Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിക്ക് വാഹനവ്യൂഹം കേരളത്തിലെത്തി; രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകളും മൊബൈൽ ജാമറുള്ള രണ്ട് കാറുകളും കോഴിക്കോട്ടെത്തിയത് റെയിൽലിൽ; പ്രധാനമന്ത്രി എത്തും മുമ്പേ പരീക്ഷണ കുതിപ്പ് നടക്കും

മോദിക്ക് വാഹനവ്യൂഹം കേരളത്തിലെത്തി; രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകളും മൊബൈൽ ജാമറുള്ള രണ്ട് കാറുകളും കോഴിക്കോട്ടെത്തിയത് റെയിൽലിൽ; പ്രധാനമന്ത്രി എത്തും മുമ്പേ പരീക്ഷണ കുതിപ്പ് നടക്കും

കോഴിക്കോട്: ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും മുമ്പേ അദ്ദേഹത്തിന് സുരക്ഷ ഒരുക്കാനുള്ള വാഹനവ്യൂഹം കോഴിക്കോടെത്തി. തീവണ്ടിമാർഗ്ഗമാണ് ഡൽഹിയിൽ നിന്നുംപ്രത്യേകമായി വാഹനവ്യൂഹം കണ്ണൂരിൽ എത്തിച്ചത്. അവിടെ നിന്നും റോഡ് മാർഗ്ഗം വാഹനങ്ങൾ ഇന്നലെ ഉച്ചയോടെ കോഴിക്കോട്ടെത്തിച്ചു.

അതീവ സുരക്ഷാ സംവിധാനങ്ങളുള്ള കാറുകളും മറ്റുമാണ് കോഴിക്കോട്ടെത്തിച്ചിരിക്കുന്നത്. രണ്ട് ബുള്ളറ്റ്പ്രൂഫ് കാറുകളും സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഒരു വാഹനവും മൊബൈൽ ജാമറുള്ള ഒരു വാഹനവുമുൾപ്പെടെ നാലു വാഹനമാണ് എത്തിയത്. മൊബൈൽ ജാമറുള്ള വാഹനത്തിന്റെ 300 മീറ്റർ ചുറ്റളവിൽ ഫോൺ പ്രവർത്തിക്കില്ല.

വാഹനമിറക്കാൻ കോഴിക്കോട്ട് സൗകര്യമില്ലാത്തതിനാലാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കിയത്. കണ്ണൂരിൽ നിന്ന് കനത്ത സുരക്ഷയിലാണ് വാഹനവ്യൂഹം ദേശീയപാതയിലൂടെ തലശ്ശേരി വഴി കോഴിക്കോട്ടെത്തിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യാത്രയ്ക്ക് സുരക്ഷ ഒരുക്കി.

അകമ്പടിയായി സായുധരായ പൊലീസ് വ്യൂഹവും വഴിയൊരുക്കാൻ ഹൈവേ പൊലീസും വാഹനത്തിന് മുന്നിലും പിന്നിലുമുണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് മാഹി കുഞ്ഞിപ്പള്ളി വരെ കണ്ണൂർ ജില്ലാപൊലീസും അതിനുശേഷം കോഴിക്കോട് പൊലീസും വാഹനത്തിന് സുരക്ഷയൊരുക്കി. പ്രധാനമന്ത്രി കോഴിക്കോട്ട് എത്തുന്നതിന് മുമ്പ് വാഹനങ്ങൾ പരീക്ഷണപായലും നടക്കും. വിവിഐപികളുടെ കേന്ദ്രമായി ഇതിനോടകം തന്നെ കോഴിക്കോട് മാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP