Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫേസ്‌ബുക്കിലെ പേജ് ഹാക്ക് ചെയ്യാൻ വേണ്ടതു വെറും പത്തു സെക്കൻഡ്; പിഴവു കണ്ടെത്തിയ കൊല്ലത്തെ ബിടെക് വിദ്യാർത്ഥിക്ക് സുക്കർബർഗിന്റെ ഉപഹാരമായി 11 ലക്ഷം രൂപ

ഫേസ്‌ബുക്കിലെ പേജ് ഹാക്ക് ചെയ്യാൻ വേണ്ടതു വെറും പത്തു സെക്കൻഡ്; പിഴവു കണ്ടെത്തിയ കൊല്ലത്തെ ബിടെക് വിദ്യാർത്ഥിക്ക് സുക്കർബർഗിന്റെ ഉപഹാരമായി 11 ലക്ഷം രൂപ

കൊല്ലം: ഫേസ്‌ബുക്കിലെ ഒരു പേജ് ഹാക്ക് ചെയ്യാൻ വേണ്ടതു വെറും പത്തു സെക്കൻഡ്! സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവരുടെ പേജിൽ കയറി തിരിമറി കാട്ടാനുള്ള വിദ്യ കണ്ടുപിടിച്ച മലയാളി ബിടെക് വിദ്യാർത്ഥിക്കു ഫേസ്‌ബുക്ക് ഉപഹാരമായി നൽകിയതു 11 ലക്ഷം രൂപ.

കൊല്ലം മുണ്ടയ്ക്കൽ സ്വദേശി അരുൺ സുരേഷ് കുമാറിനാണ് ഫേസ്‌ബുക്ക് പതിനാറായിരം ഡോളർ പാരിതോഷികം നൽകിയത്. ചാത്തന്നൂർ എംഇഎസ് എൻജിനീയറിങ് കോളജിലെ ഏഴാം സെമസ്റ്റർ ബിടെക് വിദ്യാർത്ഥിയാണ് അരുൺ.

ഫേസ്‌ബുക്കിലെ ആരുടെയും പേജ് പത്തു സെക്കൻഡുകൊണ്ട് സ്വന്തമാക്കി മാറ്റാൻ കഴിയുന്ന ബഗ് കണ്ടെത്തി റിപ്പോർട്ട് ചെയ്തതിനാണ് ഫേസ്‌ബുക്ക് അരുണിനു പാരിതോഷികം നൽകിയത്. ഫേസ്‌ബുക്കിൽ ആരും കൈകാര്യം ചെയ്യുന്ന പേജുകൾ പത്തു സെക്കൻഡ് സമയം കൊണ്ട് ഈ ബഗ് ഉപയോഗിച്ച് സ്വന്തം പേരിലേക്കു മാറ്റാനും അഡ്‌മിൻ അധികാരങ്ങൾ സ്വന്തമാക്കാനും കഴിയുമെന്നാണ് അരുൺ കണ്ടെത്തിയത്.

ഓഗസ്റ്റ് 30നാണ് ഇക്കാര്യം അരുൺ ഫേസ്‌ബുക്കിനു റിപ്പോർട്ട് ചെയ്തത്. പരിശോധിച്ച് സത്യമാണെന്നു ബോധ്യപ്പെട്ട ഫേസ്‌ബുക്ക് രണ്ടു മണിക്കൂറിനുള്ളിൽ ഇക്കാര്യം പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന മറുപടി അരുണിനു നൽകിയിരുന്നു. ആറു മണിക്കൂറിനുള്ളിൽ പ്രശ്നം പൂർണമായി പരിഹരിച്ചതായും അറിയിച്ചു. ഫേസ്‌ബുക്ക് തലപ്പത്തെ കൂടിയാലോചനകൾക്കു ശേഷമാണ് അരുണിനു പാരിതോഷികത്തുക തീരുമാനിച്ചത്. പാരിതോഷികത്തിലെ ഒരു പങ്കായ പതിനാറായിരം ഡോളറാണ് അരുണിന്റെ അക്കൗണ്ടിലേക്കു കൈമാറിയത്.

അരുൺ റിപ്പോർട്ട് ചെയ്ത ബഗ് ഫേസ്‌ബുക്കിന്റെ നിലനിൽപിനെത്തന്നെ ആശങ്കയിലാക്കുന്ന വലിയൊരു ബഗിന്റെ കണ്ടെത്തലിലേക്കു നയിച്ചിട്ടുണ്ട്. ഇതേതാണെന്നു ഫേസ്‌ബുക്ക് പുറത്തുവിട്ടിട്ടില്ല. യുആർഎൽ മാത്രമുണ്ടെങ്കിൽ ഏതു പേജിലും നുഴഞ്ഞുകയറാവുന്ന ബഗാണ് അരുൺ കണ്ടെത്തിയത്. പലപ്പോഴും സെലിബ്രിറ്റികളും നേതാക്കളുമെല്ലാം തങ്ങൾക്കു പറയാനുള്ള കാര്യങ്ങൾ ലോകത്തോടു പങ്കുവയ്ക്കുന്നതു ഫേസ്‌ബുക്ക് പേജുകളിലൂടെയാണ്. ദശലക്ഷക്കണക്കിനു ലൈക്കുകളും ഫോളോവേഴ്സുമുള്ള ആയിരക്കണക്കിനു പേജുകൾ ഫേസ്‌ബുക്കിലുണ്ട്.

അടുത്തകാലത്തായി ഫേസ്‌ബുക്ക് അവതരിപ്പിച്ച 'ബിസിനസ് മാനേജരി'ൃലാണ് ബഗ് അരുണിന്റെ ശ്രദ്ധയിൽ പെട്ടത്. സോഷ്യൽമീഡിയാ മാർക്കറ്റിങ് കൂടുതൽ കാര്യക്ഷമമാക്കുന്ന സംവിധാനമാണ് ഫേസ്‌ബുക്കിന്റെ ബിസിനസ് മാനേജർ. ലോകത്തെവിടെയും ഈ ബഗ് എത്തിയിരുന്നു. ഈ ബഗ് ഉപയോഗിച്ചു ഹാക്കർമാർക്കു വേണമെങ്കിൽ ഫേസ്‌ബുക്കിൽ കാര്യമായ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ കഴിയുമായിരുന്നു.

മൂന്നാം തവണയാണ് ഫേസ്‌ബുക്കിലെ സാങ്കേതികപ്പിഴവ് അരുൺ കണ്ടെത്തി നൽകുന്നത്. ആകുറച്ചുനാൾ മുമ്പ് ഫേസ്‌ബുക്ക് അക്കൗണ്ട് നിഷ്പ്രയാസം ഹാക്ക് ചെയ്യാൻ കഴിയുന്ന ബഗ് അരുൺ കണ്ടെത്തി നൽകിയിരുന്നു. ഇതിന് ഫേസ്‌ബുക്ക് പതിനായിരം ഡോളർ പാരിതോഷികം നൽകിയിരുന്നു. ഇതിനു പിന്നാലെ ഫേസ്‌ബുക്കിലെ ബ്ലോക്കിങ് പ്രൈവസിയുമായി ബന്ധപ്പെട്ട ബഗ് കണ്ടെത്തിയതിന് അയ്യായിരം ഡോളറും നൽകിയിരുന്നു. ഇതോടെ ആറുമാസത്തിനുള്ളിൽ അരുണിന് ഫേസ്‌ബുക്കിൽനിന്നു ലഭിക്കുന്ന പാരിതോഷികം മുപ്പത്തിരണ്ടായിരം ഡോളറായി.

നേരത്തേ ബഗ് കണ്ടെത്തി പ്രശ്നപരിഹാരത്തിന് സഹായിച്ചതിന് അരുണിനെ അമേരിക്കയിൽ സിലിക്കോൺവാലിയിലുള്ള ഫേസ്‌ബുക്ക് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു. ഫേസ്‌ബുക്കുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള ക്ഷണമായിരുന്നു ഇത്. ഇത്തരത്തിൽ ബഗുകൾ കണ്ടെത്തി പ്രശ്നപരിഹാരത്തിൽ സഹായിച്ച നിരവധിപേരെ വൻ ശമ്പളം നൽകി ഫേസ്‌ബുക്ക് ജോലിക്കെടുത്തിട്ടുണ്ട്.

അരുണിന്റെ പിതാവ് സുരേഷ് കുമാർ ചിറക്കര പഞ്ചായത്ത് ഓഫീസിൽ യുഡി ക്ലർക്കാണ്. നാഗലക്ഷ്മിയാണു മാതാവ്. ഏക സഹോദരൻ അഖിൽ എസ് കുമാറും അരുണിന്റെ അതേ കോളജിൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP