Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുജറാത്ത് കലാപത്തിൽ ജയിലിൽ അടയ്ക്കപ്പെട്ട പട്ടേൽ യുവാക്കളെ വെറുതെ വിടണം; കലാപത്തിന് ഉത്തരവാദിയും ഗുണഭോക്താവും മോദി: രൂക്ഷ വിമർശനവുമായി ഹർദിക് പട്ടേൽ

ഗുജറാത്ത് കലാപത്തിൽ ജയിലിൽ അടയ്ക്കപ്പെട്ട പട്ടേൽ യുവാക്കളെ വെറുതെ വിടണം; കലാപത്തിന് ഉത്തരവാദിയും ഗുണഭോക്താവും മോദി: രൂക്ഷ വിമർശനവുമായി ഹർദിക് പട്ടേൽ

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിന് ഉത്തരവാദിയും ഗുണഭോക്താവും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പട്ടേൽ സമരനേതാവ് ഹർദിക് പട്ടേൽ. 2002ലെ ഗുജറാത്ത് കലാപത്തിൽ ജയിലിൽ അടയ്ക്കപ്പെട്ട പട്ടേൽ യുവാക്കളെ വെറുതെ വിടണമെന്നും ഹർദിക് ആവശ്യപ്പെട്ടു.

ഹർദിക് പട്ടേൽ നരേന്ദ്ര മോദിക്കെഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. പട്ടേൽ വിഭാഗത്തിൽ പെട്ട 102 പേരാണ് കലാപകാലത്ത് നടന്ന അക്രമകങ്ങളിൽ പ്രതികളായി ജയിലിലുള്ളത്. ഇവരെ വിട്ടയക്കണമെന്നാണ് ആവശ്യം.

ഗുജറാത്ത് കലാപത്തിന്റെ ഗുണഫലങ്ങൾ അനുഭവിച്ച വ്യക്തിയാണ് അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദി എന്ന് എല്ലാവർക്കും അറിയാം. അതിനെ തുടർന്ന് അദേഹം പ്രധാനമന്ത്രിയാവുകയും ചെയ്തു. അന്നത്തെ കലാപത്തിന് മോദിയാണ് ഉത്തരവാദിയെന്നും ഹർദിക് കുറ്റപ്പെടുത്തുന്നു.

നരേന്ദ്ര മോദി ഗുജറാത്തികളെ തെറ്റായി ഉപയോഗിക്കുകയായിരുന്നു. പ്രത്യേകിച്ച് പട്ടേൽ യുവാക്കളെ. ഈ യുവാക്കളെ ജയിലിൽ നിന്ന് വിടാൻ മോദി തയ്യാറാവില്ല. കാരണം രാജ്യത്തിന് മുന്നിൽ മതേതര ചിത്രം കാത്തൂ സൂക്ഷിക്കണമല്ലോ മോദിക്കെന്നും ഹർദിക് കത്തിൽ സൂചിപ്പിക്കുന്നു. ഒബിസി സംവരണം പട്ടേൽ വിഭാഗങ്ങളിലുള്ളവർക്ക് നൽകണം എന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തെ തുടർന്ന് ഹർദിക് പട്ടേൽ 9 മാസമായി ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയ പട്ടേൽ പ്രക്ഷോഭം തുടരുന്നതിനായി പുതിയ സംഘത്തെ തെരഞെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP