Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാങ്കിൽ നിശ്ചിത തുകയിൽ കൂടുതൽ നിക്ഷേപിക്കുമ്പോൾ ചാർജ്ജ് നൽകണം; പുതിയ ബാങ്കിങ് നയവുമായി ബാങ്ക് ഓഫ് അയർലണ്ട്

ബാങ്കിൽ നിശ്ചിത തുകയിൽ കൂടുതൽ നിക്ഷേപിക്കുമ്പോൾ ചാർജ്ജ് നൽകണം; പുതിയ ബാങ്കിങ് നയവുമായി ബാങ്ക് ഓഫ് അയർലണ്ട്

ബാങ്ക് ഓഫ് അയർലണ്ട് പുതിയ ബാങ്കിങ് നയം പ്രഖ്യാപിച്ചു. ബാങ്കിൽ നിക്ഷേപിക്കുന്ന പണം സൂക്ഷിക്കുന്നതിന് നിക്ഷേപകരിൽ നിന്നും പണം ഈടാക്കുന്ന നയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 10 മില്ല്യൺ യൂറോയിലധികം നിക്ഷേപിക്കുന്നവരിൽ നിന്നും 0.1% പലിശ ഈടാക്കാനാണ് തീരുമാനം. പുതിയ നയം ഒക്ടോബർ മുതലാണ് നടപ്പിൽ വരിക.

ബാങ്കിന്റെ പുതിയ നടപടി തിരിച്ചടിയാകുമെന്നാണ് മറ്റു ബാങ്കുകളുടെ വിലയിരുത്തൽ. നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനു പകരം ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ നടപടി വിപണിയിൽ അനുകൂലമാറ്റം ഉണ്ടാക്കില്ലെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ ഇത്തരത്തിൽ പലിശ ഈടാക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് എഐബിയും ടിഎസ്ബിയും വ്യക്തമാക്കി.

കൂടുതൽ പണം വിപണിയിൽ എത്തിക്കാനുള്ള പ്രവണത പ്രോത്സാഹിപ്പിക്കണം എന്നതാണ് സർക്കാർ നയം. ബാങ്ക് ഓഫ് അയർലണ്ടിന്റഎ പുതിയ നടപടി ഈ നയത്തിന് എതിരാണെന്നാണ് വിലയിരുത്തൽ. അതേസമയം, മാസങ്ങൾക്കു മുമ്പ് യൂറോപ്യൻ സെൻട്രൽ ബാങ്ക് സമാനമായ നടപടി കൈക്കൊണ്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP