Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത 29-ാം തിയതി നെടുമ്പാശേരി സ്വർണക്കടത്ത് പ്രതികൾ പുറത്തിറങ്ങിയാൽ ഞാൻ കൊല്ലപ്പെട്ടേക്കാം; എമിഗ്രേഷൻ ഉദ്യോഗസ്ഥനായ മകളുടെ ഭർത്താവ് അടക്കം നെടുമ്പാശേരി എയർപോർട്ട് വഴി രണ്ടായിരം കിലോ സ്വർണം കടത്തുന്ന വിവരം കസ്റ്റംസിന്റെ ശ്രദ്ധയിൽ പെടുത്തിയ റസാഖിന്റെ കഥ അറിയാം

അടുത്ത 29-ാം തിയതി നെടുമ്പാശേരി സ്വർണക്കടത്ത് പ്രതികൾ പുറത്തിറങ്ങിയാൽ ഞാൻ കൊല്ലപ്പെട്ടേക്കാം; എമിഗ്രേഷൻ ഉദ്യോഗസ്ഥനായ മകളുടെ ഭർത്താവ് അടക്കം നെടുമ്പാശേരി എയർപോർട്ട് വഴി രണ്ടായിരം കിലോ സ്വർണം കടത്തുന്ന വിവരം കസ്റ്റംസിന്റെ ശ്രദ്ധയിൽ പെടുത്തിയ റസാഖിന്റെ കഥ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നെടുമ്പാശേരി എയർപോർട്ട് വഴി രണ്ടായിരം കിലോ സ്വർണം കടത്തിയ കേസിൽ പ്രതികളെകുറിച്ച് കസ്റ്റംസ് കമ്മിണർക്കു നിർണ്ണായക വിവരം നൽകിയ റസാഖ് എന്ന 52കാരന്റെ കഥ കേട്ടപ്പോൾ മനസ്സിൽ ഓടിയെത്തിയത് 1974 ൽ ശിവാജി ഗണേശൻ അഭിനയിച്ച സൂപ്പർ ഹിറ്റ് തങ്കപ്പതക്കം എന്ന സിനിമയാണ്.

അണ്വായുധ രഹസ്യങ്ങൾ അയൽ രാജ്യത്തിന് കൈമാറാൻ ഒരുങ്ങുന്ന മകനെ അവസാനം വെടിവച്ചു കൊന്ന് രാജ്യത്തെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥ. പക്ഷെ റസാഖ് ഒരു പൊലീസുകാരനോ പട്ടാളക്കാരനോ അല്ല. രാജ്യത്തെ സ്‌നേഹിക്കുന്ന ഒരു ഇന്ത്യക്കാരൻ മാത്രം. മകളുടെ ഭർത്താവ് രാജ്യത്തിന് എതിരായ സ്വർണക്കടത്ത് ഇടപാട് നടത്തുന്നതു കണ്ടപ്പോൾ റസാഖ് അത് നിയമത്തിനു മുൻപിൽ എത്തിക്കാൻ ശ്രമിക്കുകയല്ലാതെ ആരേയും വെടിവച്ച് കൊന്നില്ല. നിയമത്തിൽ വിശ്വസിക്കുകയല്ലാതെ നിയമത്തെ കൈയിലെടുത്തില്ല.

ഹോമിയോ ഡോക്ടറായ മകളുടെ ഭർത്താവ് ഇത്തരം ഒരു പ്രവൃത്തി ചെയ്യുന്നത് അറിഞ്ഞപ്പോൾ തടുക്കാൻ ശ്രമിച്ചു. രക്ഷയില്ല എന്നറിഞ്ഞപ്പോൾ മകളുടെ ജീവിതത്തെക്കാൾ വലുത് രാജ്യമാണ് എന്ന് വിശ്വസിക്കുന്ന റസാഖ് മരുമകനെ നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ നോക്കി. കോടി ക്കണക്കിന് രൂപയുടെ സ്വർണം എയർപോർട്ട് വഴി കടത്തിയ വലിയ സംഘത്തെ പിടികൂടിയ വാർത്ത കണ്ട് ജനം ഞെട്ടി. കേരളത്തിന്റേയും ഇന്ത്യയുടെതന്നെയും ചരിത്രത്തിലെ ഏറ്റവും വലിയ കള്ളക്കടത്തു സംഘത്തെ പിടിക്കാൻ ബന്ധങ്ങൾ മാറ്റിവച്ച് സഹായിച്ച റസാഖ് ഇപ്പോൾ പറയുന്നു. വരുന്ന അഗസ്റ്റ് 29ന് സ്വർണക്കടത്തു പ്രതികൾ പുറത്തിറങ്ങും. സ്വാധീനിക്കാൻ ഉള്ളവരെ അവർ സ്വാധീനിച്ചു. അവർക്കായി വാദിച്ച പ്രതിഭാഗം വക്കിൽ പറഞ്ഞത് അവർ പുറത്തിറങ്ങിയാൽ താൻ കൊല്ലപെടും എന്നാണ്.

അത് റസാഖ് നൂറു ശതമാനവും വിശ്വസിക്കുന്നു. എങ്ങനെ പ്രതികളെ അന്ന് പിടിച്ചു. എന്തുകൊണ്ട് താൻ മരണപ്പെട്ടേക്കാം എന്ന് റസാഖ് പറയുന്നു. ഒരു സിനിമാക്കഥപോലെയുള്ള സ്വന്തം കഥയുമായി റസാഖ് മറുനാടൻ മലയാളിക്ക് മുൻപിൽ മനസ്സുതുറന്നു.

31 വർഷം ഗൾഫിൽ ആയിരുന്ന റസാഖ് അവിടെ ജോലി ചെയ്യാത്ത ഒരു അറബ് രാജ്യം പോലുമില്ലായിരുന്നു. കഷ്ടപ്പെട്ട് ജോലിചെയ്ത് മൂന്നു മക്കളെ പഠിപ്പിച്ചു. കണക്കില്ലാതെ അധ്വാനിച്ചു. അർഹിക്കാത്ത ഒരുരൂപ പോലും തനിക്കുവേണ്ട എന്ന് വാശിപിടിച്ച പിതാവിന്റെ മക്കൾ പഠിച്ചു. ഹോമിയോ പതിയിൽ ഡോക്ടർ ഭാഗം പാസായ മകളുടെ വിവാഹസമയം അയപ്പോഴും വലിയ ഡോക്ടർമാരെയോ എൻജിനീയർമാരെയോ റസാഖ് തേടിപ്പോയില്ല. സാമ്പത്തികമായി വലിയ കുടുംബം അല്ലെങ്കിലും മകളെ നന്നായി നോക്കും. അവളെ സംരക്ഷിക്കും. അധ്വാനിച്ചു ജീവിക്കുന്നവനാണ് എന്ന് കരുതി നെടുമ്പാശേരി എയർപോർട്ടിൽ സുരക്ഷാ വിഭാഗത്തിൽ ജോലിയുണ്ടായിരുന്ന മുവാറ്റുപുഴ കിഴക്കേകര സ്വദേശിയായ ജാവിറിനു മകളെ വിവാഹം ചെയ്തു കൊടുത്തു.

 

എയർപോർട്ട് ജോലിക്കാരനായ ഭർത്താവ് മുറിയിൽ ഇരുന്നു കാർബൺ പേപ്പറിൽ നിന്നും സ്വർണ ബിസ്‌കറ്റുകൾ പൊളിച്ചെടുക്കുന്നതു കണ്ട് റാസാഖിന്റെ മകൾ ഞെട്ടി. സംഭവം റസാഖ് അറിഞ്ഞു. കള്ളക്കടത്തു പോലുള്ള കാര്യങ്ങൾ ചെയ്യാൻ പാടില്ലെന്ന് വിലക്കി. ഇതിൽ നിന്ന് മാറാൻ ആവശ്യപെട്ടു. പണമാണ് ആവശ്യമെങ്കിൽ തരാമെന്നും അതുമല്ല പണം ഉണ്ടാക്കാൻ ആഗ്രഹമുണ്ടെങ്കിൽ പെരുമ്പാവൂരോ, മൂവാറ്റുപുഴയിലോ തുണിക്കട തുടങ്ങാൻ പണം തരാമെന്നും പറഞ്ഞു. പക്ഷേ ജാവിർ ഇത് ചെവിക്കൊണ്ടില്ല. വീണ്ടും മകൾ സ്വർണ ബിസ്‌കറ്റുകൾ ജാവിറിന്റെ പക്കൽ കണ്ടു. മകൾ റസാഖിനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. ഇതറിഞ്ഞ മരുമകൻ മകളെ കത്തികൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ചു. പരിക്കേറ്റ മകളെ അയൽപക്കത്തുള്ളവർ ആശുപത്രിയിൽ എത്തിച്ചു. മകളെ റസാഖ് വീട്ടിൽ കൊണ്ടുവന്നു. ഭർത്താവ് അവളെ മൊഴിചൊല്ലി.

മരുമകൻ നന്നാവില്ല എന്നുറപ്പിച്ച് സംഭവങ്ങൾ പൊലീസിനെ അറിയിക്കാൻ ശ്രമിച്ച് മൂവാറ്റുപുഴയിൽ പൊലീസ് സ്റ്റേഷനിൽ എത്തി എങ്കിലും സാധിച്ചില്ല. കിലോക്കണക്കിന് സ്വർണം നെടുമ്പാശേരി എയർപോർട്ട് വഴി കടത്തുന്നതായി നെടുമ്പാശേരി പൊലീസിൽ വിവരം അറിയിച്ചപ്പോൾ റസാഖ് പറയുന്നത് വിഡ്ഢിത്തം ആണെന്ന് പൊലീസ് പറഞ്ഞു. അഞ്ഞൂറുകിലോ സ്വർണം കടത്തിയെന്നു പറഞ്ഞപ്പോഴാണ് പൊലീസിന് അവിശ്വാസം വന്നത്. പരിശോധന നടക്കട്ടെയെന്നു കരുതി പിന്നീട് തൂക്കം കുറച്ചുപറഞ്ഞുനോക്കി.

അഞ്ചുകിലോ കടത്തിയെന്നുവരെ പറഞ്ഞ് പലതവണ പരാതി നൽകി. എന്നിട്ടും പൊലീസ് അനങ്ങിയില്ല. പക്ഷെ കൊടുത്ത പരാതി വാട്‌സ് ആപ്പ് വഴി പൊലീസ് മകളുടെ ഭാര്യ വീട്ടുകാർക്ക് കൊടുത്തു. അറിഞ്ഞവർ വീട്ടിൽ വന്നു കുടുംബം അടക്കം ഉള്ളവരെ അന്ന് കൊല്ലാൻ ശ്രമിച്ചു. അവസാനം പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ട് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി. അവസാനം 2000 കിലോ സ്വർണം കൊച്ചി നെടുമ്പാശേരി എയർപോർട്ട് വഴി കടത്തിയ കഥ നാട് അറിഞ്ഞു.

ഇപ്പോൾ ഇതെല്ലം റസാഖ് മറുനാടൻ മലയാളിയോട് പറയാൻ കാരണം വേറൊന്നുമല്ല. സ്വർണ കടത്തു കേസിലെ പ്രതിഭാഗം വാദിക്കുന്നത് മുവാറ്റുപുഴക്കാരനായ എംഎസ് അജിത് എന്ന അഭിഭാഷകൻ കഴിഞ്ഞ രണ്ടാം തിയതി കേസുമായി ബന്ധപെട്ടു എത്തിയപ്പോൾ റസാഖിനോട് പറഞ്ഞ കാര്യമാണ്. അഭിഭാഷകൻ പറഞ്ഞത് ഇങ്ങനെയാണ് എന്നാണ് റസാഖ് പറയുന്നു. ആറാം തിയതി അവർ ഇറങ്ങും. അടുത്ത ഏഴാം തിയതി വരെ മാത്രമേ നിങ്ങൾക്ക് ആയുസ് ഉള്ളു. മരണം ഉറപ്പിച്ചു നിന്ന റസാഖിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അന്ന് മറ്റൊരു വാർത്ത പുറത്തുവന്നു. തനിക്കു സ്വർണക്കടത്തിലെ പ്രതികൾ കോഴ വാഗ്ദാനം ചെയ്തു എന്ന് വ്യക്തമാക്കി ജഡ്ജി കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറി. ഇതിലൂടെ തനിക്കു പുനർജ്ജന്മം കിട്ടുകയായിരുന്നുവെന്ന് റസാഖ് പറയുന്നു. എന്നാൽ ഓഗസ്റ്റ് 29ന് കേസിൽ തീർപ്പുകൽപിക്കപ്പെട്ട് പ്രതികൾ പുറത്തിറങ്ങിയാൽ തന്നെ അവർ കൊന്നുകളയുമെന്ന് ഉറപ്പാണെന്ന് റസാഖ് പറയുന്നു.

മരുമകൻ അല്ല തന്റെ സ്വന്തം മകൻ ആണെങ്കിൽ പോലും പതിനായിരം കോടി രൂപ തരാമെന്നു പറഞ്ഞാലും ഇതുപോലെ ഒരു കുറ്റകൃത്യം ചെയ്തയാൾക്കെതിരെ നടപടിയുമായി പോകാതിരിക്കാൻ എനിക്കാവുമായിരുന്നില്ല. രാജ്യദ്രോഹമാണ് അവർ ചെയ്തത്. എനിക്ക് രാജ്യം വലുതാണ്. നിയമം വിട്ട് ഒരുരൂപ പോലും ഇതുവരെ സ്വന്തമാക്കാത്ത ആളാണ് ഞാൻ. ഒരുകാലത്ത് ഗുജറാത്ത് എവിടെയാണെന്നോ, പോർബന്തർ എവിടെയാണെന്നോ അറിയാത്ത കാലത്ത്, പോർബന്തറിൽ ജനിച്ച ഗാന്ധിജിയുടെ ആദർശങ്ങൾ അറിഞ്ഞ്, കേരളത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ തല്ലുകൊണ്ട കോയന്റെ മകൻ ആണ് ഞാൻ. - ഇത്രയും പറയുമ്പോഴേക്കും നിറഞ്ഞുപോയ റസാഖിന്റെ കണ്ണുകളിൽ ഒരു ധീര ദേശാഭിമാനിയടെ തിളക്കം. ഒപ്പം എത്തിയ മകളുടെ രണ്ടു വയസായ മകന് മുത്തം കൊടുത്ത്, ചെറിയ സ്‌കൂട്ടറിന്റെ മുന്നിൽ ഇരുത്തി യാത്ര പറഞ്ഞ് പെരുമ്പാവൂർ ടൗണിൽ നിന്നും വീട്ടിലേക്കു മടങ്ങുവാൻ തുടങ്ങുമ്പോഴും റസാഖ് ആവർത്തിക്കുന്നു. എനിക്ക് മരണത്തിൽ പേടിയില്ല.....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP