Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയോധന കലയുമായി ജപ്പാൻ; റോക്ക് ആൻഡ് റോൾ ആടി ബ്രസീൽ; സാങ്കേതിക മികവുമായി റഷ്യ; ഒളിമ്പിക്‌സ് മത്സരങ്ങളിൽ ഏറ്റവും അധികം കൈയടി നേടിയ സിംക്രണൈസ്ഡ് സ്വിമ്മിങ്ങിലെ വിസ്മയക്കാഴ്ചകൾ

ആയോധന കലയുമായി ജപ്പാൻ; റോക്ക് ആൻഡ് റോൾ ആടി ബ്രസീൽ; സാങ്കേതിക മികവുമായി റഷ്യ; ഒളിമ്പിക്‌സ് മത്സരങ്ങളിൽ ഏറ്റവും അധികം കൈയടി നേടിയ സിംക്രണൈസ്ഡ് സ്വിമ്മിങ്ങിലെ വിസ്മയക്കാഴ്ചകൾ

നീന്തൽക്കുളത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് സിംക്രണൈസ്ഡ് സ്വിമ്മിങ്. എട്ടംഗ ടീം ഒരേ താളത്തിൽ ഒരേ ഭാവത്തിൽ വെള്ളത്തിൽ അഭ്യാസങ്ങൾ കാണിക്കുന്നത് ശ്വാസമടക്കിയിരുന്നുമാത്രമേ കാണാനാവൂ. മാസ്മരികമായ ഈ കാഴ്ചകളിൽ ഓരോ രാജ്യവും അവരവരുടേതായ സാംസ്‌കാരിക ചിഹ്നങ്ങൾ കൂടി കൊണ്ടുവരുമ്പോൾ കാണികൾ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് കൈയടിച്ചുപോകും.

നീന്തൽക്കുളത്തിലുള്ള എട്ടുപേരുടെയും ഒരേ തരത്തിലുള്ള ചലനങ്ങളാണ് സിംക്രണൈസ്ഡ് നീന്തലിനെ മനോഹരമായ കാഴ്ചയാക്കുന്നത്. ഇത് നൃത്തമാണോ കായികയിനമാണോ എന്ന് വേർതിരിച്ചെടുക്കാൻ പ്രയാസവുമാണ്. റിയോയിലെ നീന്തൽക്കുളത്തിലും കാണികൾക്ക് ഈ കായികയിനത്തെ പൂർണമായി ഉൾക്കൊള്ളാനായില്ല.

സാധാരണ കായികയിനങ്ങളിൽനിന്ന് വ്യത്യസ്തമായി സിനിമാതാരങ്ങളെപ്പോലും അതിശയിപ്പിക്കുന്ന മേക്കപ്പണിഞ്ഞാണ് ഓരോ താരവും മത്സരിക്കാനെത്തുക. വെള്ളത്തിൽ എത്രനേരം കിടന്നാലും മുടിയുലയുക പോലും ചെയ്യാത്ത രീതിയിലാണ് സജ്ജമാക്കിയിട്ടുണ്ടാവുക. കാഴ്ചയിലെ ഭംഗി നിർണായകമാണെന്നതിനാൽ, മണിക്കൂറുകൾ നീണ്ട മേക്കപ്പിനുശേഷമാണ് താരങ്ങൾ നീന്തൽക്കുളത്തിലേക്ക് എത്തുക.

പരമ്പരാഗതമായ ആയോധനമുറകൾ കൂടി സന്നിവേശിപ്പിച്ചാണ് ജാപ്പനീസ് ടീം കുളത്തിലിറങ്ങിയത്. മനോഹരമായ റോക്ക് ആൻഡ് റോൾ താളത്തിൽ ബ്രസീൽ ടീം എത്തിയപ്പോൾ റഷ്യ സാങ്കേതികമായ ഓരോ നൂലിഴയും പിഴയ്ക്കാതെയാണ് മത്സരിച്ചത്. സിംക്രണൈസ്ഡ് സ്വിമ്മിങ്ങിൽ റഷ്യയ്ക്കുള്ള മേധാവിത്വം ഊട്ടിയുറപ്പിച്ച് അവർ ഈയിനത്തിൽ സ്വർണം നേടുകയും ചെയ്തു.

2000 സിഡ്‌നി ഒളിമ്പിക്‌സുമുതൽ സിംക്രണൈസ്ഡ് സ്വിമ്മിങ്ങിലെ സ്വർണമെഡലുകൾ റഷ്യയുടെ കുത്തകയാണ്. ഇക്കുറി. 100-ൽ 97.0106 പോയന്റ് നേടിയാണ് റഷ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ചൈന 95.6174 പോയന്റോടെ രണ്ടാമതെത്തിയപ്പോൾ ജപ്പാൻ 93.7723 പോയന്റോടെ വെങ്കലമെഡലിന് അർഹരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP