Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇളയമകൻ തല്ലിയെന്ന പിതാവിന്റെ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസിനെ കണ്ട് മൂത്ത് മകൻ വീടിന് പുറത്തു ചാടി ഓടി; പിന്നാലെ ഓടിയ പൊലീസിൽ നിന്നും രക്ഷ നേടാൻ കായലിൽ ചാടിയപ്പോൾ പൊലീസുകാർ കല്ലു പെറുക്കി എറിഞ്ഞപ്പോൾ യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചു: ശക്തികുളങ്ങരയിൽ നിന്നൊരു ദുരന്ത വാർത്ത

ഇളയമകൻ തല്ലിയെന്ന പിതാവിന്റെ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസിനെ കണ്ട് മൂത്ത് മകൻ വീടിന് പുറത്തു ചാടി ഓടി; പിന്നാലെ ഓടിയ പൊലീസിൽ നിന്നും രക്ഷ നേടാൻ കായലിൽ ചാടിയപ്പോൾ പൊലീസുകാർ കല്ലു പെറുക്കി എറിഞ്ഞപ്പോൾ യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചു: ശക്തികുളങ്ങരയിൽ നിന്നൊരു ദുരന്ത വാർത്ത

കൊല്ലം: ഇളയ മകൻ തല്ലിയെന്ന പിതാവിന്റെ പരാതിയിൽ അന്വേഷണത്തിനെത്തിയ പൊലീസുകാർ ഭയന്നോടി കായലിൽ ചാടിയ മൂത്ത മകനെ കല്ലെറിഞ്ഞു കൊന്നതായി ആക്ഷേപം. സംഭവത്തെ തുടർന്ന് കാണാതായ മൂത്ത മകന്റെ മൃതദേഹം ഇന്നലെ വൈകിട്ട് അഷ്ടമുടിക്കായലിൽ കണ്ടെത്തി. മുക്കാട് പള്ളിക്ക് സമീപം പഞ്ചായത്ത് തുരുത്ത് ജയന്തി കോളനിയിൽ ജിതിൻ(28) ആണു മരിച്ചത്. ജിതിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമേ കല്ലേറ് കൊണ്ടാണോ മരിച്ചതെന്ന് സ്ഥിരികരിക്കാനാകൂ എന്ന് ഡോക്ടർമാർ പറഞ്ഞു. ജിതിൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

ഇളയ മകനായ ജിജോ തന്നെ തല്ലിയെന്നും വീട്ടിൽ കയറ്റുന്നിെല്ലന്നും പിതാവ് ജോൺ ബോസ്‌കോ (തൊട്ടി തങ്കച്ചൻ) ശക്തികുളങ്ങര പൊലീസിൽ പരാതി നൽകിയിരുന്നു. രാത്രി എട്ടരയോടെ ശക്തികുളങ്ങരയിൽ നിന്ന് എത്തിയ പൊലീസ് സംഘം വീട് വളഞ്ഞു. ഈ സമയം വീട്ടിലുണ്ടായിരുന്ന ജിതിൻ തന്നെ പിടിക്കാനാണു പൊലീസ് വന്നതെന്നു തെറ്റിദ്ധരിച്ച് ഇറങ്ങിയോടി. പിന്നാലെ ഓടിയ പൊലീസ് സംഘം ഇയാളെ കല്ലെറിഞ്ഞു വീഴ്‌ത്താൻ ശ്രമിച്ചു. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ ജിതിൻ കായലിൽ ചാടി. നീന്തി രക്ഷപെടാൻ ശ്രമിച്ച ജിതിനെ വീണ്ടും പൊലീസ് കല്ലെറിഞ്ഞ് കരയയിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഇയാളെ കായലിൽ കാണാതായി. ജിതിൻ കായലിലൂടെ രക്ഷപ്പെട്ടെന്നു കരുതി പൊലീസ് മടങ്ങുകയും ചെയ്തു.

ശനിയാഴ്ചയായിരുന്നു സംഭവം. ഇന്നലെ രാവിലെയും വീട്ടിൽ ജിതിൻ എത്താതായതോടെ കായലിൽ തെരച്ചിൽ നടത്തി. ഇതിനായി പൊലീസ് ചാമക്കടയിലെ ഫയർഫോഴ്‌സിന്റെയും കടപ്പാക്കടയിലെ സ്‌കൂബാ ഡൈവിങ് യൂണിറ്റിന്റെയും സഹായം അഭ്യർത്ഥിച്ചു. രാവിലെ പതിനൊന്നിന് ആരംഭിച്ച തെരച്ചിൽ മൂന്നരയോടെ ജിതിന്റെ മൃതദേഹം കായലിന്റെ അടിത്തട്ടിൽ നിന്നു കണ്ടെത്തി. ജിതിൻ മരിച്ചെന്നറിഞ്ഞതോടെ പൊലീസ് സംഘം വീട്ടിലെത്തി ബന്ധുക്കൾക്ക് പത്തു ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. നടന്ന കാര്യങ്ങൾ പുറത്തറിഞ്ഞാൽ ഒരുവിധത്തിലുമുള്ള നഷ്ടപരിഹാരം ലഭിക്കില്ലന്നും പൊലീസ് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.

11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജിതിൻ. തങ്കച്ചനെ (ജോൺ ബോസ്‌കോ) ശനി രാത്രി ജിതിന്റെ സഹോദരൻ അക്രമിച്ചിരുന്നു. മകൻ ആക്രമിച്ചതായി തങ്കച്ചൻ തന്നെയാണു ശക്തികുളങ്ങര പൊലീസിനെ ഫോണിൽ അറിയിച്ചത്. എസ്‌ഐ ആർ.ഫയാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം തോണിയിൽ തുരുത്തിലിറങ്ങുന്നതു കണ്ട ജിതിൻ കായലിൽ ചാടുകയായിരുന്നു. അടിപിടി കേസുകളിൽ പ്രതിയായ ജിതിൻ പൊലീസിനു പിടികൊടുക്കാതിരിക്കാൻ കായലിൽ ചാടി നീന്തിക്കടക്കുന്നതു പതിവാണ്. പൊലീസ് പോയി കഴിയുമ്പോൾ വീട്ടിൽ തിരിച്ചെത്തും. ശനി രാത്രി കായലിൽ ചാടിയ ജിതിനെ ഇന്നലെ രാവിലെയായിട്ടും കാണാതിരുന്നതിനെ തുടർന്നാണു തിരച്ചിൽ ആരംഭിച്ചത്.

സ്ഥിരം കുറ്റവാളിയായതിനാൽ ജിതിനെ ഗുണ്ടാപ്പട്ടികയിൽ പെടുത്തി നാടുകടത്താൻ ശക്തികുളങ്ങര പൊലീസ് നടപടിയെടുത്തിരുന്നു. എന്നാൽ പിടികൊടുക്കാതെ കഴിയുകയായിരുന്നു. വാൾ വീശി ആക്രമണം നടത്തുന്നതാണു ജിതിന്റെ പതിവ്. സഹോദരൻ ജിജോയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP