Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈബർ ലോകത്ത് മനേകാ ഗാന്ധിക്കെതിരെ മല്ലൂസിന്റെ പ്രതിഷേധം; തെരുവു നായ്ക്കളെ കൊല്ലാൻ അനുവദിക്കാത്ത നിലപാടിൽ പ്രതിഷേധിച്ച് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ഹാക്ക് ചെയ്ത പേജിൽ നായ്ക്കളുടെ കടിയേറ്റ് മരിച്ച ശിലുവമ്മയുടെ ചിത്രവും

സൈബർ ലോകത്ത് മനേകാ ഗാന്ധിക്കെതിരെ മല്ലൂസിന്റെ പ്രതിഷേധം; തെരുവു നായ്ക്കളെ കൊല്ലാൻ അനുവദിക്കാത്ത നിലപാടിൽ പ്രതിഷേധിച്ച് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ഹാക്ക് ചെയ്ത പേജിൽ നായ്ക്കളുടെ കടിയേറ്റ് മരിച്ച ശിലുവമ്മയുടെ ചിത്രവും

തിരുവനന്തപുരം: തെരുവു നായ്ക്കളുടെ ആക്രമണത്തിൽ ശിലുവമ്മ എന്ന സ്ത്രീയുടെ മരണം സംഭവിച്ചതോടെ പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. തെരുവുനായക്കളെ കൊല്ലാൻ അനുവദിക്കാത്ത കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധിക്കെതിരെയാണ് സൈബർ ലോകത്ത് മലയാളികളുടെ പ്രതിഷേധം. മനേകാ ഗാന്ധി മൃഗാവകാശ പ്രവർത്തനത്തിനായി ഉപയോഗിക്കുന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പീൾസ് ഫോർ അനിമൽസ് ഇന്ത്യ ഡോട്ട് ഒർഗ് എന്ന വെബ്‌സൈറ്റാണ് ടീം കേരളാ സൈബർ വാരിയേഴ്‌സ് എന്ന സംഘം തകർത്തത്.

ഹാക്ക് ചെയ്ത പേജിൽ, പുല്ലുവിളയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ശിലുവമ്മ എന്ന സ്ത്രീ മരിച്ചതിന്റെ വാർത്തയും ചിത്രവും നൽകിയിട്ടുണ്ട്. തെരുവ് നായ്ക്കൾ ഇല്ലാത്ത ഇന്ത്യ എന്ന തലക്കെട്ടിലാണ് ചിത്രവും വാർത്തയും പോസ്റ്റ് ചെയ്തിരിക്കുന്നത്. തെരുവു നായ്ക്കളെ ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിനെതിരെ മനേക ഗാന്ധിയടക്കമുള്ള മൃഗാവകാശ പ്രവർത്തകർ നേരത്തെ രംഗത്തെത്തിയിരുന്നു.

തെരുവു നായ്ക്കളെ കൊല്ലുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണെമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ മരം കണ്ടുപിടിക്കണമെന്നും നായ്ക്കൾ ആക്രമകാരികളല്ലെന്നും അവർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേരള സൈബർ വാരിയേഴ്‌സിന്റെ പ്രതികാരം. നേരത്തെ നിരവധി പാക് വെബ്‌സൈറ്റുകളും ബംഗ്ലാദേശ് വെബ്‌സൈറ്റുകളും കേരള സൈബർ വാരിയേഴ്‌സ് ഹാക്ക് ചെയ്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP