Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ ഈശ്വർ ഷോവനിസ്‌റ്റെന്നും ഹിപ്പോക്രാറ്റെന്നും വിളിച്ച് അർണാബ് ഗോസ്വാമി; സതിയും ശൈശവ വിവാഹവും തിരികെ കൊണ്ടുവരണോയെന്നും ചോദ്യം; സ്ത്രീകളുടെ ശബരിമലയായി ആറ്റുകാലുണ്ടല്ലോയെന്ന് രാഹുൽ ഈശ്വർ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർത്തുള്ള 'റെഡി ടു വെയ്റ്റ്' കാമ്പയിനിൽ ടൈംസ് നൗവിൽ നടന്ന ചർച്ച ഇങ്ങനെ

രാഹുൽ ഈശ്വർ ഷോവനിസ്‌റ്റെന്നും ഹിപ്പോക്രാറ്റെന്നും വിളിച്ച് അർണാബ് ഗോസ്വാമി; സതിയും ശൈശവ വിവാഹവും തിരികെ കൊണ്ടുവരണോയെന്നും ചോദ്യം; സ്ത്രീകളുടെ ശബരിമലയായി ആറ്റുകാലുണ്ടല്ലോയെന്ന് രാഹുൽ ഈശ്വർ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർത്തുള്ള 'റെഡി ടു വെയ്റ്റ്' കാമ്പയിനിൽ ടൈംസ് നൗവിൽ നടന്ന ചർച്ച ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് പല കേണുകളിൽ നിന്നും ഉയർന്നു വരുന്നത്. യുവതികൾ ശബരിമലയിൽ പ്രവേശിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ സജീവമായി നടക്കുകയുമാണ്. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് വാർത്താ ചാനലായ ടൈംസ് നൗവിൽ അർണാബ് ഗോസ്വാമി അവതരിപ്പിക്കുന്ന ടൈംസ്‌നൗ ഡിബേറ്റിൽ ചർച്ചയായത് ഇതേ വിഷയം തന്നെയാണ്. നവമാദ്ധ്യമങ്ങളിൽ റൈറ്റ് ടു പ്രേ, റെഡി ടു വെയിറ്റ് എന്നീ ഹാഷ് ടാഗുകളിലാണ് അനുകൂലിക്കുന്നവരും പ്രതിരോധിക്കുന്നവരും ക്യാമ്പയിൻ നടത്തുന്നത്. പ്രാർത്ഥിക്കുവാനുള്ള അവകാശം സംരക്ഷിക്കണം എന്ന നിലപാടെടുത്ത് യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന വാദത്തെയാണ് ചാനലും അവതാരകനും സപ്പോർട്ട് ചെയ്തത്. എന്നാൽ രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിലുള്ള റെഡി ടു വെയിറ്റ് ക്യാമ്പെയിനാണ് ട്വിറ്റർ യുദ്ധത്തിൽ വിജയം കണ്ടത്. 71% ആളുകളുടെ പിന്തുണയാണ് ഇവർക്ക് ലഭിച്ചത്.

നരേന്ദ്ര മോദി ഒഴികെയുള്ള ബാക്കി എല്ലാ പുരുഷ നേതാക്കളെയും, വാഗ്മികളെയും അർണബ് ഗോസ്വാമി പരാജയപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴികെയുള്ള ഒരു നേതാക്കളും ജയിക്കാത്തിടത്താണ് ഇന്ത്യൻ സ്ത്രീകൾ വിജയിച്ചിരിക്കുന്നതെന്ന് ചാനൽ ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പറഞ്ഞത്. താൻ ഉൾപ്പെടെയുള്ള ആൺ സംവാദകരും അർണാബിന്റെ ഭാഷാ വൈദഗ്ധ്യം , ആശയ വ്യക്തത, സിംഹ ശബ്ദം, സംഭാഷണ ചാതുര്യത്തിനു മുൻപിൽ പരാജയപ്പെട്ടിട്ടുണ്ട്. പക്ഷെ ആദ്യമായി ടി വി യിൽ സംവദിക്കാൻ ഇരിക്കുന്ന പാശ്ചാത്യ ഫെമിനിസ്റ്റുകൾക്കുള്ള മറുപടി കൂടിയാണ് ഈ വിജയമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

ഇതു മാളികപ്പുറത്തമ്മയുടെ, സ്ത്രീ ശക്തിയുടെ, ഹിന്ദു സംസ്‌കാരത്തിന്റെ, ഭാരതീയതയുടെ വിജയമാണെന്നും രാഹുൽ അവകാശപ്പെട്ടു. സംസ്‌ക്കാരികാരിക ബഹുസ്വരതയുടെ, മത സൗഹാർദത്തിന്റെയും വിജയമാണെന്നും ഇതെന്നാണ് രാഹുൽ പറയുന്നത്. ചർച്ച തുടങ്ങുന്നതിന് മുൻപ് പതിവ് ശൈലിയിൽ രാഹുൽ ഈശ്വറിനെ കണക്കിന് പരിഹസിച്ചും വിമർശിച്ചുമാണ് അർണാബ് ആദ്യ വെടി പൊട്ടിച്ചത്. രാഹുൽ ഈശ്വറിന് പുറമേ പത്മ പിള്ള, ഓൺലൈൻ ജേണലിസ്റ്റ് സുജ പവിത്രൻ, രാധികാ മേനോൻ, സ്മിത എന്നിവരാണ് റെഡി ടു വെയിറ്റ് ക്യാമ്പെയിനെ പിന്തുണച്ച് ചർച്ചയിൽ പങ്കെടുത്തത്. കാലഹരണപെട്ട ചിന്താഗതിയുമായിട്ടാണ് ഇത്തരം ഒരു ആശയം ഇവർ മുന്നോട്ട് വച്ചിരിക്കുന്നത് എന്നായിരുന്നു അർണാബിന്റെ പക്ഷം.

ഷോവനിസ്റ്റുകളാണ് ഇത്തരം വിശ്വാസങ്ങൾ വച്ച് പുലർത്തുന്നതെന്നും അർണാബ് ആരോപിച്ചു. റെഡി ടു വെയിറ്റ് എന്നത് സംസ്‌കാരത്തിന്റെ പേരിൽ അംഗീകരിക്കുന്നവർ മുൻപ് ഇവിടെ നിലനിന്നിരുന്ന സംസ്‌കാരങ്ങളായ സതിയും ശൈശവ വിവാഹവും, സ്ത്രീധന സംസ്‌കാരവുമൊക്കെ തിരികെ കൊണ്ട് വരണമെന്ന ആവിശ്യം ഉന്നയിക്കുമോ എന്നാണ് അർണാബ് ആമുഖമായി ചോദിച്ചത്.രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിന്റെ തരംഗം തന്നെ ആഞ്ഞടിക്കുമ്പോൾ എങ്ങനെയാണ് ഇത്തരം ലോജിക്കില്ലാത്ത ആശയങ്ങളുമായി മുന്നോട്ട് വരുന്നതെന്നും അർണാബ് ചർച്ചയിൽ ചോദിച്ച്് കത്തിക്കയറി.\

പത്ത് വയസ്സിനും അൻപത് വയസ്സിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ലെന്ന നിലപാടിനെ അംഗീകരിക്കുന്ന സ്ത്രീകൾ നാളെ ഇതേ പ്രായത്തിലുള്ളവർ വോട്ട് ചെയ്യണ്ടെന്നോ, സ്‌കൂളിൽ പോകരുതെന്നോ വിദ്യാഭ്യാസം നേടരുതെന്നോ കായിക ഇനങ്ങളിൽ മത്സരിക്കരുതെന്നോ പറഞ്ഞാൽ അപ്പോഴും റെഡി ടു വെയിറ്റ് എന്ന ഉത്തരം നൽകുമോ എന്ന് അവതാരകൻ ചോദിക്കുന്നുണ്ട. സതി പോലെ ഉള്ള ആചാരങ്ങളെ തിരികെ കൊണ്ട് വന്നാൽ റെഡി ടു ഡൈ എന്ന ക്യാമ്പെയിൻ തുടങ്ങുമോ എന്നും ചോദിക്കുന്നുണ്ട്.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലാണ് ലോകത്ത് ഏറ്റവും വലിയ സ്ത്രീ സംഗമം നടക്കുന്നത് അപ്പോൾ പ്രാർത്ഥിക്കാൻ അവരെ അനുവദിക്കുന്നില്ലെന്ന വാദത്തിൽ കഴമ്പില്ലെന്ന മറുപടിയുമായാണ് റെഡി ടു വെയിറ്റ് അനുകൂലികൾ നൽകിയത്. ശബരിമലയിൽ പ്രവേശിക്കുന്നതിലെ സാങ്കേതികമായ തടസ്സം അവിടവുമായി ബന്ധപ്പെട്ട ആചാരങ്ങളാണ്. ആദ്യമായി അവിടേക്ക് പോകുന്നവർ 41 ദിവസം വൃതമനുഷ്ഠിക്കണമെന്നിരിക്കെ സ്ത്രീകൾക്ക് അതിന് കഴിയില്ലെന്നതാണ് പ്രധാന തടസ്സം. വനിതാ കമ്മീഷന്റെ തലപ്പത്ത് എന്ത്‌കൊണ്ടാണ് ഒരു പുരുഷൻ വരാത്തത്, ലേഡീസ് ഹോസ്റ്റലിൽ സ്ത്രീകൾ മാത്രമുള്ളതുമെല്ലാം അത്തരം സ്ഥലങ്ങൾ സ്ത്രീകൾക്ക് മാത്രമുള്ളതായതിനാലാമെന്നും അനുകൂല നിലപാട്കാർ പറയുന്നു. ആറ്റുകാൽ പൊങ്കാല നടക്കുന്ന സ്ഥലത്ത് പുരുഷന്മാർ സുരക്ഷയ്ക്ക് വേണ്ടി മാത്രമാണ് പോകുന്നത്. അല്ലാത്തപക്ഷം അവിടെ പുരുഷന്മാർക്ക് പ്രവേശനമില്ലെന്ന വാദമാണ് ഇവർ ഉന്നയിക്കുന്നത്.

സതി, ശൈശവ വിവാഹം എന്നിവ രാജസ്ഥാനിലെയും ബെങ്കാളിലേയും നിസ്സാര ശതമാനം ആൾക്കാരാണ് അനുഷ്ഠിച്ചിരുന്നത്. അത് സമൂഹത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്‌നമായിരുന്നു അതിന് കേരളത്തെ പഴിക്കേണ്ടതില്ലെന്നും രാഹുൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP