക്കും വിധം ഇടപെടുന്നതും ഇവിടെയുള്ള ജൈവവൈവിധ്യത്തെ ഇല്ലാതാക്കുന്നതായി പരാതി ഉയർന്നിരുന്നു.

മൂന്നാറിന് അടുത്തുള്ള മീശപ്പുലിമല പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ്. മൂന്നാറിൽനിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റ് കടന്നാൽ മീശപ്പുലിമലയിലേക്കുള്ള ബേസ്‌ക്യാമ്പിൽ എത്താം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP