Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിലെ പൊലീസ് മുൻപത്തെ പോലെ സിപിഎമ്മിന് വഴങ്ങുന്നില്ല; പിണറായി കണ്ണടയ്ക്കുന്നതു കൊണ്ടെന്ന് പാർട്ടിയിൽ വിമർശനം; ശൈലജ പങ്കെടുക്കുന്ന ഓണാഘോഷം വിലക്കിയതിനെതിരെ പി ജയരാജൻ തന്നെ രംഗത്ത്

കണ്ണൂരിലെ പൊലീസ് മുൻപത്തെ പോലെ സിപിഎമ്മിന് വഴങ്ങുന്നില്ല; പിണറായി കണ്ണടയ്ക്കുന്നതു കൊണ്ടെന്ന് പാർട്ടിയിൽ വിമർശനം; ശൈലജ പങ്കെടുക്കുന്ന ഓണാഘോഷം വിലക്കിയതിനെതിരെ പി ജയരാജൻ തന്നെ രംഗത്ത്

കണ്ണൂർ: മന്ത്രി പങ്കെടുക്കുന്ന ഓണാഘോഷ പരിപാടിക്ക് മൈക്ക് ഉപയോഗിക്കാൻ പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ സിപിഎമ്മിൽ പ്രതിഷേധം ഉയരുന്നു. പിണറായി കണ്ണടയ്ക്കുന്നതു കൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന നിലയിൽ പാർട്ടിയിൽ നിന്നുതന്നെ വിമർശനം ഉയരുന്നതോടെ വിഷയം വലിയ ചർച്ചയായി മാറുകയാണ്.

ഇരിട്ടി മുഴക്കുന്ന് പഞ്ചായത്ത് തിരുവോണ നാളിൽ നടത്താനിരുന്ന ഓണാഘോഷ പരിപാടിയിൽ മന്ത്രി കെ.കെ ശൈലജ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ സംഘർഷസാധ്യതയുണ്ടെന്ന് വ്യക്തമാക്കി പൊലീസ് ഈ പരിപാടിയിൽ മൈക്ക് ഉപയോഗിക്കുന്നത് വിലക്കുകയായിരുന്നു. ഓണാഘോഷത്തിന്റെ സമാപനമാണ് 14ന് നടത്താൻ നിശ്ചയിച്ചിരുന്നത്.

അതേസമയം പ്രദേശത്തെ സംഘർഷസാധ്യത കണക്കിലെടുത്തു മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തിലെ എല്ലാ ഓണാഘോഷ പരിപാടികൾക്കും അനുമതി നിഷേധിച്ചിട്ടുണ്ടെന്നാണു പൊലീസിന്റെ വിശദീകരണം. തില്ലങ്കേരിയിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് കുറച്ചുനാളായി സംഘർഷം പുകയുകയാണ്. ഈ സാഹചര്യത്തിൽ കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമായാണ് നിയന്ത്രണമെന്ന് അവർ പറയുന്നു.

എന്നാൽ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഓണാഘോഷ മത്സരങ്ങളുടെ സമ്മാനദാനവുമാണു ചടങ്ങിൽ ഉദ്ദേശിച്ചതെന്നു മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് പറഞ്ഞു. പൊലീസ് നടപടി സംഘപരിവാർ സംഘടനകളുടെ പ്രചാരവേലകളെ സഹായിക്കാനാണെന്നു സിപിഐ(എം) ജില്ലാ സെക്രട്ടറി പി.ജയരാജൻ പത്രസമ്മേളനത്തിൽ ആരോപിച്ചത് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പൊലീസിന്റെ നിലപാടുകൾക്കു നേരെ കണ്ണടയ്ക്കുകയാണെന്ന വിമർശനം പാർട്ടിയിൽ ഉയരുന്നതിന്റെ പ്രതിഫലനമായി.

തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളിലെ ഓണാഘോഷങ്ങൾക്ക് ഇത്തരത്തിൽ അനുമതി നിഷേധിച്ച നടപടി പിൻവലിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. പൊലീസ് പല വിഷയങ്ങളിലും നിഷേധാത്മക നിലപാടാണ് എടുക്കുന്നതെന്നും പി.ജയരാജൻ കുറ്റപ്പെടുത്തി. മുമ്പത്തെ പോലെ ഭരണകാലത്ത് അതത് ഭരണകക്ഷികളുടെ പാർട്ടികൾക്ക് വഴങ്ങിക്കൊടുക്കുന്ന ശീലം കണ്ണൂർ പൊലീസ് ഉപേക്ഷിക്കുന്നതായാണ് പുതിയ നിലപാടുകളിലൂടെ വ്യക്തമാകുന്നത്.

മുഴക്കുന്ന് പഞ്ചായത്ത് അപേക്ഷ നൽകുന്ന സമയത്ത് സംഘർഷ സാഹചര്യം നിലനിന്നിരുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് മുഴക്കുന്ന് എസ്‌ഐ പി.എ.ഫിലിപ് പറഞ്ഞു. മുഴക്കുന്ന് പഞ്ചായത്തു മാത്രമല്ല, ഒട്ടേറെ കലാ സാംസ്‌കാരിക സംഘടനകളും ഓണാഘോഷത്തിനായി അനുമതി ആവശ്യപ്പെട്ടിരുന്നു.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എല്ലാം നിഷേധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെട്ടാൽ ഇതെല്ലാം പുനപരിശോധിക്കും. ഓണത്തോടനുബന്ധിച്ചു സാഹചര്യം മെച്ചപ്പെടുകയാണെങ്കിൽ അനുമതി നൽകുന്ന കാര്യം പരിഗണിക്കും. ഉന്നത പൊലീസ് മേധാവികളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇക്കാര്യം പരിഗണിക്കൂ എന്നും എസ്‌ഐ പി.എ.ഫിലിപ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP