Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലത്ത് സദാചാര ഗുണ്ടകളുടെ ആക്രമണം; ആളുമാറിയുള്ള ആക്രമണത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു; ഏഴുപേർ കസ്റ്റഡിയിൽ

കൊല്ലത്ത് സദാചാര ഗുണ്ടകളുടെ ആക്രമണം; ആളുമാറിയുള്ള ആക്രമണത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു; ഏഴുപേർ കസ്റ്റഡിയിൽ

കൊല്ലം: കൊല്ലത്ത് സദാചാര ഗുണ്ടായിസത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കൊല്ലം മുണ്ടയ്ക്കൽ സ്വദേശി സുമേഷാണ്(20) കൊല്ലപ്പെട്ടത്. ഓഗസ്റ്റ് ഒമ്പതിനാണ് സുമേഷിന് മർദനമേറ്റത്. ബൈക്കിൽ പോവുകയായിരുന്ന സുമേഷിനെ കമ്പി വടി കൊണ്ട് അടിച്ചുവീഴ്‌ത്തുകയായിരുന്നു. തുടർന്ന് ക്രൂരമായി മർദിക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് ഏഴുപേരെ ഇരവിപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ആളുമാറിയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു പെൺകുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മറ്റൊരാളെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്ന ഗുണ്ടാ സംഘം ഹെൽമറ്റ് ധരിച്ചിരുന്ന സുമേഷിനെ മർദിക്കുകയായിരുന്നു. മർദനത്തിനുശേഷം ഹെൽമറ്റ് ഊരിമാറ്റിയപ്പോഴാണ് ഗുണ്ടാസംഘത്തിന് ആളുമാറിയ വിവരം മനസിലാകുന്നതും.

നെഞ്ചിനും കരളിനും ഗുരുതരമായി പരുക്കേറ്റ സുമേഷിനെ കൊല്ലത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചതിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP