Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ടി എ റസാഖിന്റെ മരണത്തെചൊല്ലി പുതിയ വിവാദം; മരണം അമൃത ആശുപത്രിയുടെ വീഴ്‌ച്ചയെന്ന് ബന്ധുക്കൾ; കരൾമാറ്റ ശസ്ത്രക്രിയ നടത്തുമ്പോൾ ഡെങ്കിപ്പനി കണ്ടത്തെിയില്ല; മറുനാടൻ വാർത്ത ചൂണ്ടിക്കാട്ടി മോഹനം സംഘാടകർക്കെതിരെ സംവിധായകൻ വിനയൻ രംഗത്ത്

ടി എ റസാഖിന്റെ മരണത്തെചൊല്ലി പുതിയ വിവാദം; മരണം അമൃത ആശുപത്രിയുടെ വീഴ്‌ച്ചയെന്ന് ബന്ധുക്കൾ; കരൾമാറ്റ ശസ്ത്രക്രിയ നടത്തുമ്പോൾ ഡെങ്കിപ്പനി കണ്ടത്തെിയില്ല; മറുനാടൻ വാർത്ത ചൂണ്ടിക്കാട്ടി മോഹനം സംഘാടകർക്കെതിരെ സംവിധായകൻ വിനയൻ രംഗത്ത്

കെ വി നിരഞ്ജൻ

കോഴിക്കോട്: തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. നേരത്തെ റസാഖ് മരിച്ച വിവരം മറച്ചുവച്ച് കോഴിക്കോട്ട് മോഹൻലാലിന്റെ നേതൃത്വത്തിൽ 'മോഹനം' ഷോ നടത്തിയെന്നും, ഇത് തീരാനായി റസാഖിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് റോഡിൽ പിടിച്ചിട്ടുമെന്നും, മദ്യലഹരിയിൽ എത്തിയ സംവിധായകർ റസാഖിന്റെ ബന്ധുക്കളെ അപമാനിച്ചുവെന്നുമുള്ള വിവാദങ്ങൾക്കിടെയാണ് അമൃത ആശുപത്രിയിലെ ചികിൽസാപിഴവാണ് റസാഖിന്റെ മരണകാരണമെന്ന വിവാദവും ഉയരുന്നത്.റസാഖിനെ ഡെങ്കിപ്പനിയോടെയാണ് കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കിയതെന്നും ശസ്ത്രക്രിയക്ക് മുമ്പ് ഡെങ്കിപ്പനി കണ്ടുപിടിക്കാതിരുന്നത് ആശുപത്രിയുടെ വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി റസാഖിന്റെ പിതൃസഹോദരനും സംവിധായകനുമായ സിദ്ദീഖ് താമരശേരി രംഗത്തത്തെി.

സഹോദരൻ കോയമോനാണ് റസാഖിന് കരൾ ദാനം ചെയ്തത്. ജൂലൈ 28ന് റസാഖിനെയും കോയമോനെയും ആശുപത്രയിൽ പ്രവേശിപ്പിച്ചു. ഈ മാസം രണ്ടിനായിരുന്നു ശസ്ത്രക്രിയ. ഇത് നടന്ന് നാല് ദിവസം കഴിഞ്ഞപ്പോൾ കോയമോന് പനി തുടങ്ങി. പിന്നീട് രക്തത്തിലെ പ്‌ളേറ്റ്‌ലെറ്റ് കൗണ്ട് ഗണ്യമായി കുറഞ്ഞപ്പോഴാണ് ഡോക്ടർക്ക് സംശയം തോന്നിയത്. തുടർന്ന് രക്തപരിശോധന നടത്തിയപ്പോഴാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഈ മാസം 11ഓടെ റസാഖിനും പനി ബാധിച്ചു. കോയമോന് ഡെങ്കി സ്ഥിരീകരിച്ച സാഹചര്യത്തിൽ റസാഖിന്റെ രക്തം എടുത്തും ഡെങ്കി പരിശോധന നടത്തി. തുടർന്നാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇത് നേരത്തേ കണ്ടത്തൊനാവാതിരുന്നത് ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും വീഴ്ചയാണെന്നാണ് സിദ്ദീഖ് താമരശേരി ആരോപിച്ചു.

'30 ലക്ഷം വാങ്ങി ശസ്ത്രക്രിയ ചെയ്യുമ്പോൾ എല്ലാ പരിശോധനകളും നടത്തണമായിരുന്നു. രക്തം കൾച്ചർ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ, രോഗ സൂചന ലഭിച്ചഗ്ലേന. അതൊന്നും ആശുപത്രി ചെയ്തില്ല. കോയമോന് രണ്ടുതവണ പനിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലായിരുന്നു. ഈ രോഗമിരിക്കെ കരൾ എടുത്ത് റസാഖിന് വച്ചുപിടിപ്പിച്ചതാണ് അദ്ദഹത്തേിനും ഡെങ്കി വരാൻ കാരണം. കൊതുകിന്റെ കടിയേറ്റാണ് പനി വന്നതെങ്കിൽ അതും സംഭവിച്ചത് ആശുപത്രിയിൽ വച്ചാണ്‌സിദ്ദീഖ് ആരോപിച്ചു. ആശുപത്രിക്കെതിരെ പരാതി കൊടുക്കുന്നതിനെക്കുറിച്ച് കുടുംബാംഗങ്ങൾ ആലോചിക്കുകയാണെന്നും സിദ്ദീഖ് പറഞ്ഞു.

അതേമസമയം ഡെങ്കിപ്പനിയെ തുടർന്നുണ്ടായ അണുബാധയാണ് റസാഖിന്റെ മരണകാരണമെന്നും ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നുമാണ് അമൃത ആശുപത്രി വൃത്തങ്ങൾ പറയുന്നു. കോയമോന് നാല് കൊല്ലം മുമ്പുണ്ടായ ഡെങ്കിപ്പനിയുടെ അണുക്കൾ അദ്ദഹത്തേിന്റെ ശരീരത്തിൽ നിലനിന്നിരുന്നുവെന്നും വീണ്ടും പനിക്കാൻ കാരണമിതായിരുന്നെന്നും റസാഖിനെ ചികിൽസിച്ച ഡോക്ടറും കരൾമാറ്റ ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. സുധീന്ദ്രൻ വ്യക്തമാക്കി.

കൊതുകു കടിയേറ്റ് ചുരുങ്ങിയത് ഏഴ് ദിവസം കഴിഞ്ഞാൽ ഡെങ്കി വരും. റസാഖ് ആശുപത്രിയിൽ എത്തിയ ദിവസവും പനി വന്നതും നോക്കുമ്പോൾ അദ്ദേഹത്തിന് കൊതുക് കടിയേറ്റതുകൊച്ചിയിൽനിന്നാകാമെന്നും ഡോക്ടർ പറഞ്ഞു. അതേസമയം, കരൾ മാറ്റത്തിന് സാധാരണ രക്ത പരിശോധനയേ നടത്താറുള്ളൂ. സാധാരണ നിലയിൽ ഡെങ്കി പരിശോധന നടത്തിയാലും രോഗബാധ കണ്ടത്തെണമെന്നില്ല. പനി ബാധിച്ചശേഷം പരിശോധന നടത്തിയാലാണ് രോഗം വ്യക്തമാവുകഡോ. സുധീന്ദ്രൻ വ്യക്തമാക്കി.

പക്ഷേ ഈ വിശദീകരണത്തിൽ ബന്ധുക്കൾ തൃപ്തരായിട്ടില്ല.അവർ ആശുപത്രിക്കെതിരെ കേസിന് പോവുന്നതിനുള്ള നിയമ വശങ്ങൾ പഠിക്കുകയാണെന്നാണ് അറിയുന്നത്. അതിനിടെ റസാഖിന്റെ മരണവുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വാർത്ത സിനിമാലോകത്തും ചർച്ചയായി.റസാഖിന്റെ ബന്ധുക്കളെ കോഴിക്കോട്ട് സിനിമാപ്രവർത്തകർ മദ്യലഹരിയിൽ അപമാനിച്ചുവെന്ന വാർത്ത ഫേസ്‌ബുക്കിൽ ഷെയർചെയ്തുകൊണ്ട് 'ഈ വാർത്ത ശരിയാണോ? ആണെങ്കിൽ അതിന് യുക്തിസഹവും സത്യസന്ധവുമായ മറുപടി തരാൻ കോഴിക്കോട്ട് 'മോഹനം' പരിപാടി നടത്തിയ സംഘാടകർക്കു ബാദ്ധ്യതയുണ്ട്' എന്നാണ് വിനയൻ പോസ്റ്റിട്ടത്.എന്നാൽ മോഹനം സംഘാടകരാകട്ടെ വിവാദങ്ങളുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP