Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വികെസി മമ്മദ് കോയ ഉദ്ഘാടനം ചെയ്യുന്നതായി പോസ്റ്ററുകൾ; നിഷേധിച്ച് എംഎൽഎ: ജേക്കബ് വടക്കുംചേരിയുടെ ഫറോക്കിലെ പ്രഭാഷണം വിവാദമായി

വികെസി മമ്മദ് കോയ ഉദ്ഘാടനം ചെയ്യുന്നതായി പോസ്റ്ററുകൾ; നിഷേധിച്ച് എംഎൽഎ: ജേക്കബ് വടക്കുംചേരിയുടെ ഫറോക്കിലെ പ്രഭാഷണം വിവാദമായി

കോഴിക്കോട്: പ്രകൃതി ചികിത്സകനും വാക്‌സിൻ വിരുദ്ധ നിലപാടുകാരനുമായ ജേക്കബ് വടക്കുംചേരി കോഴിക്കോട് ഫാറോക്കിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടി വിവാദമായി. ക്ഷണിക്കാത്ത പരിപാടിക്ക് എംഎൽഎയുടെ പേര് വച്ച നടപടിയാണ് വിവാദത്തിലായത്. ജേക്കബ് വടക്കഞ്ചേരിയുടെ പരിപാടിയിൽ താൻ പങ്കെടുക്കുന്നതായുള്ള പ്രചരണം കൊഴുത്തതോടെ ഇത് നിഷേധിച്ച് വികെസി മമ്മദ് കോയ എംഎൽഎ രംഗത്ത്. വടക്കഞ്ചേരിയുടെ പരിപാടിയിൽ താൻ പങ്കെടുക്കുന്നില്ലെന്നും തന്റെ അറിവോടുകൂടിയല്ല പരിപാടി നടക്കുന്നതെന്നും മമ്മദ് കോയ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.

തന്റെ ചിത്രവും പേരും ഉപയോഗിച്ച് കോഴിക്കോട് ഫറോക്കിൽ പതിച്ച പോസ്റ്ററുകൾ നീക്കം ചെയ്യാനും പരിപാടിയുടെ സംഘാടകരോട് എംഎൽഎ ആവശ്യപ്പെട്ടു. സെപ്റ്റംബർ അഞ്ചിന് ഫറോക്ക് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കാനിരിക്കുന്ന ജേക്കബ് വടക്കുംചേരിയുടെ പ്രഭാഷണം വികെസി മമ്മദ് കോയ എംഎൽഎ പങ്കെടുക്കുന്നു എന്നാണ് പോസ്റ്ററുകൾ പ്രചരിച്ചത്. വാട്‌സ് ആപ് അടക്കമുള്ള സോഷ്യൽ മീഡിയകളിലും പ്രചരണം നടന്നുവരികയായിരുന്നു.

വാക്‌സിൻ വിരുദ്ധ പ്രചാരണത്തിന്റേയും പ്രകൃതി ചികിത്സയുടേയും പേരിൽ നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ട വ്യക്തിയാണ് ജേക്കബ് വടക്കുംചേരി. ഇത്തരമൊരു വ്യക്തിയുടെ പരിപാടി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. എൽഡിഎഫ് സർക്കാർ വാക്‌സിന് അനുകൂലമായ പ്രചരണം നടത്തുന്നതിന് ഇടയാണ് ഭരണകക്ഷി എംഎൽഎ വാക്‌സിൻ വിരുദ്ധന്റെ പരിപാടിയിൽ പങ്കെടുക്കുന്ന വിവരം പുറത്തുവന്നത്. ഇതോടെയാണ് വികെസി നേരിട്ട് വിശദീകരണം നൽകിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP