Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ കാവിപുതപ്പിക്കേണ്ടെന്ന് ദേശാഭിമാനി; മലയാള സിനിമയുടെ മുത്തച്ഛനുള്ളത് കമ്മ്യൂണിസ്റ്റ് പാരമ്പര്യം; ജന്മഭൂമിയുടേത് ദുഷ്ടലാക്കെന്നും സിപിഐ(എം) മുഖപത്രം

ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ കാവിപുതപ്പിക്കേണ്ടെന്ന് ദേശാഭിമാനി; മലയാള സിനിമയുടെ മുത്തച്ഛനുള്ളത് കമ്മ്യൂണിസ്റ്റ് പാരമ്പര്യം; ജന്മഭൂമിയുടേത് ദുഷ്ടലാക്കെന്നും സിപിഐ(എം) മുഖപത്രം

കണ്ണൂർ: ഹൈന്ദവ ചിഹ്നങ്ങളായിരുന്നു ദേശാടനമെന്ന ജയരാജ് സിനിമ വരച്ചു കാട്ടിത്. വിശ്വാസത്തിനൊപ്പം കുടുംബ സ്‌നേഹത്തിന്റെ ഇഴയടുപ്പം വച്ചു കാട്ടിയ ചിത്രം. കൊച്ചുമകനെ വേദനയോടെ സന്യാസിമഠത്തിലേക്ക് അയക്കുന്ന അപ്പൂപ്പന്റെ മുഖം ഇന്നും കണ്ണുകളിലുണ്ട്. ആദ്യ സിനിമയിലൂടെ തന്നെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മലയാളികളുടെ മുത്തച്ഛനായി.

ഈ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ രാഷ്ട്രീയ യാത്ര എന്നും ഇടതു പക്ഷത്തോടൊപ്പമായിരുന്നു. എന്നാൽ കണ്ണൂരിലെ പുകയുന്ന രാഷ്ട്രീയത്തിന്റെ നേട്ടം കൊയ്യാൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ ബിജെപി കരുവാക്കുകയാണോ? ആണെന്നാണ് സിപിഐ(എം) നിലപാട്. ഇതിനെ അംഗീകരിക്കാനും കണ്ണൂരിലെ സിപിഐ(എം) തയ്യാറല്ല. ബംഗാളിലെ പോലെ കേരളത്തിലും ബിജെപി വളരാനുള്ള സാധ്യതയുണ്ടെന്ന പോളിറ്റ് ബ്യൂറോ നിരീക്ഷണവുമുണ്ട്. അതിനാൽ സംഘപരിവാര പത്രമായ ജന്മഭൂമിയിലെ പരാമർശത്തെ ചുവപ്പ് കോട്ട കാക്കാൻ ബാധ്യതയുള്ള ദേശാഭിമാനി തള്ളിക്കളഞ്ഞു.

കണ്ണൂരിൽ നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം പയ്യന്നൂർ ഭാഗത്തെ വീടുകൾ ബിജെപി  നേതാക്കൾ സന്ദർശിച്ചിരുന്നു.  ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ വേലായുധൻ, യുവമോർച്ച നേതാവ് ബിജു ഏളക്കുഴി എന്നിവരാണ് ഗൃഹ സമ്പർക്കത്തിനിറങ്ങിയത്. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ വീട്ടിലും ഇവരെത്തി. സംസാരിച്ചു. മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. സംഘപരിവാരത്തിന്റെ വളർച്ചയുടെ പ്രസക്തിയും വിവരിച്ചു. ഇതെല്ലാം കേട്ട ശേഷം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പറഞ്ഞതായി ജന്മഭൂമി കുറിച്ച വരികളാണ് സഖാക്കൾക്ക് തികട്ടിയത്.

ബിജെപിയുടെ പ്രവർത്തനത്തെ ശ്രദ്ധയോടെ നിരീക്ഷിക്കാനുള്ള പിബി നിർദ്ദേശം കണ്ണൂരിലെ സഖാക്കൾ പാലിക്കാൻ തുടങ്ങിയതാണ് ഗുണമായത്.  ഉണ്ണിക്കൃഷ്ണൻനമ്പൂതിരിയുടേതെന്ന രീതിയിൽ ചില വാചകങ്ങൾ ബിജെപി മുഖപത്രമായ 'ജന്മഭൂമി'യിൽ പ്രസിദ്ധീകരിച്ചത് അവർ കണ്ടെത്തി. 'ദേശീയപ്രസ്ഥാനങ്ങൾ വളരുന്നത് നാടിന് ഗുണം ചെയ്യുമെന്ന്' ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പറഞ്ഞതായി ജന്മഭൂമി എഴുതി. ഇത്തരമൊന്ന് കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പറഞ്ഞിട്ടില്ലെന്നാണ് സിപിഐ(എം) നിലപാട്. ഇക്കാര്യം പാർട്ടി പത്രമായ ദേശാഭിമാനിയിലൂടെ സഖാക്കളെ അറിയിക്കുകയും ചെയ്തു.

ദേശീയപ്രസ്ഥാനങ്ങൾ വളരുന്നത് നാടിന് ഗുണം ചെയ്യുമെന്ന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അഭിപ്രായപ്പെട്ടതായുള്ള പച്ചക്കള്ളമാണ് ജന്മഭൂമി തട്ടി വിട്ടത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാക്കളെ ഒളിവിൽ സംരക്ഷിച്ച പാരമ്പര്യമാണ് ഉണ്ണിക്കൃഷ്ണൻനമ്പൂതിരിയുടെ പുല്ലേരി വാധ്യാരില്ലത്തിനുള്ളത്. താൻ എന്നും കമ്യൂണിസ്റ്റാണെന്ന് ഉണ്ണിക്കൃഷ്ണൻനമ്പൂതിരി ആവർത്തിച്ചു പറയാറുമുണ്ട്. തനിക്ക് എ കെ ജിയും മറ്റു നേതാക്കളും അയച്ച കത്തുകളെക്കുറിച്ചും അഭിമാനത്തോടെയാണ് അദ്ദേഹം സംസാരിക്കാറ്-ദേശാഭിമാനി വിശദീകരിക്കുന്നു.

നാടിന്റെയാകെ സ്‌നേഹാദരം സമ്പാദിച്ച അതുല്യനടനെ കാവി രാഷ്ട്രീയത്തെ ആശീർവദിക്കുന്ന ആളായി തരംതാഴ്‌ത്താനാണ് ആസൂത്രിത ശ്രമം. 'ഉറച്ച കമ്യൂണിസ്റ്റുകാരനാണെങ്കിലും ഇപ്പോൾ അദ്ദേഹം ആധ്യാത്മികജീവിതം നയിക്കുകയാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതനേതാക്കളെ സംരക്ഷിച്ച പാരമ്പര്യവും അദ്ദേഹത്തിനുണ്ട്' എന്ന് ജന്മഭൂമി വാർത്തയിൽ സൂചിപ്പിക്കുന്നത് ബിജെപിയുടെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നുവെന്നും ദേശാഭിമാനി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP