Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി പ്രാഞ്ചിയേട്ടന്മാർക്ക് ചൊറിയും കുത്തി വീട്ടിലിരിക്കാം; പത്മ പുരസ്‌കാരങ്ങൾക്ക് ശുപാർശ ചെയ്യാൻ പൊതുജനങ്ങൾക്ക് അവസരം നൽകി മോദി സർക്കാർ; വാവ സുരേഷിനെ പത്മശ്രീ ആക്കാൻ നമുക്ക് ഇന്ന് മുതൽ രംഗത്തിറങ്ങാം; ഈ ഫെയ്‌സ് ബുക്ക് പേജ് ലൈക്ക് ചെയ്ത് തുടക്കമിടാം

ഇനി പ്രാഞ്ചിയേട്ടന്മാർക്ക് ചൊറിയും കുത്തി വീട്ടിലിരിക്കാം; പത്മ പുരസ്‌കാരങ്ങൾക്ക് ശുപാർശ ചെയ്യാൻ പൊതുജനങ്ങൾക്ക് അവസരം നൽകി മോദി സർക്കാർ; വാവ സുരേഷിനെ പത്മശ്രീ ആക്കാൻ നമുക്ക് ഇന്ന് മുതൽ രംഗത്തിറങ്ങാം; ഈ ഫെയ്‌സ് ബുക്ക് പേജ് ലൈക്ക് ചെയ്ത് തുടക്കമിടാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പത്മാ പുരസ്‌കാരം കിട്ടുന്നത് സാധാരണ പ്രാഞ്ചിയേട്ടന്മാർക്കാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സ്വാധീനിച്ച് പ്രാഞ്ചിയേട്ടന്മാർ രാജ്യത്തെ പരമോന്നത ബഹുമതി അടിച്ചു മാറ്റുന്നു. ഇതിനിടെയിൽ അർഹതപ്പെട്ടവർ പിന്തള്ളപ്പെടുകയും ചെയ്യുന്നു. പത്മാ പുരസ്‌കാര നിർണ്ണയത്തിലെ സുതാര്യത കുറവായിരുന്നു ഇതിന് കാരണം. ഏറെ നാളായി ആളുകൾ ആഗ്രഹിക്കുന്നവർക്ക് പത്മാ പുരസ്‌കാരം നൽകണമെന്ന വാദം ശക്തമായി തുടങ്ങിയിട്ട്. ഇത് നരേന്ദ്ര മോദി സർക്കാർ ഉൾക്കൊള്ളുകയാണ്. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി നൽകുന്ന പത്മ പുരസ്‌കാരങ്ങൾക്ക് ശുപാർശ നൽകാനുള്ള അവസരം പൊതുജനങ്ങൾക്ക് നൽകിക്കൊണ്ടാണ് പുതിയ പരിഷ്‌കാരം. ആദ്യമായാണ് ജനങ്ങളെ പങ്കെടുപ്പിച്ച് പത്മ പുരസ്‌കാരങ്ങൾ നിശ്ചയിക്കുന്നത്. ഓൺലൈൻ മുഖേന മാത്രമേ ഇനി മുതൽ പത്മ പുരസ്‌കാരങ്ങൾക്ക് ശുപാർശ നൽകാനാവൂ എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ആതായത് മലയാളികൾക്ക് ഏറ്റവും വലിയ സേവനം നൽകി ജീവൻ പണയം വച്ചുപോലും പാമ്പുകളുടെ രക്ഷകനാവാനെത്തുന്ന വാവ സുരേഷിനേയും ഇനി പത്മാ പുരസ്‌കാരത്തിനായി നമുക്ക് നാമനിർദ്ദേശം ചെയ്യാൻ അവസരമുണ്ട്. വാവ സുരേഷിനെ പോലെ സമൂഹ നന്മ മാത്രം ലക്ഷ്യമിടുന്ന പൊതു സേവകരെ ആരും പത്മാ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യുക പതിവില്ല. മടിയിലെ കാശിന്റെ കനം കാട്ടി പ്രാഞ്ചിയേട്ടന്മാർ എല്ലാം തട്ടിക്കൊണ്ട് പോകുമ്പോൾ വാവ സുരേഷിനെ പോലുള്ളവർ രാജ്യത്തിന്റെ ആദം ഏറ്റുവാങ്ങാതെ പോകുക പതിവായിരുന്നു. വാവ സുരേഷിനെ പോലുള്ളവരെ അവാർഡിനായി ശുപാർശ ചെയ്യാനുള്ള സുവർണ്ണാവസരമാണ് മോദി സർക്കാരിന്റെ പുതിയ നീക്കത്തിലൂടെ കൈവരുന്നത്. മനുഷ്യരേയും പാമ്പുകളേയും ഒരു പോലെ സ്‌നേഹിച്ച് സമൂഹത്തിന്റെ പേടിയകറ്റുന്ന വാവാ സുരേഷിനെ പോലുള്ളവർക്ക് ഈ തീരുമാനം തുണയാകുമെന്ന് ഉറപ്പാണ്. അതിന് വേണ്ടത് പൊതു ജനങ്ങളുടെ ആത്മാർത്ഥ സഹകരണവും.

മറുനാടൻ ഒരു വർഷം മുൻപ് ആരംഭിച്ച് ഈ ഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്തും അതിലെ വാവാ സുരേഷ് വാർത്തകൾ ഷെയർ ചെയ്തും നമുക്ക് തുടക്കമിടാം. ഓൺലൈൻ വഴി ശുപാർശ കൊടുക്കാനുള്ള സംവിധാനം നിലവിൽ വരുമ്പോൾ നമുക്ക് ഒരുമിച്ചു രംഗത്തിറങ്ങാൻ ആയി ഈ ഫേസ്‌ബുക്ക് പേജിനെ ഉപയോഗപ്പെടുത്താം. ഇതിനോടകം 10, 000 ലൈക്ക് കടന്ന ഈ പേജിനെ ഈ ദിവസങ്ങളിൽ തന്നെ ലക്ഷങ്ങളിലേക്ക് എത്തിച്ചാൽ നമുക്ക് സുരേഷിനെ കാര്യം എളുപ്പത്തിൽ നേടിയെടുക്കാൻ സാധിക്കും. പ്രാഞ്ചിയേട്ടന്മാർക്ക് മാത്രം ലഭിച്ചു പോന്നിരുന്ന പത്മാ പുരസ്‌കരാം വാവ സുരേഷിനെ പോലുള്ളവർക്ക് പ്രാപ്യമാക്കാനുള്ള പോരാട്ടം ഏറ്റെടുത്ത് മാറ്റത്തിന് വഴിയൊരുക്കാൻ പങ്കാളിയാകാനുള്ള സുവർണ്ണാവസരമാണ് ഇത്.

2016ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ സിനിമാ താരം ജോയ് മാത്യു ഇട്ട പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. പൊട്ടന് ലോട്ടറി അടിച്ചാൽ എങ്ങനെയിരിക്കും, അത്തരത്തിലുള്ള അവസ്ഥയാണ് ഇത്തരം പുരസ്‌കാരം അർഹിക്കാത്തവർക്ക് ലഭിക്കുമ്പോൾ. ഇത്തരമൊരു പരാമർശമാണ് ജോയ് മാത്യുവിന്റെ ഭാഗത്തുനിന്നുണ്ടായത്. താനും ഒരു പത്മ അവാർഡ് മോഹിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. അവാർഡ് കിട്ടുമെന്ന് കരുതി പത്രത്തിൽ കൊടുക്കാൻ ഫോട്ടോ വരെ എടുത്തു. അതൊക്കെ വെറുതെയായിയെന്ന് ജോയ് മാത്യു പരിഹസച്ചു. ഏതായാലും ഫോട്ടോ എടുത്തതല്ലേ, എന്നാൽ പിന്നെ അതിവിടെയിരിക്കട്ടെയെന്നാണ് ഫോട്ടോ പോസ്റ്റ് ചെയ്തു കൊണ്ട് ജോയ് മാത്യു പറഞ്ഞത്. ഇത് തന്നെയാണ് പത്മാ പുരസ്‌കാരത്തിലെ യഥാർത്ഥ അവസ്ഥയും. ഇതിന് മാറ്റം കൊണ്ടുവരാനാണ് മോദി സർക്കാരിന്റെ പുതിയ പരിഷ്‌കാരങ്ങൾ.

അതായത് അർഹരായവവരുടെ പേരുകൾ പൊതു ജനങ്ങൾക്കും ഉയർത്തിക്കാട്ടാം. പത്മ പുരസ്‌കാരങ്ങൾ നിശ്ചയിക്കുന്നതിൽ അപാകം ചൂണ്ടിക്കാട്ടി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങൾക്ക് കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നത്. അതു പ്രകാരം വ്യക്തികൾക്കും സർക്കാർ പോലെയുള്ള അധികാര സ്ഥാപനങ്ങൾക്കും ശുപാർശകൾ നൽകാം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അവാർഡുകൾ എന്ന വിഭാഗത്തിലൂടെയാണ് ശുപാർശ നൽകേണ്ടത്. ഇതിൽ പൗരന്മാർ, അഥോറിറ്റി തുടങ്ങിയ ഉപവിഭാഗങ്ങളുണ്ട്. ജനങ്ങൾ ശുപാർശ നൽകേണ്ടത് വ്യക്തികൾ എന്ന ഉപവിഭാഗത്തിലാണ്. പുരസ്‌കാരങ്ങൾക്ക് അർഹരാണെന്ന് കരുതപ്പെടുന്ന വ്യക്തികളെ മാത്രമല്ല, സ്വന്തം പേര് ശുപാർശ ചെയ്യാനും സാധിക്കും.

പ്രാഞ്ചിയേട്ടന്മാർക്ക് പുരസ്‌കാരങ്ങൾ ലഭിക്കുന്ന പതിവുരീതികൾ മാറ്റി, അറിയപ്പെടാത്തവരും എന്നാൽ അപൂർവപ്രതിഭകളുമായവരെ കണ്ടെത്താൻ ഈ രീതി സഹായിക്കുമെന്നാണ് പ്രതീക്ഷ. ശുപാർശ നൽകാൻ ഉദ്ദേശിക്കുന്നവർ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ആധാർ നമ്പറടക്കമുള്ള തിരിച്ചറിയൽ രേഖകളുടെ വിവരങ്ങളും നൽകണം. ശുപാർശ നൽകേണ്ട അവസാന തീയതി ഈ മാസം 15 ആണ്. പ്രമുഖമായ പുരസ്‌കാര നിർണയത്തിന് ജനങ്ങളെ കൂടി ഉൾപ്പെടുത്തുന്നത് ആദ്യമായാണ്. കഴിവുകളുള്ള അധികം അറിയപ്പെടാത്തവരെ പുരസ്‌കാരത്തിന് അർഹരാക്കാൻ ഇതുവഴി സാധിക്കുമെന്ന് കരുതപ്പെടുന്നു. നിലവിൽ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, മന്ത്രാലയങ്ങൾ, കേന്ദ്ര സർക്കാർ വകുപ്പുകൾ എന്നിവയ്ക്കും ഭാരതരത്‌നം, പത്മവിഭൂഷൺ ബഹുമതി ലഭിച്ചവർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, മുഖ്യമന്ത്രിമാർ, ഗവർണർമാർ, എംപിമാർ തുടങ്ങിയവർക്കുമാണ് നാമനിർദ്ദേശം നൽകാൻ അനുവാദമുള്ളത്.

വാവ സുരേഷിന് പത്മശ്രീ-ഫെയ്‌സ് ബുക്ക് പേജ് ലൈക്ക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അടുത്ത വർഷത്തെ പത്മാ പുരസ്‌കാര നിർണ്ണയത്തിനായി സർക്കാരിന് മുമ്പിൽ ഇതുവരെ 17,000 അപേക്ഷകൾ കിട്ടിക്കഴിഞ്ഞു. എന്നാൽ ഇതിൽ പലരും പ്രാഞ്ചിയേട്ടന്മാർക്കാണ്. സത്യസന്ധമായ വിവരങ്ങൾ മറച്ചുവച്ചാണ് ഇവർ പത്മാ പരുസ്‌കാരങ്ങൾക്ക് വേണ്ടി അപേക്ഷിക്കാനാവുക. രാഷ്ട്രീയ പരിഗണനകൾ സംസ്ഥാന സർക്കാരും മാനദണ്ഡമാക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് മോദി സർക്കാരിന്റെ പരിഷ്‌കാരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP