Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വോർഡ്‌സിൽ മലയാളിയായ ടാക്‌സി ഡ്രൈവർക്ക് നേരെ അജ്ഞാതരുടെ അക്രമണം; ഓട്ടം വിളച്ച അജ്ഞാതർ ഡ്രൈവറെ കുത്തി പരുക്കേല്പിച്ച ശേഷം വാഹനവുമായി കടന്നുകളഞ്ഞു; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഗാർഡ

സ്വോർഡ്‌സിൽ മലയാളിയായ ടാക്‌സി ഡ്രൈവർക്ക് നേരെ അജ്ഞാതരുടെ അക്രമണം; ഓട്ടം വിളച്ച അജ്ഞാതർ ഡ്രൈവറെ കുത്തി പരുക്കേല്പിച്ച ശേഷം വാഹനവുമായി കടന്നുകളഞ്ഞു; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഗാർഡ

ഡബ്ലിൻ: സ്വോർഡ്‌സിൽ മലയാളിയായ ടാക്‌സി ഡ്രൈവർക്ക് നേരെ അജ്ഞാതരുടെ അക്രമണ ഉണ്ടായ വാർത്തയറിഞ്ഞ ഞെട്ടലിലാണ് അയർലന്റിലെ മലയാളി സമൂഹം. സ്വോർഡ്‌സിൽ ഇന്നലെ രാവിലെയാണ് സംഭവം. മൂന്നു മണിയോടെ സാൻട്രിയിൽ താമസിക്കുന്ന മലയാളി ടാക്സി ഡ്രൈവറെ അജ്ഞാതരായ രണ്ടു പേർ ഓട്ടത്തിനായി വിളിച്ചത്.

സോർഡ്‌സിലുള്ള എയർ സൈഡിലെ ഹോട്ടലിനു സമീപത്തു നിന്നും ടാക്സി വിളിച്ച ഇവർ ദ്രോഗഢയിലേക്ക് പോകണമെന്ന് നിർദേശിച്ചു.വഴിയിൽ പവലിയൻ ഷോപ്പിങ്ങ് സെന്ററിന് സമീപമുള്ള മാലഹൈഡ് റൗണ്ട് എബൗട്ടിനടുത്തു വച്ച് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് വാഹനം നിർത്തിയപ്പോൾ ക്ഷുഭിതരായ ഇവർ ഡ്രൈവറെ മർദ്ധിക്കുകയും,കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.

ഇതിനിടയിൽ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ പുറത്തു ചാടിയ ഡ്രൈവറെ വിട്ടു അക്രമികൾ വാഹനുവമായി കടന്നു കളഞ്ഞു.വാഹനം പിന്നീട് കത്തിയ നിലയിൽ കൗണ്ടി മീത്തിൽ നിന്നും ഗാർഡ കണ്ടെടുത്തു.ഡബ്ലിൻ രജിസ്ട്രേഷനിലുള്ള ഡി 10 ഫോർഡ് മോണ്ടയോ കാറാണ് അക്രമികൾ തട്ടിയെടുത്ത് കത്തിച്ചത്.സാരമായ പരിക്കേറ്റ കാർ ഡ്രൈവറെ ബൂമോണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP