Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളം മാത്രമല്ല ഹൈദരാബാദും തെരുവുനായ ഭീഷണിയിൽ; ബസ് സ്റ്റോപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശു നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കേരളം മാത്രമല്ല ഹൈദരാബാദും തെരുവുനായ ഭീഷണിയിൽ; ബസ് സ്റ്റോപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശു നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഹൈദരാബാദ്: തെരുവുനായകളുടെ ആക്രമണം ഹൈദരാബാദിലും. രണ്ടുദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ തെരുവുനായകൾ കടിച്ചു കൊന്നു.

വികരാബാദ് ബസ് സ്റ്റോപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശുവാണു നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെയാണു സംഭവം.

രണ്ടുദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം നായകൾ പകുതി ഭക്ഷിച്ച നിലയിലായിരുന്നു. നായകളുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ശനിയാഴ്ച രണ്ടു സ്ത്രീകളാണ് കുഞ്ഞിനെ ഇവിടെ കൊണ്ടുവന്നതെന്നും ഞായറാഴ്ച രാവിലെ അവർ കുട്ടിയെ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. സെക്ഷൻ 318 പ്രകാരം വികാരബാദ് പൊലീസ് കേസെടുത്തു. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. വികാരബാദ് സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് കുഞ്ഞിന്റെ മൃതദേഹം എന്ന് സബ് ഇൻസ്പെക്ടർ രവീന്ദ്ര പറഞ്ഞു. കുട്ടികളെ ഉപേക്ഷിച്ച് ബന്ധുക്കൾ കടന്നുകളയുന്നത് ഈ പ്രദേശത്ത് സ്ഥിരം സംഭവമാണ് എന്നാണ് പൊലീസ് പറയുന്നത്.

തെരുവുനായ പ്രശ്നം പ്രശ്നം കൊണ്ട് കേരളം വീർപ്പുമുട്ടുന്നതിനിടെയാണ് ഹൈദരാബാദിലും സംഭവം. തിരുവനന്തപുരത്ത് സ്ത്രീയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നിരുന്നു. തലശ്ശേരിയിൽ ഉറങ്ങിക്കിടന്ന നാടോടിസ്ത്രീയെ ആക്രമിച്ച് ചുണ്ടും മൂക്കും കടിച്ചുമുറിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി കുഞ്ഞുങ്ങളെ വരെ ആക്രമിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP