കമ്പ്യൂട്ടർ ഉപയോഗിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങളെ കടക്കാരാക്കാതിരിക്കാൻ നിർബന്ധമായും പറഞ്ഞ് കൊടുക്കേണ്ട 11 പ്രമാണങ്ങൾ
കുട്ടികൾ കമ്പ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിച്ചാൽ രക്ഷിതാക്കൾ എങ്ങിനെയാണ് കടക്കാരാവുന്നതെന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. ഇന്റർനെറ്റ് ബില്ലടച്ചോ കമ്പ്യൂട്ടറിന് മെയിന്റനൻസ് നിർവഹിച്ചോ ആയിരിക്കില്ല കടക്കാരാകുന്നത്. മറിച്ച് നിങ്ങളുടെ ബാങ്കിങ് സംബന്ധമായ സ്വകാര്യ വിവരങ്ങൾ ഹാക്കർമാർ നിങ്ങളുടെ കുട്ടികളിലൂടെ തന്ത്രപൂർവം ചോർത്തിയെടുക്കുന്നതിനെ തുടർന്നായിരിക്കും നിങ്ങളുടെ അക്കൗണ്ടിൽ നിന്നും വൻ തുക അടിച്ച് മാറ്റപ്പെടുന്നത്.
കൂടാതെ കുട്ടികൾ അശ്രദ്ധമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനെ തുടർന്ന് നിങ്ങളുടെ പഴ്സണൽ കമ്പ്യൂട്ടറിലേക്ക് അപകടകാരികളായ വൈറസുകളോ മാൽവെയറുകളോ ഡൗൺ ലോഡ് ചെയ്യപ്പെടുകയും അത് വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ട് സംബന്ധമായ വിവരങ്ങളും ചോർത്തപ്പെട്ടും നിങ്ങളിൽ നിന്നും വൻ തുക തട്ടിയെടുക്കപ്പെട്ടേക്കാം.
ഇതിന് പുറമെ കുട്ടികൾ കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയിട്ടില്ലെങ്കിൽ അവർ മറ്റ് പലതരത്തിൽ ചൂഷണം ചെയ്യപ്പെടാനോ വഴി തെറ്റാനോ സാധ്യതയേറെയാണ്. ഉദാഹരണമായി ഇവർ വഴി തെറ്റി ഓൺലൈൻ ബാലപീഡകരുടെ വലയിൽ വരെ എത്തിപ്പെട്ടേക്കാം. ഈ ഒരു സാഹചര്യത്തിൽ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം തീർത്തും സുരക്ഷിതമാക്കുന്നതിനായി അവർക്ക് ഉപദേശിക്കേണ്ടുന്ന 11 പ്രമാണങ്ങളെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.
- ഇന്റർനെറ്റിൽ ഒന്നും സുരക്ഷിതമല്ലെന്നുപദേശിക്കുക
നിങ്ങളുടെ കുട്ടി വളരെ ബാല്യത്തിലോ കൗമാരത്തിലോ ഉള്ള ആളാണെങ്കിൽ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ചില അടിസ്ഥാന കാര്യങ്ങളിൽ നിർബന്ധമായും ശ്രദ്ധ പുലർത്തണമെന്ന് അവരെ ഉപദേശിക്കേണ്ടതാണ്. എന്തും ഏതുംഇന്റർനെറ്റിൽ ഷെയർ ചെയ്യുന്ന സ്വഭാവം ഉപേക്ഷിക്കണമെന്ന് അവരെ ഉപദേശിക്കുക.ഇത്തരത്തിൽ പങ്ക് വയ്ക്കപ്പെടുന്നവ ഇന്റർനെറ്റിൽ കുറെക്കാലം നിലനിൽക്കുമെന്നും അവ 100 ശതമാനം സുരക്ഷിതമല്ലെന്ന് അവരെ ഉപദേശിക്കുകയും ചെയ്യേണ്ടതുണ്ട്.
- വ്യക്തിപരമായ വിവരങ്ങളെക്കുറിച്ച് ജാഗ്രത
എന്താണ് വ്യക്തിപരമായ വിവരങ്ങളെന്ന് കുട്ടിയെ പറഞ്ഞ് മനസിലാക്കുക. അവയിൽ എന്തെല്ലാം ഉൾപ്പെടുന്നുവെന്ന ലിസ്റ്റുണ്ടാക്കുന്നത് നന്നായിരിക്കും. ഇന്റർനെറ്റിൽ വിവരങ്ങൾ ഷെയർ ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ ഉപദേശം തേടാൻ നിങ്ങളുടെ കുട്ടികൾക്ക് നിർദ്ദേശം നൽകുക.
- പാസ് വേഡ് സംരക്ഷണം
ഇന്ന് വളരെ ചെറിയ കുട്ടികൾ പോലും ഇമെയിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളും സ്വന്തം നിലയിൽ ഉണ്ടാക്കുന്ന കാലമാണ്. അതിനാൽ ഇവയെ സുരക്ഷിതമായ രീതിയിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് മുതിർന്നവർ അവർക്ക് ഉപദേശം നൽകേണ്ടതാണ്. ഇവയ്ക്ക് ശക്തമായ പാസ് വേഡ് ഉണ്ടാക്കണമെന്ന് ഉപദേശിക്കണം. ഏത് തരത്തിലുള്ള പാസ് വേഡാണ് സെറ്റ് ചെയ്യേണ്ടതെന്ന് അവർക്ക് ഉചിതമായ നിർദ്ദേശം നൽകണം. പാസ് വേഡിൽ അക്ഷരങ്ങളും അക്കങ്ങളും പ്രത്യേക സിംബലുകളും ഉൾപ്പെടുത്തണമെന്നും അവരെ ഉപദേശിക്കണം. ഈ പ ാസ് വേഡ് നിങ്ങളോടല്ലാതെ മറ്റാരുമായും പങ്ക് വയ്ക്കരുതെന്നും നിർദേശിക്കണം.
- സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുക
ഇന്നത്തെ കുട്ടികൾ വളരെയേറെ സമയം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ്. അതിനാൽ അവ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള നിർദേശങ്ങൾ അവർക്ക് നൽകണം. സോഷ്യൽ മീഡിയിയലൂടെ എന്തെല്ലാം ഷെയർ ചെയ്യാമെന്ന ബോധവൽക്കരണവും നൽകേണ്ടതാണ്. കുട്ടികൾക്കുപയോഗിക്കാനായി വ്യാജപേരിലുള്ള അക്കൗണ്ടുകൾ ഉണ്ടാക്കുന്നതായിരിക്കും ഈ രംഗത്തെ ചൂഷണങ്ങളിൽ അവർ ചെന്ന് ചാടാതിരിക്കാൻ ഏറ്റവും ഉചിതം.
- വാട്സാപ്പിലെ സ്വകാര്യത
വാട്സാപ്പ് പോലുള്ള മെസേജിങ് സർവീസലുടെ മെസേജ് അയക്കുന്നത് മിക്ക കുട്ടികളുടെയും ശീലമാണ്. എന്നാൽ തങ്ങളുടെ ചാറ്റുകൾ 100 ശതമാനവും സുരക്ഷിതമല്ലെന്ന് ഇവരിൽ പലർക്കുമറിയില്ലെന്നതാണ് വാസ്തവം. അതിനാൽ ഇതിലൂടെ ബാങ്ക് വിവരങ്ങളും സ്വകാര്യ വിവരങ്ങളും പങ്ക് വയ്ക്കരുതെന്ന് അവർക്ക് നിർദ്ദേശം നൽകുക.
- തട്ടിപ്പു വാർത്തകൾ കാണിച്ച് അവരെ ബോധവൽക്കരിക്കുക
ഇത്തരം നിർദേശങ്ങൾ നിങ്ങൾ മുന്നോട്ട് വച്ചാൽ ചില കുട്ടികൾ അത് അനുസരിച്ച് കൊള്ളണമെന്നില്ല. അതിനാൽ സമീപകാലത്ത് ഇത്തരത്തിൽ നടന്ന തട്ടിപ്പുകളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ കാണിച്ച് കുട്ടികൾക്ക് കടുത്ത മുന്നറിയിപ്പേകുകയും ബോധവൽക്കരിക്കുകയും ചെയ്യുക. ഇന്റർനെറ്റിലെ ചതിക്കുഴികളെക്കുറിച്ച് അതിലൂടെ അവർക്ക് തിരിച്ചറിവുണ്ടാകും.
- പൊതുവായി ലഭിക്കുന്ന സൗജന്യ വൈഫൈയുടെ അപകടം വിവരിക്കുക
പൊതു സ്ഥലങ്ങളിൽ സൗജന്യമായി ലഭിക്കുന്ന വൈഫൈ സൗകര്യം പ്രയോജനപ്പെടുത്താൻ കുട്ടികൾക്ക് പ്രത്യേക താൽപര്യമാണ്. എന്നാൽ കഫെകളിലും ഷോപ്പുകളിലുമുള്ള വൈഫൈകളുടെ സുരക്ഷിതമില്ലായ്മ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തണം. ഇത്തരം കണക്ഷനുകളിലൂടെ കുട്ടികൾ നിരീക്ഷിക്കപ്പെടുമെന്ന് അവരെ പറഞ്ഞ് മനസിലാക്കണം. ഇത്തരം വൈഫൈ ഉപയോഗം സുരക്ഷിതമാക്കാനായി വിപിഎൻ ഇൻസ്റ്റാൾ ചെയ്യുക. ഇതിനായി മൊബൈലിൽ മുൻകൂട്ടി വിപിഎൻ ഇൻസ്റ്റാൾ ചെയ്ത് വൈഫൈ ഉപോയോഗിക്കുമ്പോൾ ഇതുപയോഗിച്ച് എങ്ങനെ സുരക്ഷിതരാകാമെന്നും മനസിലാക്കിക്കണം.
- വിപിഎൻ ഇൻസ്റ്റാൾ ചെയ്യുക
ഓൺലൈൻ കമ്മ്യൂണിക്കേഷൻ ഡാറ്റയെ എൻക്രൈപ്റ്റ് ചെയ്ത് സുരക്ഷിതമാക്കാനായിട്ടാണ് ഒരു ഡിവൈസിൽ വിപിഎൻ സർവീസ് ഇൻസ്റ്റാൾ ചെയ്യുന്തന്. വിപിഎൻ ഒരു കണക്ഷൻ ടണൽ സൃഷ്ടിക്കുകയും അതിലൂടെ നിങ്ങളുടെ ഡിവൈസിൽ നിന്നും പുറത്തേക്കും അകത്തേക്കും വരുന്ന ഡാറ്റകളെ ഓട്ടോമാറ്റിക്കായി എൻക്രൈപ്റ്റ് ചെയ്യുന്നതിനായിട്ടുള്ള ഒരു കണക്ഷൻ ടണൽ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതാണ്. ഇന്റർനെറ്റുപയോഗിക്കുന്നവർക്ക് ഇതിലൂടെ സുരക്ഷ ലഭിക്കുകയും ചെയ്യും.
- ഗെയിം തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പേകുക
കുട്ടികൾ ഗെയിമുകൾ കളിക്കാൻ അതിയായി താൽപര്യപ്പെടുന്നവരാണ്. എന്നാൽ ഇവയ്ക്ക് പുറകിലുള്ള തട്ടിപ്പുകാരെക്കുറിച്ചും ഹാക്കർമാരെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തണം. കുട്ടികൾ കളിക്കുന്ന ഗെയിം സുരക്ഷിതമായ പ്രൊവൈഡറിൽ നിന്നുള്ളതാണോയെന്ന് പരിശോധിക്കണം. അംഗീകാരമുള്ള ഉറവിടത്തിൽ നിന്നാണീ ഗെയിം ഡൗൺലോഡ് ചെയ്തിരിക്കുന്നതെന്ന് ഉറപ്പിക്കണം. ഫ്രീ ഗെയിമിന്റെ മറവിൽ നിരവധി മാൽവെയറുകൾ ഓൺലൈനിൽ സുലഭമാണ്. ഇതിലൂടെ കുട്ടികളും അതുവഴി നിങ്ങളും ചൂഷണം ചെയ്യപ്പെടും.
- ചാറ്റ് റൂമുകളിൽ അപരിചിതരോട് സംസാരിക്കരുത്
പുതിയ ചാറ്റ് റൂമുകളിലും വ്യത്യസ്തമായ താൽപര്യങ്ങളുള്ള ഗ്രൂപ്പുകൾ ഒത്ത് ചേരുന്നുണ്ട്. ഇവിട തങ്ങളുടെ താൽപര്യങ്ങൾ ചർച്ച ചെയ്യാൻ കുട്ടികൾക്ക് നല്ല താൽപര്യമാണ്. എന്നാൽ ഇതിന്റെ മറവിൽ ചൂഷകർ ഏറെയുണ്ട്. അതിനാൽ ഇത്തരം ചാറ്റുകളിൽ സ്വകാര്യ വിവരങ്ങൾ പങ്ക് വയ്ക്കരുതെന്ന് കുട്ടികൾക്ക് കടുത്ത നിർദ്ദേശം നൽകണം.
- ഇമെയിൽ ഫ്രീബീസുകളെക്കുറിച്ച് ഓർക്കുക
മിന്നുന്നതെല്ലാം പൊന്നല്ല. അതിനാൽ വമ്പൻ ഓഫറുകളുമായെത്തുന്ന ഇമെയിലുകളെ കരുതാൻ കുട്ടികളെ ഉപദേശിക്കുക. ഇത്തരം സമ്മാന ഓഫറുകൾക്ക് പിന്നിൽ വൻ തട്ടിപ്പാണുണ്ടാവുക. ഇവയോട് പ്രതികരിച്ച് സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും പണം അയച്ച് കൊടുക്കരുതെന്നും കുട്ടികളെ ഉപദേശിക്കുക. ഇത്തരം ഫ്രൗഡ് ഇമെയിലുകളോട് പ്രതികരിക്കരുതെന്നും അവ കണ്ട പാടെ ഓപ്പൺ ചെയ്യാതെ ഡിലീറ്റ് ചെയ്യാനും നിർദേശിക്കുക.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍