Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇലക്ട്രിക് പണിക്കെത്തിയപ്പോൾ അച്ചന്റെ മുറിയിൽ സ്ത്രീയെ കണ്ടു; അസ്വാഭാവികത തോന്നിയത് പ്രതികാരം തുടങ്ങിയപ്പോൾ; ക്വയറിൽ നിന്ന് വിലക്കിയും അഴിമതി ആരോപിച്ചും അപമാനിച്ചു; പള്ളി കത്തിച്ചെന്ന് ആരോപിച്ച് ഊരുവിലക്കും; മുംബൈയിലെ കല്ല്യാൺ അതിരൂപതയ്‌ക്കെതിരെ ഷൈജു താക്കോൽക്കാരന് പറയാനുള്ളത്

ഇലക്ട്രിക് പണിക്കെത്തിയപ്പോൾ അച്ചന്റെ മുറിയിൽ സ്ത്രീയെ കണ്ടു; അസ്വാഭാവികത തോന്നിയത് പ്രതികാരം തുടങ്ങിയപ്പോൾ; ക്വയറിൽ നിന്ന് വിലക്കിയും അഴിമതി ആരോപിച്ചും അപമാനിച്ചു; പള്ളി കത്തിച്ചെന്ന് ആരോപിച്ച് ഊരുവിലക്കും; മുംബൈയിലെ കല്ല്യാൺ അതിരൂപതയ്‌ക്കെതിരെ ഷൈജു താക്കോൽക്കാരന് പറയാനുള്ളത്

അരുൺ ജയകുമാർ

മുംബൈ: പള്ളിയിലെ വികാരിയച്ചന്റെ കണ്ണിലെ കരടായിമാറിയ ഷൈജു എന്ന മലയാളിക്ക് മുംബൈയിൽ സഭാ വിശ്വാസികളുടെ ഊരു വിലക്ക്. ഇടവകയിലെ എല്ലാവർക്കും പ്രിയങ്കരനും പള്ളി കൊയറിലെ സ്ഥിരം സാന്നിധ്യവുമായിരുന്ന ഷൈജുവിനോട് ഇന്ന് എല്ലാവർക്കും കടുത്ത അമർഷമാണ്. പള്ളിക്ക് തീ വച്ചുവെന്നും വികാരിയച്ചനെ ആക്രമിച്ചുവെന്നുമാരോപിച്ചാണ് തനിക്ക് ഊര് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് ഷൈജു പറയുന്നത്. 18 വർഷമായി ഷൈജു താക്കോൽക്കാരൻ എന്ന ചാലക്കുടി സ്വദേശി മുംബൈയിലെത്തിയിട്ട്.

ഭാര്യയും അദ്ധ്യാപികയുമായ സീമ ഷൈജുവിനും ഏഴ് വയസ്സുള്ള മകൻ ലിവിനുമൊത്താണ് താമസം. ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്നതാണ് ഷൈജുവിന്റെ തൊഴിൽ. മുംബൈയിലെ താമസ സ്ഥലമായ കലമ്പൊലീയിലും ഇടവകയിലെ മറ്റ് മലയാളികളുടേയും വീടുകളിലേതുൾപ്പടെയുള്ള ഇലക്ട്രിക്കൽ ജോലികൾ ചെയ്തിരുന്നത് ഷൈജുവാണ്. റോമൻ കത്തോലിക്ക സഭയുടെ കല്യാൺ അതിരൂപതയുടെ കീഴിലാണ് കലമ്പൊലീ ഇടവക പ്രവർത്തിക്കുന്നത്.

പള്ളിയിലെ ഇലക്ട്രിക്കൽ പണികളും ചെയ്തിരുന്നത് ഷൈജുവാണ്. മറ്റു ജോലികളുടെ തിരക്കുകളുള്ളതിനാൽ ജോലി സമയത്തിന് ശേഷമാണ് മിക്കവാറും പള്ളിയിലെ ജോലികൾ ചെയ്യുന്നത്. പള്ളിയിലേക്കെത്തുന്ന എല്ലാ വികാരികളോടും നല്ലബന്ധമാണ് സാധാരണയായി വച്ചുപുലർത്തിയിരുന്നതെന്നും ഷൈജു പറയുന്നു. സ്ഥലത്ത് പുതിയ വികാരി പള്ളിയിൽ എത്തിയ ശേഷമാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്നും ഷൈജു പറയുന്നു. ഒരിക്കൽ പള്ളിയിലെ ചില ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്നതിനായി പള്ളിയിലെത്തിയപ്പോൾ ഈ വികാരിയച്ഛന്റെ മുറിയിൽ ഒരു സ്ത്രീയെ കണ്ടിരുന്നു. എന്നാൽ ഒരു അസ്വാഭികതയും തനിക്ക് തോന്നിയിരുന്നില്ല. അതിനെക്കുറിച്ച് താൻ അധികം ചിന്തിച്ചതുമില്ല. എന്നാൽ അതിന് ശേഷം വികാരിയച്ഛൻ ശത്രുതാപരമായാണ് പെരുമാറുന്നതെന്ന് ഷൈജു പറയുന്നു.അതിന് ശേഷം ആവശ്യമില്ലാതെ പള്ളിയിൽ വരരുതെന്ന് പറഞ്ഞ് അകാരണമായി ശാസിക്കുകയും ചെയ്തുവെന്നും ഷൈജു പറയുന്നു.

പള്ളിയിൽ അറ്റകുറ്റപണി നടത്തിയതിൽ എഴുപതിനായിരം രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ചാണ് തനിക്കെതിരെയുള്ള ആക്രമങ്ങൾ ആരംഭിച്ചത്. എന്നാൽ പള്ളിക്ക് വേണ്ടി ഫാൻ ഉൾപ്പടെയുള്ള വസ്തുക്കൾ താൻ സൗജന്യമായി നൽകുകയായിരുന്നുവെന്നും ഷൈജു പറയുന്നു. തുടർന്ന് പള്ളി കൊയറിൽ നിന്നും പുറത്താക്കുകയും ചെയ്തു. അഴിമതിയെന്ന് പറഞ്ഞ് ആരോപിക്കുകയും തുടർന്ന് അവിടെ വച്ച് കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പള്ളിയിൽ സാധാരണ വിശ്വാസികളെപ്പോലെ വന്ന് പോയാൽ മതി എന്ന ശാസനയും നൽകുകയായിരുന്നുവെന്നും ഷൈജു പറയുന്നു.

സഭയുടെ പേര് ചീത്തയാക്കിയവനെന്നും ദൈവനിന്ദ കാണിച്ചവനെന്നുമെല്ലാം പറഞ്ഞ് തന്നെ ഒറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഷൈജു പറയുന്നു. റോമൻ കത്തോലിക്ക സഭയിൽ വിശ്വാസികൾ വികാരിയച്ഛന്മാർക്ക് നൽകുന്ന അമിതമായ സ്വാതന്ത്ര്യത്തിന്റെ ഫലമാണ് ഇത്തരം സംഭവങ്ങൾ എന്നാണ് ഷൈജുവിന്റെ അഭിപ്രായം. സഭുടെ പേര് ചീത്തയാക്കിയവൻ എന്ന് മുദ്രകുത്തിയാണ് പലരും ശത്രുത വച്ച് പുലർത്തുന്നത്. പിന്നീട് സഭയിൽനിന്നും കൊയർ സംഘത്തിൽ നിന്നും സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഷൈജു കല്യാൺ അതിരൂപതയ്ക്ക് മുന്നിൽ നിരാഹാര സമരം നടത്തുകയും ഇത് വാർത്തയായപ്പോൾ സസ്‌പെൻഷൻ പിൻവലിക്കുകയുമായിരുന്നു. മാതൃഭൂമി അടക്കമുള്ള പത്രങ്ങളിൽ വന്ന വാർത്തയാണ് തനിക്ക് തുണയായതെന്നും ഷൈജു പറയുന്നു.

പിന്നീട് ഈ വികാരിക്ക് പകരം മറ്റൊരു വൈദികനെ സഭ ഇവിടേക്ക് നിയോഗിക്കുകയായിരുന്നു. എന്നാൽ പുതിയ വികാരിയച്ചൻ വന്നിട്ടും സഭയ്ക്ക് ഷൈജുവിനോടുള്ള സമീപനത്തിൽ വലിയ മാറ്റം ഒന്നും സംഭവിച്ചില്ല. തുടർന്നും ഷൈജുവിന് പള്ളിയിലെ ജോലികളൊന്നും നൽകിയില്ല. പിന്നീട് പള്ളിയിലെ ഒരു ഭാഗത്തിന് തീ പിടിച്ചപ്പോൾ അത് പണികൾ നൽകാത്തതിന്റെ വൈരാഗ്യത്തിൽ ഷൈജു തന്നെ ചെയ്തതാണെന്നും പറഞ്ഞ് പരത്തുകയായിരുന്നെന്നും ഷൈജു പറയുന്നു.

പള്ളി കത്തിച്ചുവെന്ന് പറഞ്ഞ് ഇവിടെ നടത്താനിരുന്ന ധ്യാന ശുശ്രൂഷയും ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഇടവകയിലെ ആർക്കും തന്നെ പള്ളിയുമായി ബന്ധപ്പെട്ട പണികൾ നൽകണ്ടെന്ന തീരുമാനമെടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പള്ളിയിലെ തന്നെ ഒരു പരിപാടിക്ക് കാറ്ററിങ്ങ് സർവ്വീസ് അനിൽ ജോർജ് എന്ന സഭാ വിശ്വാസിക്ക് തന്നെ നൽകുകയായിരുന്നു. എന്നാൽ ഇതും വികാരിയച്ഛൻ ഇടപെട്ട് പിൻവലിക്കുകയായിരുന്നു. മനസാക്ഷിയുണ്ടെങ്കിൽ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞത് ശത്രുത കൂട്ടിയെന്നും ഷൈജു പറയുന്നു.

ഇതേ തുടർന്ന് പൊതിരെ തല്ലുകയും പിന്നീട് സ്റ്റേഷനിൽ ഏൽപ്പിക്കുകയും അടുത്ത ദിവസം മാത്രമാണ് ജാമ്യം ലഭിച്ചതെന്നുും ഷൈജു പറയുന്നു. ഇപ്പോൾ ചെയ്യാത്ത കുറ്റത്തിനും ഇല്ലാത്ത പ്രശ്‌നങ്ങളും പറഞ്ഞ് ഒരു ഇടവക മുഴുവൻ അന്യനാട്ടിൽ ഒരു മലയാളിയേയും അയാളെ പിന്തുണച്ചവരേയും ഒറ്റപ്പെടുടുത്തുന്നത് വേദനാജനകമായ കാര്യമാമെന്നും ഷൈജു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP