Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രകൃതിവിരുദ്ധ പീഡനക്കേസിൽ ഗോരക്ഷാദൾ തലവൻ അറസ്റ്റിൽ; പശുക്കളെ പാർപ്പിച്ചിരിക്കുന്ന കേന്ദ്രത്തിൽ വച്ച് മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിക്കാരൻ

പ്രകൃതിവിരുദ്ധ പീഡനക്കേസിൽ ഗോരക്ഷാദൾ തലവൻ അറസ്റ്റിൽ; പശുക്കളെ പാർപ്പിച്ചിരിക്കുന്ന കേന്ദ്രത്തിൽ വച്ച് മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിക്കാരൻ

ചണ്ഡീഗഡ്: പഞ്ചാബിലെ ഗോരക്ഷാദൾ തലവൻ സതീഷ് കുമാർ പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്റ്റിൽ പട്യാല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രകൃതി വിരുദ്ധ പീഡനത്തിന് പുറമെ വർഗീയലഹള, കവർച്ച, തട്ടിക്കൊണ്ട് പോകൽ തുടങ്ങിയ കുറ്റങ്ങളും ഇയാളുടെ പേരിൽ ചുമത്തിയിട്ടുണ്ട്.

ഓഗസ്റ്റ് ആറിനാണ് ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്. കന്നുകാലി വ്യാപാരിയുടെ പരാതിയിലാണ് അറസ്റ്റ്.

സതീഷ് കുമാറും കൂട്ടാളികളും പശുക്കളെ പാർപ്പിച്ചിരിക്കുന്ന കേന്ദ്രത്തിൽ എത്തിച്ച് തന്നെ മർദ്ദിക്കുകയും പ്രകൃതിവിരുദ്ധ ലൈഗികപീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്നും പിന്നീട് തന്നെ ബലമായി മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിക്കാരൻ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു.

പഞ്ചാബിന് പുറത്ത് വച്ചാണ് സതീഷ് കുമാറിന്റെ അറസ്റ്റ് നടന്നത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

രാജ്യത്ത് വളർ;ന്നുവരുന്ന ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്. സതീഷ് കുമാറിനെതിരെ സമാനമായ പരാതികളുമായി നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP