Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വാശ്രയ മെഡിക്കൽ പ്രവേശം: സർക്കാർ അലോട്ട്‌മെന്റ് നടത്താനുള്ള തീരുമാനം നല്ലകാര്യമെന്ന് വെള്ളാപ്പള്ളി; എസ്എൻഡിപിയുടെ കീഴിലുള്ള കോളേജുകളിൽ ഇത് ആദ്യം നടപ്പിലാക്കുമെന്നും യോഗം ജനറൽ സെക്രട്ടറി

സ്വാശ്രയ മെഡിക്കൽ പ്രവേശം: സർക്കാർ അലോട്ട്‌മെന്റ് നടത്താനുള്ള തീരുമാനം നല്ലകാര്യമെന്ന് വെള്ളാപ്പള്ളി; എസ്എൻഡിപിയുടെ കീഴിലുള്ള കോളേജുകളിൽ ഇത് ആദ്യം നടപ്പിലാക്കുമെന്നും യോഗം ജനറൽ സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും കൽപിത സർവകലാശാലയിലെയും മുഴുവൻ എം.ബി.ബി.എസ് സീറ്റുകളിലേക്കും സർക്കാർ അലോട്ട്‌മെന്റ് നടത്താനുള്ള തീരുമാനം നല്ലകാര്യമെന്ന് എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി.യുടെ കീഴിലുള്ള കോളേജുകളിൽ ഇത് ആദ്യം നടപ്പിലാക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. തുല്യനീതി നടപ്പിലാക്കാൻ പുതിയ തീരുമാനം സഹായിക്കും. കോടികൾ കോഴവാങ്ങിയവരെ നിയന്ത്രിക്കണം. പ്രവേശനനിയന്ത്രണം ഏറ്റെടുത്ത നടപടിയുമായി സർക്കാർ മുന്നോട്ടുപോകണമെന്നും ഫീസ് ഏകീകരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

ജനാധിപത്യം വന്നിട്ടും പിന്നാക്കക്കാർക്ക് സാമൂഹ്യനീതി ലഭിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്. എൻ.ഡി.പി. യോഗം ഡോ.പി.പൽപ്പു സ്മാരകയൂണിയനും പത്രാധിപർ കെ. സുകുമാരൻ സമാരക യൂണിയനും സംയുക്തമായി നടത്തിയ എട്ട് കോടിയുടെ മൈക്രോഫിനാൻസ് വായപാവിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവിതാംകൂറിൽ നീതി നിഷേധിക്കപ്പെട്ടപ്പോഴാണ് എസ്.എൻ ഡി.പി യുണ്ടായത്. ഇന്നും പിന്നാക്കക്കാർക്ക് നീതി കിട്ടുന്നില്ല.ആർ.ശങ്കർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പതിനാല് കോളേജുകൾ കിട്ടി. പിന്നീട് ഇതുവരെ മൂന്ന് കോളേജുകളാണ് കിട്ടിയത്. മറ്റ് സംഘടിത വിഭാഗങ്ങൾ എല്ലാം കയ്യടക്കിയിരിക്കുമ്പോൾ അസംഘടിത ഭൂരിപക്ഷങ്ങൾക്ക് ഇടമില്ലാത്ത സ്ഥിതിയാണ്. ഇടമില്ലാത്തവർക്ക് ഇടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോഴും മൈക്രോ ഫിനാൻസ് വിട്ട് മാക്രോ ഫിനാൻസിലേക്ക് പോകാൻ പിന്നാക്കക്കാർക്കായില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP