Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കഴിഞ്ഞകൊല്ലത്തെ അപകടം ആവർത്തിക്കാതിരിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കി അധികൃതർ; സുബ്ഹ് നമസ്‌കാരത്തിന് ശേഷം ജുമുഅയുടെ സമയംവരെ ഹറമിൽതന്നെ കഴിച്ചുകൂട്ടി തീർത്ഥാടകർ;ജുമുഅയുടെ നിറവിൽ 15 ലക്ഷം തീർത്ഥാടകർ

കഴിഞ്ഞകൊല്ലത്തെ അപകടം ആവർത്തിക്കാതിരിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കി അധികൃതർ; സുബ്ഹ് നമസ്‌കാരത്തിന് ശേഷം ജുമുഅയുടെ സമയംവരെ ഹറമിൽതന്നെ കഴിച്ചുകൂട്ടി തീർത്ഥാടകർ;ജുമുഅയുടെ നിറവിൽ 15 ലക്ഷം തീർത്ഥാടകർ

ജിദ്ദ:ഴിഞ്ഞ തവണ ഉണ്ടായ അപകടങ്ങൾ ആവർത്തിക്കപെടാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കികൊണ്ട് ഹജ്ജ് കർമ്മങ്ങൾക്കുള്ള പ്രാരംഭ കർമ്മങ്ങൾ നിർവ്വഹിച്ച് ഹാജിമാർ. അതേ സമയം കഴിഞ്ഞ വർഷം ഉണ്ടായ അപകടമൊന്നും ഹാജിമാരുടെ എണ്ണത്തിൽ കുറവ് വരുത്തില്ലെന്നാണ് തീർത്ഥാടകരുടെ അഭിപ്രായം. ആരോഗ്യമുള്ളവർ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെയെത്തണമെന്നാണ് ചൊല്ല്. ഇവിടെ വരാതിരിക്കുന്നതിനെകുറിച്ച് ചിന്തിക്കാൻ പോലുമാകില്ലെന്നുമാണ് തീർത്ഥാടകർ അഭിപ്രായപ്പെടുന്നത്.

ഹജ്ജ് കർമ്മങ്ങൾക്കായി മിനായിലേക്ക് തിരിക്കാനിരിക്കെ ഹറമിൽ ജുമുഅ നമസ്‌കരിക്കാൻ ലഭിച്ച സുവർണാവസരം ഉപയോഗപ്പെടുത്താനത്തെിയത് 15 ലക്ഷം തീർത്ഥാടകർ. അതിരാവിലെ തന്നെ തീർത്ഥാടകർ ഹറമിലേക്ക് നടത്തം തുടങ്ങിയിരുന്നു. ഹറമിലെ എല്ലാ നിലകളും വികസനം പൂർത്തിയായ ഭാഗങ്ങളും സഫ മർവ ഏരിയകളുമെല്ലാം തീർത്ഥാടകർ ഉപയോഗപ്പെടുത്തി. സുബ്ഹ് നമസ്‌കാരത്തിന് ശേഷം ജുമുഅയുടെ സമയംവരെ ഹറമിൽതന്നെ കഴിച്ചുകൂട്ടിയ തീർത്ഥാടകരും ഏറെയായിരുന്നു. ഹറമിന്റെ അകവും പുറവും നിറഞ്ഞു കവിഞ്ഞതോടെ തൊട്ടടുത്തുള്ള ഹോട്ടൽ സമുഛയങ്ങളും പാതയോരങ്ങളും തീർത്ഥാടകർ കീഴടക്കി.

ഗതാഗതക്കുരുക്കിൽപ്പെട്ടതുകാരണം ജുമുഅ നമസ്‌കാരത്തിന് ഹറമിലത്തൊൻ കഴിയാത്ത നിരവധി ഹാജിമാർ അടുത്തുള്ള പള്ളികളിലാണ് നമസ്‌കാരത്തിൽ പങ്കെടുത്തത്. ഹജ്ജ് അവസാനിച്ച ഉടനെ യാത്ര തിരിക്കേണ്ട ഹാജിമാർക്ക് ഇത് മക്കയിലെ ഈ വർഷത്തെ അവസാന ജുമുഅ കൂടിയായിരുന്നു. ഹാജിമാരുടെ സേവനത്തിനായി പ്രത്യേകം പരിശീലനം ലഭിച്ച സൗദി സ്‌ക്കൗട്ട് വളണ്ടിയർമാരും ഹറമിനകത്തും പുറത്തും സജ്ജമായിന്നു.

ഹറമിലൊരുക്കിയ ആധുനകി സാങ്കേതിക സൗകര്യങ്ങൾ കാരണം കടുത്ത ചൂട് ഹറമിനകത്തും പുറത്തും തീർത്ഥാടകർക്ക് പ്രശ്‌നമായില്ല. ഡോ. ഫൈസൽ ഖസാവിയാണ് ഹറമിൽ ജുമുഅക്കും ഖുതുബക്കും നേതൃത്വം നൽകിയത്. ഹജ്ജ് വേളകളിൽ ഏകനായ അല്ലാഹുവുമായി ഗാഢബന്ധം സ്ഥാപിക്കുക എന്നാതാണ് പ്രധാനം. തൗഹീദിന് നിരക്കാത്ത എല്ലാ വിഷയങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്നും ഹറം ഇമാം പറഞ്ഞു. ശാന്തിയും സമാധാനവും ഇസ്ലാമിന്റെ സുപ്രധാന ലക്ഷ്യവും മുഖ്യ താൽപര്യവുമാണ്.

രാജ്യത്ത് ശാന്തിയും സമാധാനവും നിലനിൽക്കുന്നതുകൊണ്ടാണ് സുരക്ഷിതമായി ഹജ്ജ് കർമ്മങ്ങളിൽ മുഴുകാൻ കഴിയുന്നത്. സമാധാനത്തിന്റെ പാത എല്ലാവരും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് വേളകളിലും മറ്റും അശാന്തിവിതക്കാൻ കാരണമാകുന്ന മുദ്രാവാക്യങ്ങൾ മുഴക്കുന്നത് ഏറ്റവും വലിയ കുറ്റമാണ്. സമാധാനം ഇല്ലാതാക്കാനുള്ള ശ്രമം തീർത്ഥാടകരോട് കാണിക്കുന്ന അതിക്രമമാണന്നും അത്തരം ദുശ്ശക്തികളെ കരുതിയിരിക്കണമെന്നും ഹറം ഇമാം പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP