Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രെയിൻ ഗതാഗതം നേരെ ആകാൻ നാളെ രാവിലെ 10 മണി ആകും; ഒഴിവായത് വൻ ദുരന്തം; പാളത്തിലെ വിള്ളലിൽ അട്ടിമറി ഉണ്ടോ എന്നു പരിശോധിക്കും; കറുകുറ്റിയിലെ തീവണ്ടി അപകടം വലച്ചത് യാത്രക്കാരെ

ട്രെയിൻ ഗതാഗതം നേരെ ആകാൻ നാളെ രാവിലെ 10 മണി ആകും; ഒഴിവായത് വൻ ദുരന്തം; പാളത്തിലെ വിള്ളലിൽ അട്ടിമറി ഉണ്ടോ എന്നു പരിശോധിക്കും; കറുകുറ്റിയിലെ തീവണ്ടി അപകടം വലച്ചത് യാത്രക്കാരെ

മറുനാടൻ മലയാളി ബ്യൂറോ

അങ്കമാലി: അങ്കമാലിക്കടുത്ത് കറുകുറ്റിയിൽ തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസിന്റെ 13കോച്ചുകൾ പാളംതെറ്റിയതിനെ തുടർന്ന് ഗതാതതം താത്കാലികമായ നിലച്ച അവസ്ഥയാണ്. എറണാകുളത്തുനിന്ന് തിരുവനന്തപുത്തേക്കും തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും സ്‌പെഷ്യവൽ ട്രെയ്ൻ സർവീസ് ഏർപ്പെടുത്തിയതിനെത്തുടർന്ന് യാത്രാക്ലേളം ഒരി പരിധിവരെ ഒഴിവാക്കാൻ സാധിച്ചു. എന്നാൽ ദീർഘദൂര യാത്രക്കാരെ പാളം തെറ്റിയത് സാരമായി ബാധിച്ചു.

പൂർണമായും ഗതാഗതം പുനഃസ്ഥാപിക്കാൻ നാളെ രാിവലെ 10 മണി ആകും. എന്നാൽ രാവിലെ മുതൽ കറുകുറ്റിയിൽ നിന്നും മറ്റു സ്ഥലങ്ങളിൽ എത്തിക്കുന്നതിന് വളരെ ബുദ്ധിമുട്ടായിരുന്നു. സ്‌പെഷ്യൽ ബസ് സർവീസുകളും മറ്റു സ്വകാര്യ വാഹനങ്ങളും ഉപയോഗിച്ചു കൊണ്ടാണ് കുടുങ്ങിക്കിടന്ന യാത്രക്കാരെ ഓരോ സ്ഥലങ്ങളിലേകേകും എത്തിച്ചത്.

അതേസമയം, പാളത്തിലെ വിള്ളലിൽ എന്തെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. നൂറുകണക്കിന് ആളുകളാണ് കുറുപ്പും പടിയിൽ അകപ്പെട്ടത്.

അങ്കമാലിക്കും ഇരിങ്ങാലക്കുടക്കും ഇടയിൽ കറുകുറ്റി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത് 12 ബോഗികൾ ആണ് പാളം തെറ്റിയത്. ഇതിൽ നാലെണ്ണം പൂർണമായി ചെരിഞ്ഞിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. യാത്രക്കാർക്കാർക്കും പരിക്കില്ല. പുലർച്ചെ 2.16 നായിരുന്നു അപകടം. അപകടത്തിൽപെട്ടവരെ പ്രത്യേക വാഹനത്തിൽ കൊച്ചിയിലെത്തിക്കുന്നുണ്ട്.

ഇതു വഴിയുള്ള റെയിൽ ഗതാഗതം പൂർണ്ണമായി നിലച്ചിരിക്കുകയാണ്. ട്രെയിനിലെ എസ് 4 മുതൽ എ1 വരെയുള്ള കോച്ചുകളാണ് പാളം തെറ്റിയത്. ട്രാക്കിലുണ്ടായ വിള്ളലാണ് അപകട കാരണമെന്ന് റെയിൽവെ അറിയിച്ചു.

ട്രെയിൻ വലിയ വേഗതയിലല്ലാതിരുന്നതുകൊണ്ടും എതിർവശത്തെ ട്രാക്കിലൂടെ മറ്റ് ട്രെയിനുകള്ളൊന്നും വരാതിരുത്തതുകൊണ്ടും വലിയ അത്യാഹിതം വഴിമാറുകയായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. അപകടമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ചെന്നൈ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് കറുകുറ്റിയിലേക്ക് വന്നത്. അപകടത്തെ തുടർന്ന് ട്രെയിൻ ഇവിടെ യാത്ര അവസാനിപ്പിച്ചു. തിരുവനന്തപുരത്ത് വി എസ്എസ്സിയുടെ പരീക്ഷക്ക് വന്ന ഇതര സംസ്ഥാനക്കാരായ നൂറോളം വിദ്യാർത്ഥികൾ പെരുവഴിയിലായി.

ഗതാഗതം പുനഃസ്ഥാപിക്കുന്നതിനു വേണ്ടി യുദ്ധകാലാടിസ്ഥാനത്തിൽ റെയിൽവേയുടെ എൻജിനീയറിങ് അടക്കമുള്ള വിഭാഗങ്ങളെ ഏകോപിപ്പിച്ച് ആരംഭിച്ചു കഴിഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.

മംഗലാപുരം എക്സ്പ്രസിലെ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ട്രെയിൻ അപകടം നടന്ന് മൂന്നു മിനിട്ടുകൾക്ക് ശേഷം തിരുവനന്തപുരം ഭാഗത്തേക്കുള്ള ചെന്നൈ-തിരുവനന്തപുരം സൂപ്പർ എക്സ്‌പ്രസ് ട്രെയിൻ പോകേണ്ടതായിരുന്നു. എന്നാൽ, അപകട വിവരം അറിഞ്ഞതിനെ തുടർന്ന് ഈ ട്രെയിൻ ചാലക്കുടി സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു. തൃശൂരിൽ നിന്ന് വടക്കോട്ടും എറണാകുളത്ത് നിന്ന് തെക്കോട്ടും മാത്രമാണ് നിലവിൽ ട്രെയിൻ ഗതാഗതം നടക്കുന്നത്.

തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ജനശതാബ്ദി (12076) വേണാട് (16302) എക്സ്പ്രസുകൾ എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. തൃശ്ശൂർ ഭാഗത്തേക്കു പോകുന്ന ലൈൻ 10 മണിക്കൂറും തിരുവനന്തപുരത്തേക്കുള്ള ലൈൻ അഞ്ചു മണിക്കൂറും വൈകാൻ സാധ്യതയുണ്ട്. ഇന്നലെ പുറപ്പെട്ട അമൃത-നിലമ്പൂർ രാജ്യറാണി (16343/16349) എഗ്മൂർ-ഗുരുവായൂർ (16127) എന്നിവയും എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

റെയിൽവേ ഹെൽപ് ലൈൻ: തിരുവനന്തപുരം: 0471-2320012, തൃശ്ശൂർ: 0471-2429241, എറണാകുളം: 0484-2100317, കറുകുറ്റി: 9447075320

തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ് (16347) പാളംതെറ്റിയതിനെ തുടർന്ന് ഭാഗികമായി റദ്ദാക്കിയ, വൈകിയോടുന്ന ട്രെയിനുകളുടെ വിവരങ്ങൾ സതേൺ റെയിൽവേ പുറത്തുവിട്ടു.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ:

കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (12075) എക്സ്‌പ്രസ് ഇന്ന് കോഴിക്കോടിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
ഷൊർണൂർ-തിരുവനന്തപുരം വേണാട് (16301) എക്സ്‌പ്രസ് ഇന്ന് ഷൊർണൂറിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
മംഗലാപുരം-നാഗർകോവിൽ പരശുറാം (16649) എക്സ്‌പ്രസ് മംഗലാപുരത്തിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
മംഗലാപുരം-നാഗർകോവിൽ ഏറനാട് (16605) എക്സ്‌പ്രസ് മംഗലാപുരത്തിനും എറണാകുളത്തിനും ഇടക്ക് സർവീസ് നടത്തില്ല.
തിരുവനന്തപുരം-പാലക്കാട് ടൗൺ അമൃത രാജ്യറാണി (16343/16349) എറണാകുളത്തിനും പാലക്കാടിനും ഇടക്ക് സർവീസ് നടത്തില്ല.
വൈകിയോടുന്ന ട്രെയിനുകൾ

തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്നവ:

16346 തിരുവനന്തപുരം-ലോക്മാന്യ തിലക് നെത്രാവതി എക്സ്‌പ്രസ്
12625 തിരുവനന്തപുരം-ന്യൂഡൽഹി കേരളാ എക്സ്‌പ്രസ്
12515 തിരുവനന്തപുരം-ഗുവാഹത്തി എക്സ്‌പ്രസ്

കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്നവ:

12202 കൊച്ചുവേളി-ലോക്മാന്യ തിലക് ഗരീബിരഥ് വീക്ക് ലി എക്സ്‌പ്രസ്
19261 കൊച്ചുവേളി-പോർബന്തർ എക്സ്‌പ്രസ്

റദ്ദാക്കിയ, വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ

എറണാകുളത്തുനിന്ന് ഗുരുവായൂർ, അങ്കമാലി-തൃശൂർ-ഷൊർണൂർ കോഴിക്കോട് ഭാഗത്തേക്കുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരത്തു നിന്നുള്ള വേണാട് എക്സ്‌പ്രസ് (16302), ജനശതാബ്ദി എക്സ്‌പ്രസ് (12076) എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക
1. Train No.56352എറണാകുളം ഷൊർൺൂർ പാസഞ്ചർ
2. Train No.56361 ഷൊർൺൂർഎറണാകുളം പാസഞ്ചർ
3. Train No.56379 എറണാകുളംആലപ്പുഴ പാസഞ്ചർ
4. Train No.56384 ആലപ്പുഴഎറണാകുളം പാസഞ്ചർ
5. Train No.56376 എറണാകുളം-ഗുരുവായൂർ പാസഞ്ചർ
6. Train No.56603 തൃശൂർ കോഴിക്കോട് പാസഞ്ചർ
7. Train No.56370 എറണാകുളം-ഗുരുവായൂർ പാസഞ്ചർ
8. Train No.56371 ഗുരുവായൂർ- എറണാകുളം പാസഞ്ചർ
9. Train No.56365പുനൂലൂർഗുരുവായൂർ പാസഞ്ചർ
10. Train No.56366 ഗുരുവായൂർ-പുനൂലൂർ പാസഞ്ചർ
11. Train No.56373 ഗുരുവായൂർതൃശൂർ പാസഞ്ചർ
12. Train No.56374 തൃശൂർ- ഗുരുവായൂർ പാസഞ്ചർ
13. Train No.56375 ഗുരുവായൂർ- എറണാകുളം പാസഞ്ചർ
14. Train No.56043 ഗുരുവായൂർ തൃശൂർ പാസഞ്ചർ
15. Train No.56044 തൃശൂർ ഗുരുവായൂർ പാസഞ്ചർ
16. Train No.16305 എറണാകുളംകണ്ണൂർ ഇന്റർ സിറ്റി Express
17. Train No.16308 കണ്ണൂർ ആലപ്പുഴ ഇന്റർ സിറ്റി Express
18. Train No.16307 ആലപ്പുഴകണ്ണൂർ ഇന്റർ സിറ്റി Express (29/8/16 തിങ്കൾ)
19. Train No.16306 കണ്ണൂർഎറണാകുളം ഇന്റർ സിറ്റിExpress(30/8/16 ചൊവ്വ)
20. Train No.16341 ഗുരുവായൂർ തിരുവനന്തപുരം Express
21. Train No.16342 തിരുവനന്തപുരംഗുരുവായൂർ Express

തിരുനൽവേലി വഴിതിരിച്ചുവിട്ട ട്രെയിനുകൾ

1. Train No.12512 തിരുവനന്തപുരംഗരഖ്പൂർ റപ്തിസാഗർ എക്സ്‌പ്രസ് (via Tirunelveli 28/8/16 )
2. Train No.17229 തിരുവനന്തപുരംഹൈദരാബാദ് ശബരി എക്സ്‌പ്രസv(via Tirunelveli on 28/8/16)
3. Train No.16382 കന്യാകുമാരി മുംബൈ എക്സ്‌പ്രസ് (via Tirunelveli on 28/8/16)
4. Train No.16525 കന്യാകുമാരി-ബംഗളൂരു എക്സ്‌പ്രസ് (via Tirunelveli on 28/8/16)
5. Train No.13352ആലപ്പുഴ ധൻബാദ് Tatanagar എക്സ്‌പ്രസ് (via Tirunelveli on 28/8/16)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP